റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ നേടാം!

Written By:

ടെലികോം മേഖലയിലെ യുദ്ധം വീണ്ടും മുറുകുന്നു. കനത്ത നഷ്ടത്തിലായ ടെലികോം ബിസിനസ് കമ്പനി തുടര്‍ന്നു കൊണ്ടു പോകാന്‍ താത്പര്യം ഇല്ലന്ന് അനില്‍ അംബാനി തീരുമാനിച്ചു. തുടര്‍ച്ചയായ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കുകയാണ് ആര്‍കോമിന്.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്റെ യഥാര്‍ത്ഥ വില നിങ്ങള്‍ക്ക് അറിയാമോ?

റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത്

ട്രായിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍കോമിന്റെ വോയിസ് കോള്‍ ഈ മാസം 31 വരെ മാത്രമേ ലഭ്യമാകൂ.

എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉപഭോക്താക്കള്‍ക്കായി വോഡാഫോണ്‍ ഒരു സഹായവുമായി എത്തുന്നു. അതായത് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഈ വര്‍ഷം അവസാനത്തോടെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആര്‍കോം ഉപഭോക്താക്കള്‍ക്കായി വോഡാഫോണ്‍ ഓഫര്‍

ആര്‍കോമില്‍ നിന്നും വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുന്നു. ഉത്തര്‍ പ്രദേശ്, കേരള, ഹരിയാന, ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന, പഞ്ചാബ്, യുപി ഈസ്റ്റ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ വിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.

വിന്‍ഡോസ് 10ല്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ എളുപ്പ വഴി!

 

 

ആര്‍കോമില്‍ നിന്നും വോഡാഫോണിലേക്ക് എങ്ങനെ പോര്‍ട്ട് ചെയ്യാം?

1. നിങ്ങളുടെ മൊബൈലിലെ നെറ്റ്‌വര്‍ക്ക് സെറ്റിങ്ങ്‌സിലേക്ക് പോവുക. വോഡാഫോണ്‍ നെറ്റ്‌വര്‍ക്ക് മാന്വല്‍ ആയി തിരഞ്ഞെടുക്കുക.

2. PORT to 1900 എന്നതിലേക്ക് മെസേജ് അയച്ച് MNP കോഡ് സൃഷ്ടിക്കുക.

3. നിര്‍ദ്ദിഷ്ട വോഡാഫോണ്‍ സ്‌റ്റോറില്‍ അല്ലെങ്കില്‍ വോഡാഫോണ്‍ റീട്ടെയിലറില്‍ നിര്‍ബന്ധിക രേഖകളും ഫോട്ടോഗ്രാഫുകളും ഈ MNP കോഡും സമര്‍പ്പിക്കുക.

 

സഹായത്തിനായി ഈ നമ്പറിലേക്ക് വിളിക്കുക

MNP വഴിയുളള ഏതെങ്കിലും സഹായത്തിന് ഏതു ഫോണില്‍ നിന്നു വേണമെങ്കിലും 1234567 എന്ന ടോള്‍ നമ്പറിലേക്ക് വിളിക്കാം.

പുതിയ വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഓഫറുകള്‍

വോഡാഫോണ്‍ നെറ്റ്‌വര്‍ക്കിലേക്ക് വരുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ ഡാറ്റയും വോയിസ് കോള്‍ ഓഫറുകളും ഉണ്ടാകും. നിങ്ങള്‍ക്ക് അനുയോജ്യമായ ഓഫറുകള്‍ തന്നെ തിരഞ്ഞെടുക്കാം.

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Customers coming on Vodafone network will have exciting data and voice offers to choose from, said Vodafone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot