ഓണ്‍ലൈന്‍ വഴി അടുത്തുളള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ എങ്ങനെ കണ്ടെത്താം?

Posted By: Samuel P Mohan

ഇന്ത്യയിലുളള പല കാര്യങ്ങള്‍ ചെയ്യുന്നതിന് ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നിയമമനുസരിച്ച് ഇന്ത്യയിലെ ഓരോ പൗരന്‍മാരും അവരുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ബന്ധിപ്പിക്കണം എന്നതും വളരെ കര്‍ശനമാക്കിയിരിക്കുന്നു.

ഓണ്‍ലൈന്‍ വഴി അടുത്തുളള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ എങ്ങനെ കണ്ടെത്ത

രണ്ട് കാര്യങ്ങള്‍ക്കായി ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിങ്ങള്‍ പോകേണ്ടതുണ്ട്. കാരണം ഇത് നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ സാധിക്കില്ല. ഒന്ന് നിങ്ങള്‍ ആരെയെങ്കിലും ആധാറില്‍ എന്റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റൊന്ന് നിലവിലുളള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് പുതുക്കണമെങ്കില്‍.

ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ ഓണ്‍ലൈന്‍ വഴി കണ്ടെത്താന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്തുന്നതിനോടൊപ്പം ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉള്‍പ്പെടെ 25,000 ഇത്തരം സെന്ററുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് UIDAI വെബ്‌സൈറ്റില്‍ (https://uidai.gov.in) പോയി ലൊക്കേഷന്‍ എന്റോള്‍മെന്റ് & അപ്‌ഡേറ്റ് സെന്ററുകളില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് സെന്ററുകള്‍ കണ്ടെത്താന്‍ കഴിയും. മൂന്നു രീതിയില്‍ തിരയാനുളള ഓപ്ഷനുകള്‍ അതിലുണ്ട്.

1. സംസ്ഥാനം പ്രകാരമായി തിരയാം.

2. പിന്‍കോഡ് ഉപയോഗിച്ച് തിരയാം.

3. സെര്‍ച്ച് ബോക്‌സ് ഉപയോഗിച്ച് തിരയാം.


കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സംസ്ഥാനം പ്രകാരമായി എങ്ങനെ തിരയാം?

നിങ്ങള്‍ സംസ്ഥാനം തിരയല്‍ വഴി തിരയുകയാണെങ്കില്‍ ഡ്രോപ്പ്-ഡൗണ്‍ മെനുവിന്റെ ഒരു ലിസ്റ്റ് കാണും, അവിടെ നിങ്ങള്‍ നിങ്ങളുടെ സംസ്ഥാനം, ജില്ല, സബ്-ജില്ല, വിടിസി എന്നിവ തിരഞ്ഞെടുക്കുക. പെര്‍മനെന്റ് സെന്ററുകള്‍ അന്വേഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ചെക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാവുന്നതാണ്. ഇതു ചെയ്തു കഴിഞ്ഞാല്‍ വേരിഫിക്കേഷന്‍ കോഡ് എന്റര്‍ ചെയ്ത്, സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

പിന്‍കോഡ് ഉപയോഗിച്ച് എങ്ങനെ തിരയാം?

ഈ പ്രക്രിയ വളരെ എളുപ്പമാണ്. അവിടെ നിങ്ങളുടെ പ്രദേശത്തെ പിന്‍കോഡ് നല്‍കി സെന്ററുകള്‍ കണ്ടെത്താം. ഇതു ചെയ്തു കഴിഞ്ഞാല്‍ വേരിഫിക്കേഷന്‍ കോഡ് എന്റര്‍ ചെയ്ത് സെര്‍ച്ച് ബോക്‌സില്‍ ക്ലിക്ക് ചെയ്യുക. സ്ഥിര കേന്ദ്രങ്ങള്‍ക്കായി നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ 'ചെക്ക്‌ബോക്‌സില്‍' ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ കോണ്‍ടാക്റ്റ് ചെയ്യാനുളള വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്സ്, കൂടാതെ ലൊക്കേഷനും ലഭിക്കും.

'എഡിബിള്‍ ക്യൂആര്‍ കോഡ്' ഉപയോഗിച്ച് മരുന്നുകളുടെ എല്ലാ വിവരങ്ങളും അറിയാം

സര്‍ച്ച് ബോക്‌സിലൂടെ എങ്ങനെ കണ്ടെത്താം?

മുകളില്‍ സൂചിപ്പിച്ചിരിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് യാതൊരു സൂചനയുമില്ലെങ്കില്‍, നിങ്ങള്‍ക്ക് നേരിട്ട് തിരയല്‍ ബോക്‌സില്‍ പോയി നഗരത്തിന്റെ പേര് അല്ലെങ്കില്‍ നിങ്ങളുടെ പ്രദേശം ടൈപ്പ് ചെയ്യാം. ഇതു ചെയ്തു കഴിഞ്ഞാല്‍ വേരിഫിക്കേഷന്‍ കോഡ് എന്റര്‍ ചെയ്ത്, സര്‍ച്ച് ബോക്‌സില്‍ ക്ലിക്ക് ചെയ്യുക. സ്ഥിര കേന്ദ്രങ്ങള്‍ നിങ്ങള്‍ തിരയുകയാണെങ്കില്‍ ചെക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As Aadhaar is becoming mandatory now carrying a various number of tasks in India. According to the government of India, every Indian citizen should link their Aadhar number bank accounts, PAN card, mobile numbers and others.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot