ഗൂഗിള്‍ തേസ് ആപ്പ് : പേയ്‌മെന്റുകള്‍ എങ്ങനെ നടത്താം?

Written By:

ഗൂഗിളിന്റെ യൂണിഫെഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കിയുളള ഡിജിറ്റല്‍ പേയ്‌മെന്റെ സര്‍വ്വീസായ 'തേസ്' പുറത്തിറങ്ങി. ധനമന്ത്രി അരുണ്‍ ജയ്റ്റലി ആണ് ഇത് അവരിപ്പിച്ചത്.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് തേസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് പണമിടപാട് നടത്താന്‍ ഈ ആപ്പ് നിങ്ങള സഹായിക്കും.

ഈ ഗാഡ്ജറ്റുള്‍ അപ്രത്യക്ഷമാകുന്നു: ഇതില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ടോ?

ഗൂഗിള്‍ തേസ് ആപ്പ് : പേയ്‌മെന്റുകള്‍ എങ്ങനെ നടത്താം?

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഈ ആപ്പ് ഡൈണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം. സൗജന്യമായ ആപ്പാണിത്.

ഗൂഗിള്‍ തേസ് ആപ്പു വഴി പേയ്‌മെന്റുകള്‍ നടത്താനായി ഈ ഘട്ടങ്ങള്‍ പാലിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റെപ്പ് 1

ഈ ആപ്പ് ഉപയോഗിക്കുന്നതിനായി ആദ്യം ഭാഷ തിരഞ്ഞെടുക്കുക. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, തെലിങ്കു, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലാണ് ഈ ആപ്പ് ലഭ്യമാണ്.

നിങ്ങളുടെ വിലാസം മാറിയോ? ആധാര്‍ കാര്‍ഡില്‍ എങ്ങനെ ചേര്‍ക്കാം?

സ്റ്റെപ്പ് 2

നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുക. ഈ നമ്പറായിരിക്കും ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുന്നത്.

സ്റ്റെപ്പ് 3

അലര്‍ട്ടുകള്‍, മെസേജുകള്‍ എന്നിവ അറിയുന്നതിന് ഗൂഗിള്‍ അക്കൗണ്ട് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4

ഗൂഗിള്‍ തേസിന് ആപ്ലിക്കേഷന്‍ ലോക്ക് പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ സ്‌ക്രീന്‍ ലോക്കും പിന്തുണയ്ക്കുന്നുണ്ട്. ഇതു കൂടാതെ നിങ്ങള്‍ക്ക് ഗൂഗിള്‍ തേസിന്റെ പുതിയ ലോക്കിനെ നിര്‍മ്മിക്കാം.

സ്‌റ്റെപ്പ് 5

ഇപ്പോള്‍ നിങ്ങള്‍ ഹോം സ്‌ക്രീനില്‍ എത്തും.
ഹോം സ്‌ക്രീനില്‍ എത്തിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് യുപിഐ മുഖേന പേയ്‌മെന്റ് നടത്താന്‍ താത്പര്യം ഉണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നിവ ഈ ആപ്പുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കും ഇതില്‍ കൈകോര്‍ത്തിട്ടുണ്ട്.

സ്‌റ്റെപ്പ് 6

നിങ്ങള്‍ ബാങ്ക് ആക്കൗണ്ട് ലിങ്ക് ചെയ്യുന്നതോടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിങ്ങ് ചെയ്യുന്നതുപോലെ ഒരു IFSC കോഡ് നല്‍കണം. ഗൂഗിള്‍ തേസ് പേയ്‌മെന്റു വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ യുപിഐ കോഡ്, ക്യൂആര്‍ കോഡ് എന്നിവ ആവശ്യപ്പെടും. നിങ്ങളുടെ അക്കൗണ്ട് ആക്ടിവേറ്റ് ആയി കഴിഞ്ഞാല്‍ പിന്നെ പേയ്‌മെന്റുകള്‍ എളുപ്പമാക്കാം. ഏകദേശം പേറ്റിഎം പേയ്‌മെന്റുകള്‍ക്ക് സമാനമാണ് ഈ ആപ്പ്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫോണ്‍ നമ്പറുകള്‍ മറ്റുളളവര്‍ക്കു നല്‍കാതെ തന്നെ പേയ്‌മെന്റുകള്‍ നടത്താം. ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ട്രാന്‍സാക്ഷനാണ്. ക്യാഷ് രൂപത്തില്‍ ആയിരിക്കും പണമിടപാടുകള്‍ നടക്കുന്നത്.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 60ജിബി ഡാറ്റ തികച്ചും സൗജന്യം, വേഗമാകട്ടേ!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The payment service allows users to transfer money via their bank accounts as well as Unified Payments Interface (UPI) ID, QR code and phone number.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot