ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സുരക്ഷിതമാണോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?

Written By:

നിങ്ങള്‍ സാധാരണയായി ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്നത് പിഡിഎഫ്, പാട്ടുകള്‍, മൂവികള്‍ അങ്ങനെ പലതും ആയിരിക്കും. ഒരു ആന്റി വൈറസിന്റെ സഹായത്തോടേയും മറ്റു ഉപകരണങ്ങളുടെ സഹായത്തോടേയും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വരുന്ന വൈറസുകളെ തടയുന്നു.

ബയ്യിങ്ങ് ഗെയിഡ്: മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍

ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സുരക്ഷിതമാണോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?

എന്നാല്‍ ആന്റിവൈറസ് സോഫ്റ്റ്‌വയര്‍ പരിപൂര്‍ണ്ണം അല്ലെങ്കില്‍ അതിനു പകരമായി നിങ്ങള്‍ എന്ത് ഉപയോഗിക്കും? ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് ഒരു ടൂള്‍ ഇവിടെ പരിചയപ്പെടുത്താം. വൈറസ്‌ടോട്ടല്‍ (VirusTotal) എന്നു പറയുന്ന ഒരു വെബ്‌സൈറ്റ് ഉപയോഗിച്ച് 128എംബി വലുപ്പമുളള ഫയലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇതു കൂടാതെ ഏതെങ്കിലും മാല്‍വയറുകള്‍, (അതായത് വൈറസ്, ട്രോജന്‍സ്, വോംസ്) ഉണ്ടോ എന്ന് 50 തവണ സ്‌കാന്‍ ചെയ്യുകയും ചെയ്യുന്നു.

Bitdefender, Kaspersky, Svast, McAfee, Malwarebytes എന്നിങ്ങനെ പലതിന്റേയും മിശ്രിതമാണ് ഇത്. ഒരു തവണ സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍ എത്ര എഞ്ചിനുകള്‍ പ്രശ്‌നം കണ്ടു പിടിച്ചതായി നിങ്ങള്‍ക്ക് പരിശോധിക്കാം. Safe-o-meter ഉപയോഗിച്ച് നിങ്ങള്‍ക്ക് വിശദമായ വിവരങ്ങള്‍ നല്‍കും.

എങ്ങനെ പരിശോധിക്കാം?

മോസില്ല ഫയര്‍ഫോക്‌സ്, ക്രോം യൂസര്‍ എന്നിവയാണെങ്കില്‍ നിങ്ങള്‍ സൈറ്റ് സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്, ആ സൈറ്റില്‍ വൈറസ് ബാധിച്ചതാണോ ഇല്ലയോ എന്ന്.

ഇല്ലെങ്കില്‍ ഈ ടൂള്‍ ഉപയോഗിച്ച് url പേസ്റ്റ് ചെയ്ത് നോക്കാം. അപ്പോള്‍ മനസ്സിലാക്കാം ഫയല്‍ സുരക്ഷിതമാണോ ഇല്ലയോ എന്ന്.

English summary
VirusTotal will download the file you specified to its servers and scan it with a large number of different antivirus engines.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot