ഫോണിൽ റൂട്ട് ചെയ്യാതെ തന്നെ യൂട്യൂബ് വീഡിയോസ് എങ്ങനെ ബാക്ഗ്രൗണ്ടിൽ കാണാം?
ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്തുകൊണ്ട് നമുക്ക് നേടാവുന്ന ഒരുപാട് സൗകര്യങ്ങളുണ്ട്. ആൻഡ്രോയിഡിന്റെ ഹാക്കിങ്, കസ്റ്റമൈസേഷൻ ലോകത്തിലേക്കുള്ള വിശാലമായ ഒരു ലോകം തന്നെ റൂട്ടിംഗ് സാധ്യമാക്കുന്നുണ്ട്. പക്ഷെ എല്ലാവരെയും സംബന്ധിച്ചെടുത്തോളം ഈ ഫോൺ റൂട്ട് ചെയ്യുക എന്നത് പ്രാവർത്തികമായ കാര്യമല്ല. അതിനാൽ തന്നെ അത്തരത്തിലുള്ള പല മികച്ച സൗകര്യങ്ങളും നമുക്ക് ഫോണിൽ ഉപയോഗിക്കാൻ പറ്റാറുമില്ല.

അക്കൂട്ടത്തിൽ ഏറെ വ്യത്യസ്തമായ ഒരു ഓപ്ഷൻ ആണ് യൂട്യൂബ് പശ്ചാത്തലത്തിൽ പ്ളേ ചെയ്യുക എന്നത്. യുട്യൂബ് ആപ്പ് വഴിയോ മറ്റ് സേവനങ്ങൾ വഴിയോ ഒന്നും തന്നെ നേരിട്ട് ഇത് ഫോണിൽ സാധ്യമല്ല. റൂട്ട് ചെയ്തതാണെങ്കിൽ ഇതിനായുള്ള എക്സ്പോസ്ഡ് മൊഡ്യൂൾ ഉപയോഗിച്ച് കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ റൂട്ട് ചെയ്യാതെ തന്നെ ഇത് എങ്ങനെ ഫോണിൽ സാധ്യമാക്കും എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

Awesome Pop-up Video
ഇതിനായി ആദ്യം തന്നെ Awesome Pop-up Video എന്ന ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു തുറന്നാൽ യൂട്യൂബ് വിഡിയോകൾ നിങ്ങൾക്ക് അവിടെ കാണാം.
നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോ ലഭിക്കാൻ സെർച്ച് ബട്ടൺ ഉപയോഗിക്കുക. അങ്ങനെ വീഡിയോ ലഭിച്ചു കഴിഞ്ഞാൽ അത് പ്ളേ കൊടുക്കുമ്പോൾ ബഫറിങ് കഴിഞ്ഞു പ്ളേ ആയാൽ ഒരു പോപ്പ് അപ്പ് ആയി പശ്ചാത്തലത്തിൽ നിങ്ങൾക്ക് ആ വീഡിയോ കാണാൻ സാധിക്കും.

മറ്റൊരു മാർഗ്ഗമായ Flytubeനെയും പരിചയപ്പെടാം
പശ്ചാത്തലത്തിൽ യൂട്യൂബ് വിഡിയോകൾ കാണുന്നതിനുള്ള മറ്റൊരു ആപ്പ് ആണിത്. പക്ഷെ ഗൂഗിൾ ഈ ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ് ആപ്പ് തുറക്കുക.
ആവശ്യമായ പെർമിഷനുകൾ നൽകുക. ആപ്പ് ഓപ്പൺ ആയിവരും. ഈ ആപ്പ് ഉപയോഗിക്കും മുമ്പ് യൂട്യൂബ് താൽകാലികമായി ഡിസേബിൾ ചെയ്തു വെക്കുകയും വേണം. ശേഷം നേരത്തെ പറഞ്ഞ ആപ്പിൽ ഉപയോഗിച്ച പോലെ തന്നെ ആവശ്യമുള്ള വീഡിയോസ് സെർച്ച് ചെയ്ത് കണ്ടെത്തി പോപ്പ് അപ്പ് സ്‌ക്രീനിൽ തന്നെ യൂട്യൂബ് കാണാൻ സാധിക്കും.


Click it and Unblock the Notifications








