നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് മാത്രം ഓഫ് ചെയ്യാനിതാ ഒരു ആപ്പ്

Written By:

ഫോൺ ഒന്ന് നെറ്റ് ഓൺ ചെയ്‌താൽ മതി, അപ്പോഴേക്കും വരും തുരുതുരാ വാട്സാപ്പ് മെസ്സേജുകൾ. നോട്ടിഫിക്കേഷൻ കൊണ്ട് ഫോൺ നിറയും. ഒരുപാട് വാട്സാപ്പ് ഗ്രൂപ്പുകളിൽ മെമ്പർ ആണ് എങ്കിൽ പിന്നെ പിന്നെ പറയുകയും വേണ്ട.

നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് മാത്രം ഓഫ് ചെയ്യാനിതാ ഒരു ആപ്പ്

എന്തെങ്കിലുമോരു അത്യാവശ്യ കാര്യത്തിന് പെട്ടെന്ന് ഫോൺ നെറ്റ് ഓൺ ചെയ്യുമ്പോഴായിരിക്കും ഇങ്ങനെ വരുന്നത് എങ്കിൽ ദേഷ്യം പിടിക്കാൻ വേറെ എവിടെയും പോകേണ്ടി വരികയില്ല. എന്താണ് ഇതിനൊരു പരിഹാരം എന്ന് ഇവിടെ പരിചയപ്പെടാം.

ഇത്തരം ഒരു അവസ്ഥയിൽ നമ്മൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്, നമ്മുടെ ഫോണിലെ വാട്സാപ്പിന് മാത്രം നെറ്റ് തൽക്കാലത്തേക്ക് കിട്ടാതിരുന്നെങ്കിൽ എന്ന്. അല്ലെങ്കിൽ തത്കാലത്തേക്ക് വാട്സാപ്പ് ഒന്ന് നിർത്താൻ പറ്റിയിരുന്നെങ്കിൽ എന്ന്. അങ്ങനെയുള്ള ഒരു ചിന്തയിൽ നിന്നാണ് ഈ ആപ്പ് വരുന്നത്. Pause it എന്നാണ് ഈ കൊച്ചു ആപ്പിന്റെ പേര്.

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ പണി കിട്ടാതിരിക്കാൻ..

പ്ലെയ്സ്റ്റോറിൽ കയറി ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് ഉപയോഗിച്ച്‌ നോക്കാവുന്നതാണ്.വളരെ ലളിതമായ ഓപ്ഷനുകളാണ് ആപ്പിലുള്ളത്. നെറ്റ് ഉപയോഗത്തിലിരിക്കെ തന്നെ വാട്‌സാപ്പ് മാത്രം ഈ ആപ്പ് താത്കാലികമായി നിര്‍ത്തിവെക്കും. വാട്‌സാപ്പ് ആപ്പ് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത രീതിയില്‍ ഈ ആപ്പ് ആക്കിമാറ്റും.

ആപ്പ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഈയൊരു മാർഗ്ഗം അല്ലാതെ വാട്സാപ്പിൽ തന്നെ ഒരു സൗകര്യം കൂടെയുണ്ട്. പക്ഷെ അത് ഇന്റർനെറ്റ് നിർത്തി വെക്കുന്നതോ വാട്സാപ്പ് നിർത്തിവെക്കുന്നതോ അല്ല. പകരം നോട്ടിഫിക്കേഷൻസ് നിശബ്ദമാക്കി വെക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമുള്ള പല നോട്ടിഫിക്കേഷനുകളും വിട്ടുപോവാൻ സാധ്യതയുണ്ട്. വേണമെങ്കിൽ അനാവശ്യ വാട്സാപ്പ് ഗ്രൂപ്പുകളുടെയും മറ്റും നോട്ടിഫിക്കേഷനുകൾ മാത്രം നിശബ്ദമാക്കി വെക്കുകയും ചെയ്യാം.

എം.എക്സ് പ്ലെയർ മടുത്തുവോ..? എങ്കിലിതാ ചില കിടിലൻ വീഡിയോ പ്ലെയറുകൾ

English summary
This app help you to pause Whatsapp app without switching off your internet data. You can switch on and off Whatsapp anytime with the help of this small app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot