ഉപയോഗിച്ചാല്‍ പണം നല്‍കുന്ന ഐഫോണ്‍ ആപ്പുകള്‍

By: Archana V

ഇന്ന് കോടിക്കണക്കിന് ആളുകള്‍ ആപ്പിള്‍ ഡിവൈസ് ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ കൈയ്യില്‍ ഐഫോണ്‍ ആണോ ഉള്ളത് , എങ്കില്‍ ഇനി വീട്ടില്‍ ഇരുന്ന് കാശുണ്ടാക്കാം. ഇതിന് സഹായിക്കുന്ന ചില ഐഫോണ്‍ ആപ്പുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഉപയോഗിച്ചാല്‍ പണം നല്‍കുന്ന ഐഫോണ്‍ ആപ്പുകള്‍

ഗിഫ്റ്റുകള്‍, കൂപ്പണുകള്‍, പണം തുടങ്ങി പലതും നേടാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇപ്പോള്‍ ഐട്യൂണില്‍ ലഭ്യമാകും. ഈ ആപ്പുകള്‍ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി വരുമാനം നേടി തുടങ്ങാം. അത്തരത്തിലുള്ള ചില ആപ്പുകളാണ് താഴെ പറയുന്നത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാക്ട്

ആരോഗ്യ സംബന്ധമായ ആപ്പാണിത്. ആരോഗ്യവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നിങ്ങള്‍ക്കിതില്‍ ആസൂത്രണം ചെയ്യാം. ഇതില്‍ ഉള്‍പ്പെടുന്ന ഓരോ സംഭവത്തിനും നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും.അതിനായി നിങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ് പണം നല്‍കേണ്ടി വരും.

വിഗ്ഗിള്‍

വിഗ്ഗിള്‍ വഴി ഏതെങ്കിലും ഷോ കാണുകയാണെങ്കിലും പാട്ട് കേള്‍ക്കുകയാണെങ്കിലും പെര്‍ക് പോയിന്റ് ലഭിക്കും. ടിവി ഷോയും മറ്റും എത്ര നേരം കാണുന്നോ അതിനനുസരിച്ച് കൂടുതല്‍ പോയിന്റ് നേടാം. വിഗ്ഗിള്‍ വഴി പാട്ട് കേള്‍ക്കുകയാണെങ്കിലും പെര്‍ക് പോയിന്റ് ലഭിക്കും . 800 ല്‍ കൂടുതലായാല്‍ പെര്‍ക് പോയിന്റുകള്‍ തിരികെ നല്‍കി ഗിഫ്റ്റ് കാര്‍ഡും സമ്മാനങ്ങളും നേടാം അല്ലെങ്കില്‍ പെര്‍ക് പ്ലാസ്റ്റിക് എന്ന പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡ് വഴി പോയിന്റിന് പകരം കാശ് നേടാം.

ആന്‍ഡ്രോയിഡില്‍ രഹസ്യമായി എങ്ങനെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം?

ഈസിഷിഫ്റ്റ്

ആപ്പിള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ആപ്പാണിത്. ഷോപ്പിങ്ങ്, ഭക്ഷണം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണിത്. ഈ ആപ്പ് ഉപയോഗിച്ച് പല കാര്യങ്ങള്‍ നിങ്ങള്‍ക്ക് അന്വേഷിക്കാം. ഇതിന് ഓരോന്നിനും പ്രിതഫലം ലഭിക്കും. ഈ ആപ്പില്‍ നിങ്ങള്‍ക്കുള്ള പേമെന്റ് പേപാല്‍ വഴിയായിരിക്കും.

ഫീല്‍ഡ് ഏജന്റ്

ഈ ആപ്പില്‍ നിങ്ങള്‍ നിശ്ചിത സമയത്തിനുള്ള ചില പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് പണം ലഭിക്കും.ചുറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് ഉള്‍പ്പടെ നേരിട്ട് ചെയ്യേണ്ട പണികളും ഇതില്‍ ഉള്‍പ്പെടും.

പെര്‍ക്‌സ്

ഐഫോണ്‍ ഉപയോഗിച്ച് പണം നേടാവുന്ന മറ്റൊരു ആപ്പാണിത്. വ്യത്യസ്ത ടാസ്‌കുകള്‍ ചെയ്യുന്നത് അനുസരിച്ച് പോയിന്റ് നേടാം . ഈ പോയിന്റ് ഉപയോഗിച്ച് ഷോപ്പിങും മറ്റും നടത്താം.

