എങ്ങനെ ജിയോ പ്രൈമിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ഫ്രീ ഓഫറുകള്‍ നേടാം?
പ്രൈം മെമ്പര്‍ ആകണമെങ്കില്‍ മാര്‍ച്ച് ഒന്നിനും 31 ഇടയില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.
റിലയന്‍സ് ജിയോ വീണ്ടും ടെലികോം മേഖലയില്‍ മുന്നേറുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ജിയോയുടെ ആദ്യത്തെ പത്ത് മില്ല്യന്‍ ഉപഭോക്താക്കള്‍ക്കാണ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എന്ന ഓഫര്‍ മുകേഷ് അംബാനി നല്‍കിയിരിക്കുന്നത്. പ്രൈം മെമ്പര്‍ ആകണമെങ്കില്‍ മാര്‍ച്ച് ഒന്നിനും 31 ഇടയില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. അതിനു ശേഷം പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കാം.
എങ്ങനെ ജിയോ പ്രൈമിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്യാമെന്നു നോക്കാം.

#1
ആദ്യം നിങ്ങള്‍ 'PORT' എന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും 1900 എന്നതിലേയ്ക്ക് മെസേജ് അയയ്ക്കുക. ഉദാ: 'PORT 9999xxxxxx' എന്ന് മെസേജ് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയയ്ക്കുക. അയച്ചതിനു ശേഷം നിങ്ങള്‍ക്ക് പോര്‍ട്ടബിലിറ്റി എന്ന ഒരു റഫറന്‍സ് കോഡ് അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്.

#2
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ജിയോ ആപ്പിള്‍ ബണ്ടില്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ഓഫര്‍ കോഡ് ജനറേറ്റ് ചെയ്യുക.

#3
അതിനു ശേഷം അടുത്തുളള ജിയോ സ്‌റ്റോറില്‍ പോയി നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് eKYC വേരിഫിക്കേഷന്‍ നടത്തി ജിയോ സിം നേടാവുന്നതാണ്.

#4
നിങ്ങളുടെ പഴയ ടെലികോം പ്രൊവൈഡറിന്റെ ഡ്യു പേയ്‌മെന്റ് നടത്തുകയും അതിനു ശേഷം നിങ്ങളുടെ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്യാം. നിങ്ങള്‍ക്ക് 4ജി ഹാന്‍സെറ്റ് ഇല്ല എങ്കില്‍ വിഷമിക്കേണ്ട കാര്യം ഇല്ല. 1999 രൂപയ്ക്ക് ജിയോ വൈ-ഫൈ വാങ്ങി ഈ സൗജന്യ സേവനങ്ങള്‍ എല്ലാം തന്നെ ആസ്വദിക്കാവുന്നതാണ്

#5
എല്ലാ ഘട്ടങ്ങളും പരിശോധിച്ചതിനു ശേഷം പോര്‍ട്ടബിലിറ്റി വിജയകരമായി എന്ന എസ്എംഎസ് പല ഓഫറോടു കൂടി നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.


Click it and Unblock the Notifications