ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ ഗൂഗിള്‍ പിക്‌സല്‍ പോലെ ആക്കാം?

ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ ആദ്യമായി ഇറക്കിയ സ്മാര്‍ട്ട്‌ഫോണാണ് ഗൂഗിള്‍ പിക്‌സല്‍.

|

ഉയര്‍ന്ന സ്മാര്‍ട്ട്‌ഫോണ്‍ റേറ്റിങ്ങും നീണ്ടു നില്‍ക്കുന്ന ബാറ്ററിയും ഉളളതിനാല്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ പല സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളേയും ആകര്‍ഷിച്ചു. ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ ആദ്യമായി ഇറക്കിയ സ്മാര്‍ട്ട്‌ഫോണാണ് ഗൂഗിള്‍ പിക്‌സല്‍.

ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ് എല്‍ എന്നീ രണ്ടു ഫോണുകളാണ് ഗൂഗിള്‍ ഇറക്കിയിയത്. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്ക് ഉയര്‍ന്ന വിലയായതിനാല്‍ സാധാരണപ്പെട്ടവര്‍ക്ക് ഈ ഫോണ്‍ വാങ്ങാല്‍ സാധിക്കുന്നില്ല.

<strong>ആപ്പിള്‍ ഐഫോണ്‍ 6 ഫ്‌ളിപ്കാര്‍ട്ടില്‍ 3,999 രൂപയ്ക്ക്!</strong>ആപ്പിള്‍ ഐഫോണ്‍ 6 ഫ്‌ളിപ്കാര്‍ട്ടില്‍ 3,999 രൂപയ്ക്ക്!

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ ഗൂഗിള്‍ പിക്‌സല്‍ പോലെ ആക്കാം?

എന്നാല്‍ ഇനി അതിനെ കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്റ്റില്‍ നിന്നും കുറച്ചു ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഏകദേശം ഗൂഗിള്‍ പിക്‌സല്‍ ഫോണായി ഉപയോഗിക്കാം.

എങ്ങനെ അതിന്റെ സവിശേഷതകളെ മാറ്റുന്നു എന്നു നോക്കാം....

പിക്‌സല്‍ ലോഞ്ചര്‍

പിക്‌സല്‍ ലോഞ്ചര്‍

ഗൂഗിള്‍ പിക്‌സല്‍ ഉപകരണങ്ങളില്‍ മാത്രമായി ഹോം സ്‌ക്രീനില്‍ ഉപയോഗിക്കുന്ന ഒന്നാണ് പിക്‌സല്‍ ലോഞ്ചര്‍. ഇതില്‍ ആകര്‍ഷകമായ ആപ്ലിക്കേഷനുകളും ഐക്കണുകളും ഉണ്ട്. APKMirror ല്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം.

ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം ഡിവൈസിന്റെ ഹോം ബട്ടണില്‍ ടാപ്പ് ചെയ്ത് പുതിയ ആപ്പ് ലോഞ്ച് ചെയ്യാം, അതിനു ശേഷം ഈ ലോഞ്ചര്‍ ഉപകരണത്തിന്റെ ഡീഫോള്‍ട്ട് ഡിവൈസ് ലോഞ്ചറായി തിരഞ്ഞെടുക്കാം.

 

ലൈവ് വാള്‍പേപ്പേഴ്‌സ്

ലൈവ് വാള്‍പേപ്പേഴ്‌സ്

ഗൂഗിള്‍ പിക്‌സലില്‍ പുതുതായി റീഡിസൈന്‍ ചെയ്ത വാള്‍പേപ്പറുകള്‍ ഉണ്ട്. ഇതില്‍ സ്‌ക്രീനില്‍ ജീവന്‍ നല്‍കുന്നതു പോലെ തോന്നും. പ്ലേസ്‌റ്റോറില്‍ നിന്നും ലൈവ് വാള്‍പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

നൈറ്റ് മോഡ്

നൈറ്റ് മോഡ്

ഗൂഗിള്‍ പിക്‌സല്‍ ഫോണില്‍ ഡീഫോള്‍ട്ട് നൈറ്റ് മോഡ് എന്ന സവിശേഷതയുണ്ട്. 'Teilight' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ ഈ സവിശേഷത നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലും ലഭിക്കുന്നതാണ്.

നാവിഗേഷന്‍ ബാര്‍

നാവിഗേഷന്‍ ബാര്‍

നിങ്ങളുടെ ഫോണ്‍ യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ പിക്‌സല്‍ പോലിരിക്കണമെങ്കില്‍ 'Pixbar' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

Best Mobiles in India

English summary
With the highest rated smartphone camera and a long-lasting battery, Google Pixel has attracted many smartphone lovers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X