സ്വാഗ്ബക്‌സ്

ഓണ്‍ലൈനില്‍ എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ക്ക്
സൗജന്യ ഗിഫ്റ്റ് കാര്‍ഡ്, പണം തുടങ്ങിയവ ഇതിലൂടെ നേടാം. ഷോപ്പിങ്, വീഡിയോ കാണല്‍, വെബ് സെര്‍ച്ചിങ് , സര്‍വെയ്ക്ക് ഉത്തരം നല്‍കല്‍ തുടങ്ങി പലതിനും പോയിന്റുകള്‍ നേടാന്‍ കഴിയും.

ഈ പോയിന്റുകള്‍ തിരികെ നല്‍കി ആമസോണ്‍, വാള്‍മാര്‍ട്ട് പോലുള്ളവയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ എടുക്കുകയോ പേപാല്‍ വഴി പണം നേടുകയോ ചെയ്യാം. സൗജന്യ ഗിഫ്റ്റ് കാര്‍ഡായിട്ടും പണമായിട്ടും 120 ദശലക്ഷം ഡോളറോളം ഇതിനകം സ്വാഗ്ബക്‌സ് ലഭ്യമാക്കിയിട്ടുണ്ട്.

ആപ്പ് ട്രെയ്‌ലേഴ്‌സ്

ആപ്പുകളുടെ ട്രെയ്‌ലറുകള്‍ കണ്ടും റിവാര്‍ഡ് പോയിന്റ് നേടാം. റിവാര്‍ഡ് പോയിന്റ് തിരികെ നല്‍കി ഇന്‍സ്റ്റന്റ് ഗിഫ്റ്റ് കാര്‍ഡുകളും പേപാലിലൂടെ പണവും നേടാം. മ്യൂസിക്, മൂവി വീഡിയോ എന്നിവ കണ്ടും റിവാര്‍ഡ് പോയിന്റ് നേടാം. പേഴ്‌സണല്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്ത് ലൈക്കുകള്‍ ശേഖരിച്ചും റിവാര്‍ഡ് പോയിന്റുകള്‍ നേടാം.

ഫീച്ചര്‍പോയിന്റ്‌സ്

ഫീച്ചര്‍പോയിന്റുകള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും പോയിന്റ് നേടാം. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പോയിന്റ് ലഭിക്കുന്നതിന് ആപ്പ് രണ്ട് മിനുട്ട് നേരം ഉപയോഗിക്കുക. പോയിന്റ് ക്രഡിറ്റാകാന്‍ ഒരു ദിവസം എടുത്തേക്കും.

ആപ്പിലെ പോയിന്റുകള്‍ തിരികെ നല്‍കി പണം നേടുന്നതിന് നിങ്ങള്‍ക്ക് ഒരു ഐട്യൂണ്‍ അക്കൗണ്ട് ഉണ്ടായിരിക്കണം, ഇത് ഫീച്ചര്‍പോയിന്റ്‌സില്‍ തിരഞ്ഞെടുത്തിട്ടുള്ള രാജ്യത്ത് രജിസ്ട്രര്‍ ചെയ്തതായിരിക്കണം. ആപ്പിന്റെ റീവാര്‍ഡുകള്‍ ആപ്പ് സ്റ്റോര്‍ ഗിഫ്റ്റ് കോഡുകളാണ്. ആപ്പ് ഡിവൈസിന് ഇണങ്ങുന്നതാണോ എന്നും നിങ്ങള്‍ സാധുത ഉള്ള രാജ്യത്താണോ എന്നും നോക്കിയിട്ട് വാങ്ങുക.

ഈ ആപ്പുകളിലൂടെ നിങ്ങളുടെ ഐഫോണ്‍, ഐപാഡ് എന്നിവ വഴി വളരെ എളുപ്പത്തില്‍ പണം നേടാന്‍ കഴിയും. ഇതിലൂടെ വിവിധ തരത്തിലുള്ള റിവാര്‍ഡ് ഗിഫ്റ്റ് കൂപ്പണുകളും കോഡുകളും നിങ്ങളുടെ ഐഒഎസ് ഡിവൈസില്‍ ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to make money using your iPhone or iPad?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot