Home
How to

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ എങ്ങനെ സുരക്ഷിതമാക്കാം

ഫോണ്‍ സ്‌ക്രീനുകള്‍ പൊട്ടുന്നത് പലപ്പോഴും നമുക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഫോണ്‍ സ്‌ക്രീനുകളുടെ ദൃഢതയും ഈടുനില്‍പ്പും കാര്യമായി വര്‍ദ്ധിപ്പിച്ചുണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഇപ്പോഴും അലട്ടുന്ന പ്രശ്‌നമാണിത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചില വഴികള്‍ പരിചയപ്പെടാം.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ എങ്ങനെ സുരക്ഷിതമാക്കാം

ഇപ്പോള്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകളും വിപണിയിലെത്തുന്നത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5-ഓട് കൂടിയാണ്. തോളിന്റെ ഉയരത്തില്‍ നിന്ന് തറയില്‍ വീണാല്‍ പോലും ഇവ പൊട്ടുകയില്ല. പോറലിനെയും പേടിക്കേണ്ട. എന്നാല്‍ ഇതൊന്നും അശ്രദ്ധമായി ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് അല്ലെന്നോര്‍ക്കുക.

നാണയത്തുട്ടുകള്‍, താക്കോല്‍ക്കൂട്ടം എന്നിവയ്‌ക്കൊപ്പം പോക്കറ്റില്‍ ഫോണ്‍ സൂക്ഷിക്കുന്നത് സ്‌ക്രീനില്‍ പോറലുണ്ടാകാന്‍ കാരണമാകാറുണ്ട്. അതിനാല്‍ ഇത് ഒഴിവാക്കുക. അനായാസം കൈയില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്നതും വഴുതി വീഴാത്തതുമായ ഫോണ്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

സ്‌ക്രീനിനൊരു കവര്‍

സ്‌ക്രീനിനൊരു കവര്‍

കവര്‍ കൊണ്ട് ഒരു പരിധി വരെ സ്‌ക്രീന്‍ സുരക്ഷിതമാക്കാന്‍ കഴിയും. വിവിധതരം കവറുകള്‍ വിപണിയിലുണ്ട്. അനുയോജ്യമായത് തിരഞ്ഞെടുക്കുക.

പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

ഭാരം കുറവ്, സ്‌ക്രീനിന് മുകളില്‍ ഒട്ടിക്കാന്‍ എളുപ്പം എന്നിങ്ങനെ ചില ഗുണങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുണ്ട്. എന്നാല്‍ ഇവ നല്‍കുന്ന സുരക്ഷ നന്നേ ദുര്‍ബലമാണ്. പോളിഎത്തിലീന്‍ ടെറാഫ്തലേറ്റ് (പിഇറ്റി), തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ (ടിപിയു) കവറുകള്‍ ഉണ്ട്.

പിഇറ്റി കവറുകള്‍ക്ക് ദൃഢത കൂടുതലായതിനാല്‍ അവ കര്‍വ്ഡ് സ്‌ക്രീനുകളില്‍ ഉപയോഗിക്കാനാകില്ല. എന്നാല്‍ ടിപിയു കവറുകള്‍ക്ക് ഇത്തരം പോരായ്മകളില്ലെന്ന് പറയാം. ഇവ ഒട്ടിച്ചുകഴിഞ്ഞാല്‍ സ്‌ക്രീനിന് ചെറിയൊരു മഞ്ഞനിറം കൈവരും. സ്‌ക്രീനില്‍ അവിടവിടെ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

ഗ്ലാസ്

ഗ്ലാസ്

പ്ലാസ്റ്റിക് കവറുകളെക്കാള്‍ സുരക്ഷ നല്‍കാന്‍ ടെമ്പര്‍ ചെയ്ത ഗ്ലാസ് കവറുകള്‍ക്ക് സാധിക്കും. ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഇവ പോറലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഫോണ്‍ സ്‌ക്രീനിനെ സംരക്ഷിക്കുന്നു. ഫോണിന് അനുയോജ്യമായ ഗ്ലാസ് കവര്‍ നോക്കിയെടുക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ഗ്ലാസ് കവറുകളും എല്ലാ ഫോണുകളിലും ഉപയോഗിക്കാനാകില്ല.

കവറുകളുടെ വിലയില്‍ അടുത്തിടെയായി കാര്യമായ കുറവ് വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. മാറ്റ് ഫിനിഷ്, ആന്റി യുവി-ലേയര്‍ എന്നിങ്ങേനെ വില കൂടിയ സ്‌ക്രീന്‍ കവറുകളും വിപണിയിലുണ്ട്.

Best Mobiles in India

English summary
How to protect the screen of your Android device
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X