ഡിലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി വായിക്കാം

Posted By: Lekshmi S

2009-ല്‍ പുറത്തിറങ്ങിയ വാട്‌സാപ്പ് നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യം, വീഡിയോ കോളുകള്‍, വോയ്‌സ് കോളുകള്‍ എന്നിവ അവയില്‍ ചിലതാണ്. അടുത്തിടെ വാട്‌സാപ്പ് അവതരിപ്പിച്ച പുതിയൊരു ഫീച്ചര്‍ ആണ് 'ഡിലീറ്റ് ഫോര്‍ എവരിവണ്‍'. ഇതുപയോഗിച്ച് അയച്ച സന്ദേശങ്ങള്‍ നീക്കാന്‍ കഴിയും. അബദ്ധത്തിലോ തെറ്റായോ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാമെന്നതിനാല്‍ ഉപയോക്താക്കള്‍ ഇരുകൈയും നീട്ടിയാണ് ഇത് സ്വീകരിച്ചത്.

ഡിലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി വായിക്കാം

ഡിലിറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ കഴിയുമെങ്കില്‍ എങ്ങനെയുണ്ടാകും. ഫോണില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ ഈ സൗകര്യം ഉപയോഗിക്കാനാകും. അതിന് എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

1. പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക

2. അനുമതി ചോദിക്കുമ്പോള്‍ അനുവദിക്കുക (Allow) തിരഞ്ഞെടുക്കുക

3. ഇനി വാട്‌സാപ്പ് സന്ദേശങ്ങള്‍ വരുമ്പോള്‍ ഈ ആപ്പ് അക്കാര്യം നിങ്ങളെ അറിയിക്കും

4. അതില്‍ സ്പര്‍ശിച്ചാല്‍ സന്ദേശം കാണാനാകും. ചില ക്യാരക്ടറുകള്‍ ലഭ്യമാകുന്നില്ല എന്ന പരിമിതി ആപ്പിനുണ്ട്

5. വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് പ്രദര്‍ശിപ്പിക്കും

6. സന്ദേശം ലഭിച്ച സമയം, ഡിലീറ്റ് ചെയ്ത സമയം തുടങ്ങിയ കാര്യങ്ങളും ഈ ആപ്പില്‍ നിന്ന് അറിയാനാകും

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

1. വാട്‌സാപ്പ് എറ്റവും പുതിയ പതിപ്പാണ് ഫോണിലുള്ളതെന്ന് ഉറപ്പാക്കുക. സന്ദേശം ലഭിക്കുന്ന ആളും ഉപയോഗിക്കുന്നത് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കണം

2. ഇനി ഡിലീറ്റ് ചെയ്യേണ്ട സന്ദേശം തിരഞ്ഞെടുക്കുക

3. സ്‌ക്രീനിന് മുകളില്‍ കാണുന്ന ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തുക

4. അപ്പോള്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇത് തിരഞ്ഞെടുക്കുക

5. സന്ദേശം ഡിലീറ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു.

മൃഗങ്ങളോട് സംസാരിക്കാന്‍ പെറ്റ് ട്രാന്‍സ്ലേറ്റര്‍ എത്തുന്നു

English summary
It's been eight years since the launch of Whatsapp in the year 2009. Till now, the app has been added with lots of features on the way including posting status, voice calls, video calls and many. Check out the tips for on how to read deleted WhatsApp messages

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot