Home
How to

നിങ്ങളുടെ വീട് ഒരു സ്മാർട്ട് ഹോം ആക്കാൻ എന്തെല്ലാം ചെയ്യണം?

By Gizbot Bureau

എല്ലാം സ്മാർട്ട് ആയ യുഗത്തിലാണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. സ്മാർട്ട്‌ഫോണുകളിൽ തുടങ്ങിയ വിപ്ലവം ഇന്ന് സ്മാർട്ട് ഹോമുകളിൽ എത്തി നിൽക്കുകയാണ്. സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ലൈറ്റുകൾ, സ്മാർട്ട് ടിവികൾ, സ്മാർട്ട് എസി തുടങ്ങി എല്ലാം സ്മാർട്ട് ആണ് ഇന്ന്. ഇതെല്ലാം ഉൾക്കൊള്ളിച്ച് എങ്ങനെ മികച്ചൊരു സ്മാർട്ട് ഹോം ഉണ്ടാക്കിയേടുക്കാം എന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. അതിനാവശ്യമായ കാര്യങ്ങൾ എന്താണ് എന്നുകൂടെ ഒപ്പം മനസ്സിലാക്കാം.

വീട്ടിൽ എല്ലായിടത്തും മികച്ച ഇന്റർനെറ്റ് സൗകര്യം

വീട്ടിൽ എല്ലായിടത്തും മികച്ച ഇന്റർനെറ്റ് സൗകര്യം

സ്മാർട്ട് ഹോം ഉണ്ടാക്കിയെടുക്കാൻ ഏറ്റവും ആവശ്യമായ ഘടകം ഇന്റർനെറ്റ് ആണല്ലോ. കാരണം മിക്കവാറും എല്ലാ സ്മാർട്ട് ഹോം ഉപകരണങ്ങളും ഇന്റർനെറ്റ് ഉണ്ടെങ്കിലേ പ്രവർത്തിക്കൂ. അതിനാൽ വീട്ടിൽ മികച്ച രീതിയിൽ ഇന്റർനെറ്റ് ലഭ്യമാക്കണം. ഇതിനായി നല്ലൊരു വൈഫൈ സിസ്റ്റം വീട്ടിൽ സ്ഥാപിക്കേണ്ടതുണ്ട്.

സ്മാർട്ട് ലൈറ്റ് ബൾബുകൾ

സ്മാർട്ട് ലൈറ്റ് ബൾബുകൾ

ഇന്നുള്ളതിൽ ഏറ്റവും പ്രാഥമികമായ സ്മാർട്ട് ഹോം സൗകര്യങ്ങളിൽ ഒന്നാണ് സ്മാർട്ട് ലൈറ്റ് ബൾബുകൾ. വില കൊണ്ടും നമുക്ക് താങ്ങാൻ പറ്റുന്നവയാണ് ഈ ബൾബുകൾ. ഇവ നിങ്ങളുടെ സ്മാർട്ട്‌ഫോണുമായോ മറ്റേതെങ്കിലുമായോ ബന്ധിപ്പിക്കാൻ പറ്റും. അതിലൂടെ നിങ്ങൾക്ക് ആവശ്യാനുസരണം ഓഫ് ചെയ്യാനും ഓണ് ചെയ്യാനും വെളിച്ചം കൂട്ടാനും കുറയ്ക്കാനുമെല്ലാം സാധിക്കും.

 

 സ്മാർട്ട് സ്പീക്കറുകൾ

സ്മാർട്ട് സ്പീക്കറുകൾ

സ്മാർട്ട് സ്പീക്കറുകളെ കുറിച്ച് ഇവിടെ പ്രത്യേകം പറയേണ്ടതില്ല എന്ന് തോന്നുന്നു. കാരണം ഇന്ന് അത്രയധികം ശ്രദ്ധ നേടിയ ഒന്നാണ് സ്മാർട്ട് സ്പീക്കർ സംവിധാനങ്ങൾ. ഗൂഗിൾ ഹോം, ആമസോണ് അലക്സ തുടങ്ങിയ പ്രമുഖ സ്മാർട്ട് സ്പീക്കറുകളും ഒപ്പം മറ്റു പല കമ്പനികളുടെയും സ്മാർട്ട് സ്പീക്കറുകളും വിപണിയിൽ ലഭ്യമാണ്. വെറും പാട്ട് കേൾക്കുക എന്നതിൽ നിന്നും ഈ സ്പീക്കറുകളെ വ്യത്യസ്തമാക്കുന്നത് ഇവയിലൂടെ ഇന്റർനെറ്റ് വഴി ലഭ്യമാകുന്ന ഒരുപിടി സൗകര്യങ്ങളാണ്.

സ്മാർട്ട് സർവയലൻസ് ക്യാമറ

സ്മാർട്ട് സർവയലൻസ് ക്യാമറ

സിസിടിവി ക്യാമറ സെറ്റപ്പുകൾ എല്ലാം തന്നെ ഇപ്പോൾ സ്മാർട്ട് ആകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ നോക്കിക്കാണേണ്ട സംവിധാനമൊക്കെ ഏറെ മാറിയിരിക്കുന്നു. പകരം നിങ്ങളുടെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ചുകൊണ്ട് ഏതു സമയവും എവിടെ നിന്നും നിങ്ങൾക്ക് ഇവ നിയന്ത്രിക്കാനും ദൃശ്യങ്ങൾ കാണാനും സാധിക്കും.

സ്മാർട്ട് സ്വിച്ചുകൾ

സ്മാർട്ട് സ്വിച്ചുകൾ

അല്പം വിലകൂടിയ ഒന്നാണ് സ്മാർട്ട് സ്വിച്ചുകൾ. പക്ഷെ അതിനൊത്ത ഉപകാരം ഇവ നൽകുന്നുണ്ട്. നിങ്ങളുടെ ചലനങ്ങളെയും മറ്റും തിരിച്ചറിഞ്ഞ് ഒപ്പം നിലവിലെ സ്ഥിതി മനസ്സിലാക്കി ഓഫ് ആവാനും ഓണ് ആവാനും ഈ സ്വിച്ചുകൾക്ക് സാധിക്കും. നിങ്ങൾക്ക് താങ്ങാവുന്ന ഒന്നാണെങ്കിൽ ധൈര്യമായി വാങ്ങാം ഈ സ്മാർട്ട് സ്വിച്ചുകൾ.

മറ്റു സ്മാർട്ട് ഉപകരണങ്ങൾ

മറ്റു സ്മാർട്ട് ഉപകരണങ്ങൾ

മുകളിൽ പറഞ്ഞ ഉപകരണങ്ങൾക്ക് പുറമെയായി നമുക്കറിയാവുന്ന അല്ലെങ്കിൽ അറിയേണ്ട ചില ഉപകരണങ്ങൾ കൂടെയുണ്ട്. സ്മാർട്ട് ടിവി, സ്മാർട്ട് എസി, സ്മാർട്ട് ഫ്രിഡ്ജ് തുടങ്ങി ഇത്തരത്തിൽ നമുക്ക് പലതും ഇന്റർനെറ്റുമായി ബന്ധിപ്പിച്ചുകൊണ്ട് സ്മാർട്ട് ആയി ഉപയോഗിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
How to Make your Regular Home a Smart Home
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X