ആധാര്‍-പാന്‍ ലിങ്കിങ്ങ് ഓണ്‍ലൈനില്‍ എങ്ങനെ?:അവസാന തീയതി 2017 ജൂണ്‍ 30!

Written By:

ഇപ്പോള്‍ ആധാര്‍റും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണമെന്ന് വളരെ നിര്‍ബന്ധമാണ്. ഇപ്പോള്‍ അടുത്തിടെയുളള എല്ലാവരുടേയും ഒരു സംശയം ആധാര്‍ കാര്‍ഡിനും പാന്‍ കാര്‍ഡിനും എക്‌സ്പയറി ഡേറ്റ് ഉണ്ടോ എന്ന്.

സാധാരണ രീതിയില്‍ അതിന് എക്‌സ്പയറി ഡേറ്റ് ഇല്ല. എന്നാല്‍ ഇത് എക്‌സപയറി ആകും, അതായത് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്തിട്ടില്ല എങ്കില്‍.

ലാഫി 3310: നോക്കിയ 3310 ക്ലോണ്‍, വില 600 രൂപ!

ആധാര്‍-പാന്‍ ലിങ്കിങ്ങ് ഓണ്‍ലൈനില്‍ എങ്ങനെ?:അവസാന തീയതി 2017 ജൂണ്‍ 30!

ഈ മാസം അവസാനമാണ് ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിങ്ങ് ചെയ്യേണ്ട അവസാന തീയതി. ഇത് ചെയ്തില്ല എങ്കില്‍ ജൂലൈ മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് എക്‌സ്പയറി ആകും.

എന്നാല്‍ പലര്‍ക്കും അത് അറിയില്ല, എങ്ങനെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാം എന്ന്.

അത് എങ്ങനെ ലിങ്ക് ചെയ്യാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആദ്യം നിങ്ങള്‍ ഇന്‍കം-ടാക്‌സ് ഈ ഫയലിങ്ങ് പോര്‍ട്ടലില്‍ പോകുക.

#2

അതു ക്ലിക്ക് ചെയ്യുമ്പോള്‍ ആ പേജ് തുറന്നു വരും. അവിടെ ഇടതു ഭാഗത്ത് 'Link Adhar' എന്നു കാണാന്‍ സാധിക്കും.

#3

അതില്‍ 'ലിങ്ക് ആധാര്‍' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു പേജ് തുറന്നു വരുന്നതാണ്. അതില്‍ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, നെയിം ആസ് പെര്‍ ആധാര്‍ എന്നു കാണാം. അത് ഫില്‍ ചെയ്യുക.

#4

ചിലര്‍ക്ക് ഡേറ്റ് ഓഫ് ബര്‍ത്തില്‍ ഇയര്‍ മാത്രമേ ചോദിക്കൂ. അത് നല്‍കിയ ശേഷം ഒരു ക്യാപ്ച്ച ചേദിക്കുന്നതാണ്. അത് അതു പോലെ കൊടുക്കുക. അതിനു ശേഷം ലിങ്ക് ആധാര്‍ എന്നു കൊടുക്കുക.

#5

ഇതില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ നിങ്ങളോട് OTP ചോദിക്കും. കൂടാതെ നിങ്ങളുടെ പേരിലോ, ഡേറ്റ് ഓഫ് ബര്‍ത്തിലോ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ അത് ആദ്യം തിരുത്തുക. ഇത് നാലു ദിവസത്തിനുളളില്‍ ശരിയാകും. എല്ലാ തിരുത്തലുകളും കഴിഞ്ഞതിനു ശേഷം വേണം ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിങ്ങ് ചെയ്യാന്‍.

#6

ഇതു കൂടാതെ ഇന്‍കം ടാക്‌സ് വെബ്‌സൈറ്റിലും പോയി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. അതായത് പലരും മൊബൈല്‍ ഉപയോഗിച്ച ്ആധാര്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്.

#7

അതായത് മൊബൈല്‍ വഴി എസ്എംഎസ് അയച്ച് ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. അതായാത് UIDPAN >TYPE AADHAR NO:> then type 10 digit PAN NUMBER . അതിനു ശേഷം 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയക്കുക.

#8

അങ്ങനെ രണ്ട് ഓപ്ഷനുകളാണ് ഞങ്ങള്‍ ഇന്നു നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. പെട്ടന്നു തന്നെ ഇത് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് എക്‌സ്പയറി ആകുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You can simply link your Aadhaar number with PAN card to make the process automated.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot