എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

Written By:

ഫേസ്ബുക്ക് എന്ന ആപ്പ് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. ലോകത്തിലെ വിവിധ കോണുകളിലുമുളള സുഹൃത്തുക്കള്‍ ഒന്നിക്കുന്നത് ഫേസ്ബുക്ക് വഴിയാണ്.

എന്നാല്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ വളരെ ഏറെ സൂക്ഷിക്കണം. നിങ്ങള്‍ അതില്‍ അപ്‌ലോഡ് ചെയ്യുന്ന് ഫോട്ടോകളും വീഡിയോകളും നിങ്ങള്‍ക്കു തന്നെ വിനയായെന്നു വരാം. ഫേസ്ബുക്ക് സുരക്ഷയെ കുറിച്ച് പല വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ഫേസ്ബുക്ക് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാമെന്നു പറഞ്ഞു തരാം.

അതിനായി ആദ്യ സെറ്റിങ്ങ്‌സില്‍ പോകുക. സെറ്റിങ്ങ്‌സില്‍ മെയിന്‍ മെനുവിന്റെ താഴെ ' ഡൗണ്‍ലോഡ് എ കോപ്പി ഓഫ് യുവര്‍ ഫേസ്ബുക്ക് ഡാറ്റ' എന്നു കാണാം.

അതില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകുക. അതിനു ശേഷം https://www.facebook.com/help/delete_account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്നു പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ചു കഴിഞ്ഞാല്‍ 90 ദിവസത്തിനകം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമയി ഡിലീറ്റ് ആകുന്നതാണ്.

English summary
If you've had enough and want to get rid of your account, you have two options. You can either deactivate you account or permanently delete your account.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot