പിസിയില്‍ നിന്ന് മൊബൈലിലേക്ക് സൗജന്യമായി വിദേശ കോളുകള്‍ ചെയ്യുന്നതെങ്ങനെ...!

വിദേശത്തുളള നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സൗജന്യമായി കോളുകള്‍ ചെയ്യാന്‍ പറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഇപ്പോള്‍ നിങ്ങള്‍ക്ക് പിസിയില്‍ നിന്നോ ലാപ്‌ടോപില്‍ നിന്നോ മൊബൈലിലേക്ക് സൗജന്യമായി അന്താരാഷ്ട്ര കോളുകള്‍ വിളിക്കാവുന്ന മികച്ച മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.

താഴെ പറയുന്ന ലളിതമായ ട്രിക്കുകളിലൂടെ നിങ്ങള്‍ക്ക് പണം ചിലവഴിക്കാതെ തന്നെ വിദേശ കോളുകള്‍ ചെയ്യാവുന്നതാണ്. ഇത്തരത്തിലുളള അഞ്ച് മാര്‍ഗ്ഗങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പിസിയില്‍ നിന്നോ ലാപ്‌ടോപില്‍ നിന്നോ സൗജന്യമായി രാജ്യത്തിന് പുറത്തേക്ക് വിളിക്കാവുന്ന മികച്ച വെബ്‌സൈറ്റാണിത്. ഈ വെബ്‌സൈറ്റില്‍ സൗജന്യകോളുകള്‍ ഒരു ദിവസം 30 മിനിട്ട് മാത്രമേ വിളിക്കാന്‍ പാടുളളൂയെന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്.

2

ഗൂഗിള്‍ വോയിസ് അന്തരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുളള ഗൂഗിളിന്റെ സേവനമാണ്. നിലവില്‍ സൗജന്യമായി കോളുകള്‍ വിളിക്കാവുന്നത് യുഎസില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ ഉളളവര്‍ക്ക് മിതമായ നിരക്ക് ഈ സേവനത്തില്‍ നല്‍കേണ്ടി വരും.

3

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കോ, കാനഡയിലേക്കോ സൗജന്യമായി കോളുകള്‍ ചെയ്യാവുന്ന വെബ്‌സൈറ്റാണിത്. നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ നിന്ന് പരിധികളില്ലാതെ കോളുകള്‍ ചെയ്യാമെങ്കിലും ഒരു കോളിന്റെ ദൈര്‍ഘ്യം 5 മിനിട്ട് ആക്കി ഈ സേവനത്തില്‍ ചുരുക്കിയിരിക്കുന്നു.

4

നിങ്ങള്‍ക്ക് എന്തെങ്കിലും സ്ഥിരീകരിക്കണമെങ്കിലോ പരിശോധിക്കണമെങ്കിലോ ഈ വെബ്‌സൈറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വെബ്‌സൈറ്റില്‍ പോയി രാജ്യത്തിന്റെ കോഡ് എന്‍ടര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു മിനിട്ട് കോള്‍ ഏത് രാജ്യത്തേക്കും ചെയ്യാന്‍ സാധിക്കും.

5

പിസിയില്‍ നിന്ന് പിസിയിലേക്കും, പിസിയില്‍ നിന്ന് മൊബൈലിലേക്കും അന്താരാഷ്ട്ര കോളുകള്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണിത്. പിസിയില്‍ നിന്ന് മൊബൈലിലേക്ക് ഈ സേവനം ഉപയോഗിച്ച് നിങ്ങള്‍ക്ക് സൗജന്യമായി എസ്എംഎസും ചെയ്യാവുന്നതാണ്.

സൈറ്റ്ടുഎസ്എംഎസ്, റെബ്‌ടെല്‍, ലൈന്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ സൈറ്റുകള്‍ വഴിയും നിങ്ങള്‍ക്ക് പിസിയില്‍ നിന്ന് സൗജന്യമായി വിദേശ കോളുകള്‍ മൊബൈലിലേക്ക് ചെയ്യാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Make Free International Calls From PC Laptop to Mobile.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot