ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളുടെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

Written By:

നിങ്ങള്‍ക്ക് ഒരു ആന്‍ഡ്രോയിഡ് ഫോണാണ് ഉളളതെങ്കില്‍ നിങ്ങള്‍ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കോളുകളോ, മെസേജുകളോ വന്നാല്‍ ഫോണ്‍ എടുക്കാതെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ അതിന് മറുപടി നല്‍കാന്‍ സാധിച്ചെങ്കില്‍ എന്ന് ആലോചിക്കാറുണ്ടെങ്കില്‍ അതിനുളള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഐഒഎസ് 8 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ കണ്‍ടിന്യൂറ്റി സവിശേഷത കൊണ്ട് നിങ്ങളുടെ മാക്കിലോ ഐപാഡിലോ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനുമുളള സൗകര്യമുണ്ട്.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും മെസേജുകള്‍ സ്വീകരിക്കാനും കോളുകള്‍ ചെയ്യാനുമുളള സവിശേഷതകള്‍ കമ്പ്യൂട്ടറില്‍ പ്രാപ്തമാക്കാവുന്നതാണ്. ഇതെങ്ങനെയന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ എയര്‍ഡ്രോയിഡ് ഡൗണ്‍ലോഡ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

ഈ ആപ് നിങ്ങളുടെ ഫോണില്‍ തുറക്കുക.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

ഈ ആപ് നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കാന്‍ ആവശ്യപ്പെടുമെങ്കിലും, ഇത് നിങ്ങള്‍ക്ക് അവഗണിക്കാവുന്നതാണ്. താഴെയുളള Sign in later ബട്ടണ്‍ ടാപ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

ഇപ്പോള്‍ എയര്‍ഡ്രോയിഡ് നിങ്ങളുടെ കമ്പ്യൂട്ടറിലും തല്‍സമയം നോട്ടിഫിക്കേഷനുകള്‍ കാണിക്കുന്നതിനുളള അനുവാദം നിങ്ങളോട് ചോദിക്കുന്നതാണ്. Enable എന്നത് ടാപ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

ഇത് നോട്ടിഫിക്കേഷനുകള്‍ ആക്‌സസ് ചെയ്യുന്നതിനുളള സിസ്റ്റം സെറ്റിങ്‌സിലേക്ക് നിങ്ങളെ കൊണ്ട് പോകുന്നതാണ്. AirDroid Notification Mirror service എന്നതില്‍ ടാപ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

ഒരു സ്ഥിരീകരണ പോപ്പ് പ്രത്യക്ഷപ്പെടുന്നതാണ്. OK എന്നത് ടാപ് ചെയ്യുക.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

ഇനി എയര്‍ഡ്രോയിഡിലേക്ക് തിരിച്ച് പോകുന്നതിനായി നിങ്ങളുടെ ഫോണിന്റെ ബാക്ക് ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ ആപ് http://web.airdroid.com എന്ന ഒരു യുആര്‍എല്‍ കാണിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കമ്പ്യൂട്ടറിലെ ബ്രൗസറില്‍ ഈ യുആര്‍എല്‍ തുറക്കുക. ബ്രൗസര്‍ വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ഒരു ക്യുആര്‍ കോഡ് കാണാവുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ എയര്‍ഡ്രോയിഡില്‍ , യുആര്‍എല്ലിന് ആടുത്തായി ക്യുആര്‍ കോഡ് ടാപ് ചെയ്യുക. ഇത് ക്യാമറ തുറക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങളെ കമ്പ്യൂട്ടറുമായി സമന്വയിപ്പിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കമ്പ്യൂട്ടറിലെ ബ്രൗസര്‍ വിന്‍ഡോയിലുളള ക്യുആര്‍ കോഡിന് നേരെ ക്യാമറ പിടിക്കുക. ഫോണ്‍ കോഡ് സ്‌കാന്‍ ചെയ്ത് കഴിയുമ്പോള്‍ ആന്‍ഡ്രോയിഡ് ആപ് വൈബ്രേറ്റ് ചെയ്യുന്നതാണ്.
ഇനി നിങ്ങള്‍ക്ക് എല്ലാ ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷനുകളും ആ ബ്രൗസര്‍ വിന്‍ഡോയില്‍ ലഭിക്കുന്നതാണ്. ഇത് നിങ്ങള്‍ 'വാട്ട്‌സ്ആപ് വെബ്' ഫോണുമായി ബന്ധിപ്പിക്കുന്നതിന് സമാനമാണ്.

എയര്‍ഡ്രോയിഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പിസിയില്‍ നിന്ന് നേരിട്ട് മെസേജുകള്‍ ചെയ്യാവുന്നതും, കോളുകള്‍ ചെയ്യുന്നതിനായി നമ്പറുകള്‍ ഡയല്‍ ചെയ്യാവുന്നതും ആണ്. പക്ഷെ സംസാരിക്കണമെങ്കില്‍ നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കണമെന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Make Calls, Send and Receive SMS From Your Computer Using an Android Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot