ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ചലിക്കുന്നതാക്കാനുളള സവിശേഷത എത്തുന്നു..!

Written By:

ഫേസ്ബുക്ക് പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇനി ചലിക്കുന്ന ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സവിശേഷത അവതരിപ്പിക്കുന്നു. ആദ്യം ഐഫോണിലാണ് ഈ സവിശേഷത എത്തുക, തുടര്‍ന്നാണ് ആന്‍ഡ്രോയിഡ് അടക്കമുളള പ്ലാറ്റ്‌ഫോമുകളിലേക്ക് ഈ സവിശേഷത ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഗൂഗിളിന്റെ അതിവേഗ വൈഫൈ കേരളത്തിലെ 5 റെയില്‍വേ സ്‌റ്റേഷനുകളില്‍..!

ഉടന്‍ തന്നെ ഐഫോണില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന, ജിഫ് പോലുളള ചലിക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈല്‍ ആക്കി മാറ്റുന്നതെങ്ങനെയാണെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഐഫോണില്‍ ആദ്യം തന്നെ ഫേസ്ബുക്ക് ആപ് തുറക്കുക.

 

ഫേസ്ബുക്ക്

ആപിന്റെ വലത് ഭാഗത്ത് താഴെയായുളള More എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

 

ഫേസ്ബുക്ക്

ഈ പട്ടികയില്‍ നിങ്ങള്‍ക്ക് ആദ്യം തന്നെ നിങ്ങളുടെ പേര് കണ്ടെത്താന്‍ സാധിക്കുന്നതാണ്.

 

ഫേസ്ബുക്ക്

നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുന്നതിനായി നിങ്ങളുടെ പേരില്‍ ടാപ് ചെയ്യുക.

 

ഫേസ്ബുക്ക്

തുടര്‍ന്ന് നിങ്ങളുടെ നിലവിലെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്യുക.

 

ഫേസ്ബുക്ക്

നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്യുമ്പോള്‍ ഒരു മെനു പ്രത്യക്ഷപ്പെടുന്നതാണ്.

 

ഫേസ്ബുക്ക്

ഈ മെനുവില്‍ ഒരു പുതിയ പ്രൊഫൈല്‍ വീഡിയോ എടുക്കുക (Take a New Profile Video) എന്ന ഓപ്ഷനോ അല്ലെങ്കില്‍ ഉടന്‍ വരുന്നു (coming soon) എന്ന ഓപ്ഷനോ കാണാന്‍ സാധിക്കുന്നതാണ്.

 

ഫേസ്ബുക്ക്

ഒരു പുതിയ പ്രൊഫൈല്‍ വീഡിയോ എടുക്കുക എന്ന ഓപ്ഷനാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, പ്രൊഫൈല്‍ വീഡിയോ ആക്കി മാറ്റുന്നതിനായി നിങ്ങള്‍ക്ക് ഒരു ചെറിയ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നതാണ് അല്ലെങ്കില്‍ നിങ്ങള്‍ മുന്‍പ് എടുത്ത ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഉടന്‍ വരുന്നു എന്ന ഓപ്ഷനാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, ഈ സവിശേഷത ലഭ്യമാകാന്‍ നിങ്ങള്‍ കുറച്ച് നാള്‍ കൂടി കാത്തിരിക്കേണ്ടി വരും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Make Your Facebook Profile Picture a Video.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot