ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ സ്മാര്‍ട്ടാക്കാം!

Written By:

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ കുറവാണ്. എന്നാല്‍ ഈ ഫോണില്‍ പല പ്രശ്‌നങ്ങളും പറയുന്നുണ്ട്. പ്രത്യേകിച്ചും അതിലെ സ്പീഡിനെ കുറിച്ച്. നിങ്ങള്‍ ഫോണ്‍ കുറച്ചു കാലം ഉപയോഗിച്ചു കഴിയുമ്പോള്‍ പഴയതു പോലെ തുറക്കാനും പലതിനും സാധിക്കാതെ വരുന്നു. 1ജിബി റാമോ അതില്‍ കുറവുളളതിലോ ആണ് ഈ പ്രശ്‌നം അധികമായി അനുഭവപ്പെടുന്നത്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് അവസാനിക്കും: വേഗം 120ജിബി സൗജന്യമായി നേടൂ!

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ സ്മാര്‍ട്ടാക്കാം!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ പ്രശ്‌നം നിങ്ങള്‍ക്കു തന്നെ പല രീതിയില്‍ പരിഹരിക്കാം.

എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ സ്മാര്‍ട്ടാക്കാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടാസ്‌ക്ക് കില്ലര്‍ ഉപയോഗിക്കുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ടാസ്‌ക്ക് കില്ലര്‍ ആപ്ലിക്കേഷനുകള്‍. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് സാധിക്കും. ഈ ആപ്ലിക്കേഷനുകള്‍ സൗജന്യമായാണ് ലഭിക്കുന്നത്. എന്നാല്‍ ഈ ആപ്ലിക്കേഷനുകള്‍ കൂടാതെ നോവ, നെമസ്, ലെറ്റ്‌നിങ്ങ് തുടങ്ങിയവയും ഫോണിന്റെ വേഗതയെ വര്‍ദ്ധിപ്പിക്കും.

പ്രീ-ഇന്‍സ്റ്റോള്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമാക്കുക

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ധാരാളം പ്രീ-ഇന്‍സ്റ്റോള്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാകും. ഇത്തരം ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിക്കുക. ഇതു നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാന്‍ സഹായിക്കുന്നതാണ്.

ഫാക്ടറി റീസെറ്റ്

ഫോണ്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന അതേ സംവിധാനമാണിത്. ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് ഫോണിലെ ഡാറ്റകള്‍ എല്ലാം തന്നെ മറ്റൊരിടത്തേക്കു മാറ്റുക. റീസെറ്റ് ചെയ്യുമ്പോള്‍ ഫോണില്‍ 50% ബാറ്ററി എങ്കിലും ഉണ്ടായിരിക്കണം.

റാമിന്റെ ആയാസം കുറയ്ക്കുക

1ജിബി റാമോ അതില്‍ കുറഞ്ഞതോ ഉപയോഗിക്കുമ്പോഴാണ് ഫോണ്‍ സ്പീഡ് മിക്കപ്പോഴും കുറയുന്നത്. അതായത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ഫോണിന്റെ റാമിനെ ആശ്രയിക്കും. എന്നാല്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അണ്‍-ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതാണ് നല്ലത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Android users got pleasant jolts from the back to back release of some breathtakingly handsome Apps which took over the Android App world by storm.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot