ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

Written By:

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല, കാരണം അതിലെ സവിശേഷതകള്‍ തന്നെ.

ഇങ്ങനെ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കാലക്രമേണ അതിലെ സ്പീഡ് കുറയുന്നതായിരിക്കും. ഇത് പല ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രശ്‌നമാണ്. നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഫയലുകളില്‍ ഉണ്ടാകുന്ന വയറസ്സുകളോ അമിതമായി ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതുമൊക്കെയാണ് ഫോണിന് സ്പീഡ് കുറയാനുളള പ്രാധാന കാരണങ്ങള്‍.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

ലാവാ X41 വിപണിയില്‍: പകരക്കാരായ മിഡ്‌റേഞ്ച് ഫോണുകള്‍!

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാന്‍ നമുക്കു തന്നെ കഴിയുന്നതാണ്. അതിനായി ഈ പറയുന്ന ട്രിക്‌സുകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അമിതമായ ആപ്ലിക്കേഷന്‍

അമിതമായി ആപ്ലികേഷനുകളുടെ ഉപയോഗം നിങ്ങളുടെ ഫോണിന്റെ പെര്‍ഫോമന്‍സ് കുറച്ചേക്കാം. ഉപയോഗമില്ലാത്ത ആപ്പുകള്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

ബിഎസ്എന്‍എല്‍ 1ജിബി 1 രൂപ താഴെ പ്ലാന്‍ എങ്ങനെ എടുക്കാം?

ബാക്കപ്പ് ചെയ്യുക

ആല്‍ബത്തിലെ പഴയ ഫോട്ടോകളും ഡൗൺലോഡ്സിലെ സൗണ്ട് വോയിസ് മെസ്സേജുകള്‍ എന്നിവയില്‍ നിന്ന്‍ ആവശ്യമുള്ളവ കമ്പ്യൂട്ടറിലേക്ക് ബാക്ക്അപ്പ് ചെയ്യുക. ശേഷം ബാക്കിയുള്ളവ ഡിലീറ്റ് ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കാം.

ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യുക

സെറ്റിങ്ങ്സിലെ സ്റ്റോറേജ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്ന 'ക്യാഷ് ഡാറ്റാ എന്ട്രി' ഓപ്ഷനില്‍ ടച്ച് ചെയ്യുന്നതിലൂടെ ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യാനുള്ള പോപ്പ്അപ്പ് ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

മ്മെമറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുക

മെമ്മറി കാര്‍ഡ് നിറഞ്ഞിരിക്കുന്നതും ആന്‍ഡ്രോയിഡിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നൊരു ഘടകമാണ്. ആവശ്യമുള്ളത് സേവ് ചെയ്തതിന് ശേഷം മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ്‌ ചെയ്ത് ഉപയോഗിക്കുന്നത് ഫോണിന്‍റെ സ്പീഡ് കൂട്ടും.

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ജിയോ 4ജി ഉപയോഗിക്കാം?

ഫാക്ടറി റീസെറ്റ് ചെയ്യുക

ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ഫലിച്ചില്ലെങ്കില്‍ ഫാക്റ്ററി റീസെറ്റ് ചെയ്യുക. റീസെറ്റ് ചെയ്യുന്നതിന് മുമ്പ് കോണ്‍റ്റാക്സുകള്‍, മെസ്സേജുകള്‍, ഫോട്ടോകള്‍ തുടങ്ങിയ വിലപിടിപ്പുള്ള ഡാറ്റാകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ മറക്കരുത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The default apps and settings on Android aren't always the best if speed is your priority.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot