കളഞ്ഞുപോയ ഫോൺ എങ്ങനെ കണ്ടെത്താം? എങ്ങനെ ലോക്ക് ചെയ്യാം?

|

'എവിടെ എന്റെ ഫോണ്‍?' ഒരു ദിവസമെങ്കിലും ഇങ്ങനെ ചോദിക്കാത്തവര്‍ ആരെങ്കിലും ഉണ്ടോ? ഏറ്റവും എളുപ്പത്തില്‍ നഷ്ടപ്പെടുന്ന ഒരു ഉപകരമാണ് മൊബൈല്‍ ഫോണ്‍. വിലയേറിയ മൊബൈല്‍ ഫോണുകള്‍ കൈവശമുളള പലര്‍ക്കും പലകുറി മൊബൈല്‍ നഷ്ടപ്പെട്ട അല്ലെങ്കില്‍ മോഷ്ടിച്ച കഥകള്‍ പറയാനുണ്ടാകും.

കളഞ്ഞുപോയ ഫോൺ എങ്ങനെ കണ്ടെത്താം? എങ്ങനെ ലോക്ക് ചെയ്യാം?

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് നഷ്ടപ്പെട്ടതെങ്കില്‍ അത് കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് 'Android Device Manager' ഉപയോഗിക്കാം. ഗൂഗിളിന്റെ ഫ്രീ വെബ് ആപ്ലിക്കേഷനാണ് ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍. ഇത് ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ നിലവിലെ ലൊക്കേഷന്‍ കണ്ടെത്താനും, ഫോണ്‍ റിങ്ങ് ചെയ്യിപ്പിക്കാനും, ഡാറ്റ ആക്‌സസ് ചെയ്യുന്നതില്‍ നിന്നും കളളന്‍മാരെ എങ്ങനെ തടയാമെന്നും, ഫോണിലെ കണ്ടന്റുകള്‍ നീക്കം ചെയ്യാനും ഇതിലൂടെ കഴിയുന്നു.

#1. നിങ്ങളുടെ ഫോണ്‍ സൈലന്റ് മോഡില്‍ അല്ലെങ്കില്‍ വൈബ്രേറ്റു മോഡിലായാല്‍ എങ്ങനെ റിംങ് ചെയ്യിപ്പിക്കാം?

ആന്‍ഡ്രോയിഡ് ഫോണിലെ ഡിവൈസ് മാനേജര്‍ തുറക്കുക. 'റിമോട്ട് ലൊക്കേഷന്‍ യുവര്‍ ഡിവൈസ്' എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക. അതിനു ശേഷം ആന്‍ഡ്രോയിഡ് ഡിവൈസ് സൈറ്റില്‍ കയറി നിങ്ങളുടെ മൊബൈല്‍ സ്‌കാന്‍ ചെയ്യുക. ഇവിടെ റിംഗ്, ലോക്ക്, എറൈസ് എന്നീ മൂന്ന് ഓപ്ഷനുകള്‍ കാണാം.

പുതിയ ലോക്ക് കോഡ് സെറ്റ് ചെയ്യാന്‍ ഇതില്‍ ലോക്ക് ഓപ്ഷന്‍ എന്റര്‍ ചെയ്യുക. പുതിയ പാസ്‌വേഡ് എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്ത ശേഷം 'ലോക്ക്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

https://www.google.com/android/devicemanager എന്ന ലിങ്കാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ പോലെ ഐഡിയും പാസ്വേഡും നല്‍കുക. ഇവിടെ ലൊക്കേഷന്‍ ഡാറ്റ നല്‍കി 'Accept' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ നിലവിലുളള സ്ഥലം കാണിക്കും.

'Ring Your Device' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍, ഏറ്റവും ഉയര്‍ന്ന വോളിയത്തില്‍ ഫോണ്‍ റിംഗ് ചെയ്യും.

'Erase Device' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഫോട്ടോകളും എല്ലാം തന്നെ ഡിലീറ്റ് ആകും.

#2. നഷ്ടപ്പെട്ട ഫോണിലെ സ്‌ക്രീന്‍ എങ്ങനെ ലോക്ക് ചെയ്യാം?

ഫോണ്‍ റിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം അത് എവിടയോ സുരക്ഷിതമാണെന്ന്.

ഫോണില്‍ ലോക്ക് സ്‌ക്രീന്‍ സൃഷ്ടിക്കാനായി ഈ ഘട്ടങ്ങള്‍ ചെയ്യാം.

. ആദ്യം ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

. ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ പാസ്‌വേഡ്, എ മെസേജ്, മറ്റൊരു ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക.

ഫോണ്‍ നഷ്ടപ്പെട്ടില്ല എങ്കില്‍ കൂടിയും ഫോണില്‍ ലോക്ക് സ്‌ക്രീന്‍ നല്‍കേണ്ടതാണ് കാരണം നിങ്ങളുടെ ഫോണില്‍ സാധാരണയായി സോഷ്യല്‍ മീഡിയ, ഇമെയില്‍ എന്നിവ ലോഗിന്‍ ചെയ്തിക്കും.

ഗൂഗിളിന്റെ goo.gl-ന് മൂന്ന് മികച്ച പകരക്കാര്‍ഗൂഗിളിന്റെ goo.gl-ന് മൂന്ന് മികച്ച പകരക്കാര്‍

Best Mobiles in India

English summary
To find an Android phone which you misplaced or (even worse) was stolen from you, it usually still needs a working internet connection in order to transmit its location. To get the best location results it should have an active connection to a WiFi network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X