വട്സാപ്പും ഫേസ്ബുക്കുമെല്ലാം ഉപയോഗിച്ചു കൊണ്ടിരിക്കെ തന്നെ വിഡിയോസ് കാണാൻ

Written By:

ഏതെങ്കിലും സിനിമയോ പാട്ടോ ഒക്കെ കണ്ടുകൊണ്ടിരിക്കെ ആയിരിക്കും പെട്ടെന്ന് വാട്സാപ്പിൽ ഒരു മെസ്സേജ് വരിക, അല്ലെങ്കിൽ ഫേസ്ബുക്കിൽ ഒരു മെസ്സേജോ നോട്ടിഫിക്കേഷനോ വരിക. അപ്പോഴേക്കും അങ്ങോട്ട് പോകും. പിന്നെ അവിടെ ചാറ്റിങ് ആയി പോസ്റ്റ് ആയി കാര്യങ്ങൾ നീങ്ങുമ്പോൾ വിഡിയോ ഇവിടെ കിടക്കും.

വട്സാപ്പും ഫേസ്ബുക്കുമെല്ലാം ഉപയോഗിച്ചു  തന്നെ വിഡിയോസ് കാണാൻ

പലരും ഒരു സിനിമ തന്നെ കണ്ടുതീർക്കാൻ രണ്ടും മൂന്നുമൊക്കെ ദിവസം എടുക്കാറുള്ളതിന് പിന്നിൽ ഇങ്ങനെയും ഒരു കാരണം കൂടിയുണ്ട്. എന്തായാലും ഇത്തരം ഒരു അവസ്ഥയിൽ എന്തുചെയ്യാൻ പാറ്റും എന്ന് ഇവിടെ നിന്നും മനസ്സിലാക്കാം. അതായത് വീഡിയോ കണ്ടു കൊണ്ട് തന്നെ മിനിമൈസ് ചെയ്യാതെ തന്നെ മറ്റു ആപ്പുകളും ഉപയോഗിക്കാനുള്ള ചില സൗകര്യങ്ങൾ ഇവിടെ പറയുകയാണ്.

ഫോണിലെ ഏതു വിഡിയോസും കാണുന്നതിന്

നിങ്ങളുടെ ഫോൺ മെമ്മറിയിലെയോ മെമ്മറി കാർഡിലെയോ ഏതു വിഡിയോയും കാണുന്നതിനായി ഫ്ലോട്ടിങ് മോഡ് ഓപ്ഷൻ ലഭ്യമായ ഏത് വീഡിയോ പ്ലെയറും ആൻഡ്രോയിഡിൽ ഉപയോഗിക്കാവുന്നത്. എന്റെയൊരു അഭിപ്രായത്തിൽ ഉപയോഗിച്ചു ശീലിച്ചതിൽ ഏറ്റവും നല്ലതായി തോന്നിയത് FIPE Player ആണ്.

വിവോ V9 എങ്ങനെയുണ്ടെന്ന് നോക്കാം; ഗിസ്‌ബോട്ട് റിവ്യൂ

ഈ ഒരു ആവശ്യത്തിനു മാത്രമല്ല, പകരം ഏത് വീഡിയോ പ്ലേബാക്ക് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന മികച്ചൊരു ആപ്പ് ആണിത്. വിഡിയോ കണ്ടു കൊണ്ടിരിക്കെ തന്നെ അടുത്ത വിഡിയോകൾ എടുത്തു നോക്കാനും മിനിമൈസ് ചെയ്യാനും ബാഗ്രൗണ്ടിൽ പ്ലേ ചെയ്യിപ്പിക്കാനും അടക്കം ഒരുവിധം എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന ഒരു ഗംഭീര ആപ്പ് തന്നെയാണ് FIPE. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

യൂട്യൂബ് വിഡിയോകൾ കാണുന്നതിന്

ആപ്പിന്റെ പേര് Float Tube Video Player എന്നാണ്. ഇത് ഇൻസ്റ്റാൾ ചെയ്ത ശേഷം വളരെ എളുപ്പമുള്ള മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് ഇത് ഉപയോഗിക്കുകയും ചെയ്യാം. നിലവിൽ ഈ ആപ്പിന്റെ വേർഷൻ 4.9 ആണ്. ആപ്പിന്റെ സൈസ് 7.8 എംബിയും ഉണ്ട്. നേരെ ഇൻസ്റ്റാൾ ചെയ്തു നിങ്ങൾക്ക് ഉപയോഗിച്ഛ് നോക്കാവുന്നതാണ്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ; വിറ്റുപോയത് 20 കോടിക്ക്

ഈ ആപ്പിൽ തന്നെ വീഡിയോസ് സെർച്ച് ചെയ്യാനുള്ള ഓപ്ഷൻ കൂടെ ഉള്ളത് കൊണ്ട് പുതിയ വീഡിയോസ് കണ്ടെത്താനും എളുപ്പമാണ്. വീഡിയോസ് സൈസ് കൂട്ടാനും കുറയ്ക്കാനും ഈ ആപ്പ് കൊണ്ട് സാധിക്കും. അതോടൊപ്പം ക്രോംകാസ്റ്റ് സപ്പോർട്ടും ഉടൻ ഈ ആപ്പിൽ വരുന്നുമുണ്ട്. ഇതിനോട് സമാനമായ ഒരുപിടി വീഡിയോ ആപ്പുകളും കൂടെ ലഭ്യമാണ്.

English summary
This article will help you to play videos in floating mode. You can play videos and use other applications at the same time.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot