ആമസോണ്‍ ഇന്ത്യയില്‍ യുപിഐ വഴി പണമടയ്‌ക്കുന്നത്‌ എങ്ങനെ?

Posted By: Archana V

പ്രമുഖ ഇ-കൊമേഴ്‌സ്‌ കമ്പനിയായ ആമസോണില്‍ ഇനി മുതല്‍ യുപിഐ (യുണിഫൈയ്‌ഡ്‌ പേമെന്റ്‌ ഇന്റര്‍ഫെയ്‌സ്‌ ) വഴി പണമടയ്‌ക്കാം. ആമസോണ്‍ ആപ്പിലൂടെ പണം അടയ്‌ക്കുന്നതിന്‌ യുപിഐയെ ഒരു പേമെന്റ്‌ മോഡായി കമ്പനി അവതരിപ്പിച്ചു.

ആമസോണ്‍ ഇന്ത്യയില്‍ യുപിഐ വഴി പണമടയ്‌ക്കുന്നത്‌ എങ്ങനെ?

ആമസോണ്‍ ആപ്പില്‍ മാത്രമായിരിക്കും ഇത്‌ ലഭ്യമാവുക ഡെസ്‌ക്‌ ടോപ്പ്‌ സൈറ്റുകളില്‍ ലഭ്യമാകില്ല. ഇടപാടിന്റെ മൂല്യം പതിനായിരമോ അതില്‍ താഴെയോ ആണെങ്കില്‍ ഉപയോക്താക്കള്‍ക്ക്‌ യുപിഐ വഴി പണം അടയ്‌ക്കാം. ഈ നീക്കത്തിലൂടെ ആമസോണ്‍ ഇന്ത്യ മുഖ്യ പ്രതിയോഗികളായ ഫ്‌ളിപ്‌കാര്‍ട്ടിനും പേടിഎമ്മിനും ഒപ്പം ചേര്‍ന്നിരിക്കുകയാണ്‌.

ഇപ്പോള്‍ മുതല്‍ ആമസോണ്‍ ആപ്പ്‌ വഴി വാങ്ങുന്നവര്‍ക്ക്‌ ഡെബിറ്റ്‌ കാര്‍ഡ്‌, ക്രഡിറ്റ്‌ കാര്‍ഡ്‌ , നെറ്റ്‌ ബാങ്കിങ്‌ എന്നിവയ്‌ക്ക്‌ ഒപ്പം അവരുടെ യുപിഐ ഐഡി വഴി പേമെന്റ്‌ നടത്താനുള്ള ഓപ്‌ഷനും ലഭ്യമാകും. നിലവില്‍ ആന്‍ഡ്രോയ്‌ഡില്‍ മാത്രമാണ്‌ ഈ ഓപ്‌ഷന്‍ ലഭ്യമാക്കിയിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ ഐഒഎസിലും ലഭ്യമാക്കി തുടങ്ങും.

പണം മടക്കി തരുന്നതിനുള്ള നടപടികള്‍ കാര്‍ഡിലേതിന്‌ സമാനമാണ്‌ . യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക്‌ അക്കൗണ്ടില്‍ പണം ക്രഡിറ്റ്‌ ആകും. ഗുണഭോക്താവിന്റെ വിവരങ്ങള്‍ ഒന്നും നല്‍കാതെ തന്നെ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക്‌ തത്സമയം ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ ചെയ്യാനുള്ള മാര്‍ഗമാണ്‌ യുണിഫൈയ്‌ഡ്‌ പേമെന്റ്‌ ഇന്റര്‍ഫെയ്‌സ്‌.

യുപിഐ ഉപയോഗിച്ച്‌ ആമസോണ്‍ ഇന്ത്യയില്‍ പണം അടയ്‌ക്കുന്നത്‌ എങ്ങനെ ?

സ്റ്റെപ്‌ 1

നിങ്ങളുടെ ഡിവൈസില്‍ ആമസോണ്‍ ഇന്ത്യ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ്‌ എന്ന്‌ ഉറപ്പ്‌ വരുത്തുക. അതിനായി പ്ലേ സ്റ്റോറില്‍ പോയി ആമസോണ്‍ തിരയുക. അപ്‌ഡേറ്റ്‌ ഓപ്‌ഷന്‍ ഉണ്ട്‌ എങ്കില്‍ , അതില്‍ ക്ലിക്‌ ചെയ്യുക

സ്റ്റെപ്‌ 2

10,000 രൂപയോ അതില്‍ താഴെയോ വില വരുന്ന ഉത്‌പന്ന തിരഞ്ഞെടുത്ത്‌ ബൈ ഓപ്‌ഷനില്‍ ക്ലിക്‌ ചെയ്യുക.

സ്റ്റെപ്‌ 3

ചെക്‌ ഔട്ട്‌ സ്‌ക്രീനില്‍ ഡെബിറ്റ്‌ കാര്‍ഡ്‌, ക്രഡിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിങ്‌, യുപിഐ തുടങ്ങി വിവിധ പേമെന്റ്‌ രീതികള്‍ കാണാന്‍ കഴിയും.

സ്റ്റെപ്‌ 4

പേമെന്റ്‌ രീതിയായി യുപിഐ തിരഞ്ഞെടുക്കുക

സ്റ്റെപ്‌ 5

യുപിഐ തിരഞ്ഞെടുത്തു കഴിയുമ്പോള്‍ യുപിഐ ഐഡി നല്‍കാന്‍ ആവശ്യപ്പെടും

സ്റ്റെപ്‌ 6

ശരിയാണന്ന്‌ സ്ഥിരീകരിച്ചതിന്‌ ശേഷം പേമെന്റിനായി ഭീമിലെ പോലെ യുപിഐ ബന്ധിത മൊബൈല്‍ ആപ്പിലേക്ക്‌ നിങ്ങളെ നയിക്കും

സ്റ്റെപ്‌ 7

പേമെന്റ്‌ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ മൊബൈല്‍ ആപ്പില്‍ അല്ലെങ്കില്‍ ബ്രൗസറില്‍ ഓഡര്‍ കാണാന്‍ കഴിയും. ഓഡര്‍ ചെയ്യുന്നത്‌ വിജയകരമാ

കുന്നതിന്‌ പേമെന്റ്‌ നടപടികള്‍ 10 മിനുട്ടിനുള്ളില്‍ പൂര്‍ത്തിയാക്കണം.

13 അക്ക മൊബൈല്‍ നമ്പര്‍ വരുന്നു, പേടിക്കേണ്ട!!

English summary
E-commerce tech giant Amazon has introduced Unified Payment Interface (UPI) as a mode of payment through its app. This payment method is available only on the app and not on the desktop sites.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot