യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പിനുളളില്‍ എങ്ങനെ കാണാം? എന്താണ് വാട്ട്‌സാപ്പ് ബ്രോഡ്കാസ്റ്റിങ്ങ്?

Written By:

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് വീണ്ടും പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. യൂട്യൂബിനെ അടിസ്ഥാനപ്പെടുത്തിയുളള സവിശേഷതയാണ് ഇത്. അതായത് ഇനി മുതല്‍ വാട്ട്‌സാപ്പിലൂടെ അയക്കുന്ന വീഡിയോകള്‍ ആപ്പിനുളളില്‍ വച്ചു തന്നെ കാണാന്‍ സാധിക്കും.

വോഡാഫോണ്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് 4ജി ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍!

യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പിനുളളില്‍ തന്നെ എങ്ങനെ കാണാം?

തുടക്കത്തില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ സവിശേഷത ലഭ്യമാകുന്നത്. അതായത് ഐഫോണിന്റെ പുതിയ വാട്ട്‌സാപ്പ് പതിപ്പായ 2.17.81ല്‍. എന്നാല്‍ വൈകാതെ തന്നെ മറ്റു ഉപഭോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാകും. ആപ്പ് സ്റ്റോറില്‍ നിന്നും ഈ സവിശേഷത ഉളള വാട്ട്‌സാപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. വാട്ട്‌സാപ്പില്‍ യൂട്യൂബ് വീഡിയോകള്‍ പ്ലേ ആകുന്നത് പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിലായിരിക്കും.

ഈ സവിശേഷത കൂടാതെ വോയിസ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുളള സവിശേഷതയും വാട്ട്‌സാപ്പ് ലക്ഷ്യമിടുന്നുണ്ട്. ഡിലീറ്റ് ഫോര്‍ എവരിവണ്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങ് എന്നി ഫീച്ചറുകള്‍ വാട്ട്‌സാപ്പ് ഈയിടെയാണ് അവതരിപ്പിച്ചത്.

യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പിനുളളില്‍ തന്നെ എങ്ങനെ കാണാം?

ഇന്റര്‍നെറ്റ് കമ്പനികളും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നു!

ഇതു കൂടാതെ വാട്ട്‌സാപ്പ് ബ്രോഡ്കാസ്റ്റിങ്ങ് എന്ന സവിശേഷതയും കൊണ്ടു വരുന്നു. അതായത് ഗ്രൂപ്പുകളെ ഗ്രൂപ്പാക്കാം എന്ന സവിശേഷതയാണ്. പല ഗ്രൂപ്പുകളാണ് വാട്ട്‌സാപ്പില്‍ ഉളളത്. മാര്‍ക്കറ്റിങ്ങിനു വേണ്ടിയുളള ഉപഭോക്താക്കളെ ഒരുമിച്ച് ചേര്‍ത്ത് സന്ദേശം അയക്കാനാണ് ഈ സവിശേഷത. നിലവില്‍ 256 ആളുകളെ ഇതില്‍ ചേര്‍ക്കാം. പുതിയ അപ്‌ഡേഷന്‍ ലഭിക്കുന്നതു മുതല്‍ 256 ഗ്രൂപ്പുകളെ ഗ്രൂപ്പ് ചെയ്യാവുന്നതാണ്. ഇതോടെ ഒരു സന്ദേശം 256 ഗ്രൂപ്പുകളിലുമുളള ആളുകള്‍ക്ക് ലഭിക്കുന്ന രീതിയില്‍ പങ്കു വയ്ക്കാന്‍ സാധിക്കും.

English summary
WhatsApp for iPhone has been updated, and brings two new features - the ability to watch YouTube videos directly within a conversation, and, the ability to lock recording so users can record a voice message without holding the button down.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot