നിങ്ങളുടെ ആധാര്‍ ഡാറ്റ ഏതെല്ലാം ബാങ്കുകള്‍ ഉപയോഗിക്കുന്നു, എങ്ങനെ അറിയാം?

Posted By: Samuel P Mohan

ബാങ്കുകള്‍ ഉള്‍പ്പെടെയുളള സാമ്പത്തിക സ്ഥാപനങ്ങള്‍ അവരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇനി നിങ്ങള്‍ ഏതെങ്കിലും ആവശ്യങ്ങള്‍ക്കോ ഇടപാടുകള്‍ക്കോ ബാങ്കില്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ആദ്യം അവര്‍ പരിശോധിക്കുന്നത് ആധാര്‍, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നാണ്. എന്നാല്‍ നിലവില്‍ ഏതെല്ലാം ബാങ്കുകളിലാണ് നിങ്ങള്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിരിക്കുന്നത്?

നിങ്ങളുടെ ആധാര്‍ ഡാറ്റ ഏതെല്ലാം ബാങ്കുകള്‍ ഉപയോഗിക്കുന്നു, എങ്ങനെ അറിയ

നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്കുകള്‍ അറിയാനായി UIDAI തന്നെ ഓണ്‍ലൈനായും എസ്എംഎസ് ആയും സേവനം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മാപ്പര്‍ വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് അറിയാം. ഇവിടെ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈലിലേക്ക് ഒരു OTP വരും. ആ OTP നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ ഏതെല്ലാം ബാങ്കുകളിലാണ് ലിങ്ക് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എസ്എംഎസിലൂടെ ആധാര്‍-ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് അറിയാം (Through SMS)

1. നിങ്ങളുടെ ഫോണില്‍ നിന്നും *99*99*1 എന്ന് ഡയല്‍ ചെയ്യുക. ഈ സന്ദേശത്തിന് 50 പൈസ ഈടാക്കുന്നു.

2. ഇനി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡയലോഗ് ബോക്‌സ് തുറന്നു വരും.

3. നിങ്ങള്‍ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നമ്പര്‍ സ്ഥിരീകരിക്കാനോ മാറ്റം വരുത്താനോ ആവശ്യപ്പെടും.

4. ഇനി നിങ്ങള്‍ ബന്ധപ്പെടുത്തിയിട്ടുളള ബാങ്ക് കാണിക്കും.

OTP വേണ്ട

UIDAI-യുടെ എസ്എംഎസ് അധിഷ്ഠിത പരിശോധനയ്ക്ക് ഒടിപി ആവശ്യമില്ല. ഇതു മാത്രമല്ല അവരുടെ ബാങ്ക്-ലിങ്ക് ചെയ്യല്‍ വിവരങ്ങള്‍ ആരെങ്കിലും പരിശോധിച്ചതായി അറിയാനും കഴിയില്ല. നിങ്ങള്‍ ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു ബാങ്കിന്റെ പേരു മാത്രമേ കാണിക്കൂ.

നോക്കിയ 1 :ആദ്യത്തെ ആന്‍ഡ്രോയിഡ് ഓറിയോ ഗോ ഫോണ്‍ ഉടന്‍ എത്തുന്നു

ആധാര്‍ വെബ്‌സൈറ്റിലൂടെ എങ്ങനെ അറിയാം (Through Aadhaar Website)

1. ആധാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- www.uidai.gov.in

2. 'Check Aadhaar and Bank Account Status' ക്ലിക്ക് ചെയ്യുക.

3. ആധാര്‍ നമ്പറും സെക്യൂരിറ്റി കോഡും നല്‍കുക. ഇത് സമര്‍പ്പിച്ച ശേഷം ആധാര്‍ ഡേറ്റബേസില്‍ രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു OTP വരും.

4. OTP എന്റര്‍ ചെയ്ത് 'ലോഗിന്‍' ക്ലിക്ക് ചെയ്യുക.

5. ഇപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് വിജയകരമായി അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The government has made it mandatory for financial institutions, including banks, to verify and link Aadhaar of their customers with their accounts. Now allows people to check online if their bank account has been linked to Aadhaar with its Bank Mapper website.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot