സ്മാര്‍ട്ട്‌ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്നത് എങ്ങനെ?
വീഡിയോ സ്ട്രീമിംഗ് വെബ്‌സൈറ്റുകളില്‍ മുന്‍പന്തിയിലാണ് യൂട്യൂബ്. മറ്റു പലരും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും അത് യൂട്യൂബിനെ കാര്യമായി ബാധിച്ചിട്ടില്ല. കൃത്യസമയങ്ങളിലെ അപ്‌ഡേറ്റുകളും പുതിയ മാറ്റങ്ങളുമാണ് ഇതിന് യൂട്യൂബിനെ സഹായിച്ചത്. എന്നിരുന്നാലും ഇപ്പോഴും ചില പോരായ്മകള്‍ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

യൂട്യൂബ് ഫോണില്‍ ഉപയോഗിക്കുമ്പോള്‍ ആപ്പ് മിനിമൈസ് ചെയ്യാന്‍ കഴിയില്ല. യൂട്യൂബ് റെഡ് വരിക്കാര്‍ക്ക് മാത്രമേ ഈ സേവനം ഉപയോഗിക്കാനാകൂ. ദൗര്‍ഭാഗ്യവശാല്‍ യൂട്യൂബ് റെഡ് ഇന്ത്യയില്‍ ലഭ്യമാകാന്‍ നമ്മള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
അപ്പോള്‍ യൂട്യൂബ് വീഡിയോകള്‍ പശ്ചാത്തലത്തില്‍ (ബാക്ക്ഗ്രൗണ്ടില്‍) പ്ലേ ചെയ്യാന്‍ എന്താണ് വഴി. പറയാം, തുടര്‍ന്ന് വായിക്കുക.
കുറിപ്പ്: ഈ രീതി ഫലപ്രദമായി ഉപയോഗിക്കാന്‍ സ്ഥിരതയാര്‍ന്ന ഇന്റര്‍നെറ്റ് കണക്ഷനും ഗൂഗിള്‍ ക്രോമും ആവശ്യമാണ്.
ആന്‍ഡ്രോയ്ഡ് ഫോണ്‍
1. ഗൂഗിള്‍ ക്രോം എടുക്കുക
2. www.youtube.com എന്ന് അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുക
3. ബ്രൗസറിന്റെ മുകളില്‍ വലത് ഭാഗത്ത് കാണുന്ന മൂന്ന് തിരശ്ചീന വരകളില്‍ അമര്‍ത്തി മെനു എടുക്കുക
4. അതില്‍ നിന്ന് 'Request desktop site'-ല്‍ ക്ലിക്ക് ചെയ്യുക
5. യൂട്യൂബില്‍ നിന്നുള്ള അറിയിപ്പുകള്‍ ആവശ്യമുണ്ടോ എന്ന ചോദ്യം പ്രത്യക്ഷപ്പെടും. വീഡിയോകള്‍ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നതിന് ഇത് സ്വീകരിക്കണം.
6. ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള വീഡിയോ തിരഞ്ഞെടുത്ത് പ്ലേ ചെയ്യുക
7. ബ്രൗസര്‍ മിനിമൈസ് ചെയ്യുക. നോട്ടിഫിക്കേഷന്‍ മെനു വഴി പ്ലേബാക്ക് തുടരാന്‍ കഴിയും.
iOS ഫോണ്‍
1. ഫോണില്‍ ഗൂഗിള്‍ ക്രോം എടുക്കുക
2. അഡ്രസ്സ് ബാറില്‍ www.youtube.com എന്ന് ടൈപ്പ് ചെയ്യുക
3. ബ്രൗസറിന്റെ വലതുഭാഗത്ത് മുകളിലായി കാണുന്ന തിരശ്ചീനമായ മൂന്ന് വരകളില്‍ അമര്‍ത്തി മെനു എടുക്കുക
4. ഇതില്‍ Request desktop site-ല്‍ ക്ലിക്ക് ചെയ്ത് പേജ് ലോഡ് ചെയ്യുക
5. യൂട്യൂബില്‍ നിന്നുള്ള അറിയിപ്പുകള്‍ ആവശ്യമുണ്ടോ എന്ന ചോദ്യം പ്രത്യക്ഷപ്പെടും. ഇത് സ്വീകരിക്കുക
6. കാണാന്‍ ആഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുത്ത് പ്ലേ ചെയ്യുക
7. ഹോം ബട്ടണ്‍ അമര്‍ത്തി ബ്രൗസറില്‍ നിന്ന് പുറത്തുകടക്കുക. iOS കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പ്ലേബാക്ക് തുടരാന്‍ കഴിയും.


Click it and Unblock the Notifications








