Just In
- 1 hr ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 13 hrs ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- 15 hrs ago
റിച്ചാർജ് നിരക്കുകൾ ഇനിയും വർദ്ധിച്ചേക്കും, മിനിമം താരിഫ് നിശ്ചയിക്കാനൊരുങ്ങി ട്രായ്
- 17 hrs ago
പെൺകുട്ടിയുടെ മുറിയിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു, ഞെട്ടലിൽ കുടുംബം
Don't Miss
- News
ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; മുംബൈയില്‍ 'ബംഗ്ലാദേശ്' യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
- Movies
നടിയാണെന്ന് കേട്ടപ്പോഴുള്ള അയാളുടെ പ്രതികരണം ഞെട്ടിച്ചു! വേറിട്ട അനുഭവത്തെക്കുറിച്ച് നിത്യ മേനോന്!
- Sports
ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍; ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം
- Lifestyle
ഇന്ന് ദുരിതവും സാമ്പത്തിക നഷ്ടവും ഈ രാശിക്ക്
- Automobiles
ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
- Finance
ഒരു വർഷത്തിലേറെയായി ബാങ്ക് ലോക്കർ തുറക്കാത്തവർ സൂക്ഷിക്കുക, സംഭവിക്കുന്നത് എന്ത്?
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
ഫേസ്ബുക്കിലും വാട്സാപ്പിലും അയച്ചവർ അറിയാതെ മെസ്സേജുകൾ വായിക്കാനിതാ ഒരു എളുപ്പമാർഗം
ഫേസ്ബുക്കിലും വാട്സാപ്പിലുമടക്കം നമ്മൾ ദിനവും എത്രത്തോളം മെസ്സേജുകളാണ് അയക്കുന്നത് എന്നത് നമുക്ക് തന്നെ നിശ്ചയമുണ്ടാവില്ല. സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമായി അയക്കുന്നവ, ഗ്രൂപ്പ് മെസ്സേജുകൾ, ജോയ്‌ലിയുമായി ബന്ധപ്പെട്ടവ തുടങ്ങി പല രീതിയിലുള്ള മെസ്സേജുകൾ ദിനവും അയക്കുമ്പോൾ ചിലപ്പോഴെങ്കിലും ചിലർ അയക്കുന്ന മെസ്സേജുകൾ നമുക്ക് വായിക്കുകയും വേണം എന്നാൽ അവർ അറിയാൻ പാടില്ല എന്ന രീതിയിലുള്ള ഒരു സന്ദർഭവം വരാറുണ്ട്. എങ്ങനെ അയച്ച ആൾ അറിയാതെ എങ്ങനെ മെസ്സേജ് വായിക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

ഫേസ്ബുക്ക് (മെസ്സഞ്ചർ)
ഫേസ്ബുക്ക് മെസ്സഞ്ചറിൽ ചെയ്യേണ്ട കാര്യം അപ്ലം ട്രിക്ക് നിറഞ്ഞ ഒന്നാണ്. ഇത് ഫേസ്ബുക്ക് ആപ്പ് വഴി ചെയ്യേണ്ട എന്തെങ്കിലും സെറ്റിങ്‌സോ മറ്റു ലിങ്കുകളോ ഒന്നുമല്ല. ആകെ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. മെസ്സേജ് വന്ന ശേഷം അവ ഓപ്പൺ ചെയ്യുന്നതിന് പകരം ഫോൺ aeroplane മോഡിൽ ആക്കുക. തുടർന്ന് മെസ്സഞ്ചർ തുറന്ന് മെസ്സേജുകൾ വായിക്കാം. ശേഷം ആപ്പ് പൂർണ്ണമായും ക്ലോസ് ചെയ്യുക. അതായത് റീസന്റ് പാനലിൽ നിന്നും കൂടെ നീക്കം ചെയ്യുക. ശേഷം aeroplane മോഡ് മാറ്റി ഫോൺ സാധാരണ പോലെ ഉപയോഗിച്ചു തുടങ്ങാം. അടുത്ത തവണ മെസ്സഞ്ചർ തുറക്കുന്നത് വരെ ആ മെസ്സേജുകൾ നിങ്ങൾ വായിക്കാത്ത പോലെ തന്നെ അയച്ച ആളുകൾക്ക് കാണുന്ന രീതിയിലാക്കാം.

വാട്സാപ്പ്
വാട്സാപ്പിനെ സംബന്ധിച്ചെടുത്തോളം ഇതൊരു സെറ്റിങ്‌സ് തന്നെയാണ്. പ്രത്യേകിച്ച് ട്രിക്കുകളൊന്നും ഇല്ല. ചെയ്യേണ്ടത് വാട്സാപ്പ് സെറ്റിങ്സിൽ പോകുക. അക്കൗണ്ട്സ് സെറ്റിങ്സിൽ പോകുക. പ്രൈവസി തിരഞ്ഞെടുക്കുക. റെസീപ്റ്റ്സ് ഓഫ് ചെയ്ത് വെക്കുക. ഇത്രയേ ഉള്ളൂ. പിന്നീട് ആരുടെ മെസേജ് നിങ്ങൾ വായിച്ചാലും പച്ച നിറത്തിലുള്ള രണ്ടു ടിക്കുകൾ അവർക്ക് കാണില്ല. അതായത് അവർക്ക് നിങ്ങൾ വായിച്ചോ എന്നറിയാൻ പറ്റില്ല എന്ന് സാരം. എന്നാൽ ചെറിയൊരു പ്രശ്നം ഇതിലുണ്ട്. മറ്റുള്ളവർക്ക് നിങ്ങൾ അയക്കുന്ന മെസ്സേജുകൾ അവർ വായിച്ചോ എന്നറിയാൻ നിങ്ങൾക്കും പറ്റില്ല എന്നത് തന്നെ.

ഇൻസ്റ്റാഗ്രാം
ഫേസ്ബുക്ക് മെസ്സഞ്ചറിനെ പോലെ തന്നെ ഇൻസ്റാഗ്രാമിലും റെസിപ്റ്റ് ഓഫ് ചെയ്യുന്ന സൗകര്യം ലഭ്യമല്ല എന്നതിനാൽ പ്രത്യക്ഷത്തിൽ മാർഗ്ഗങ്ങളൊന്നും തന്നെയില്ല. പിന്നെ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യം നേരത്തെ പറഞ്ഞ പോലെ aeroplane മോഡ് ട്രിക്ക് ഉപയോഗിച്ച് താൽകാലികമായി വായിക്കാത്ത പോലെ ആക്കാം എന്ന് മാത്രം.
ഇതിൽ ഓരോ വെബ്സൈറ്റും നിങ്ങളെ അത്ഭുതപ്പെടുത്തും

ട്വിറ്റർ
ട്വിറ്ററിൽ ഡയറക്റ്റ് മെസ്സേജുകൾക്കായി ഈ റെസിപ്റ്റ് ഓപ്ഷൻ ഓഫ് ചെയ്യുന്ന സൗകര്യമുണ്ട്. ഇതിനായി ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ ക്ലിക്ക് ചെയ്ത ശേഷം വരുന്ന അക്കൗണ്ട് സെറ്റിങ്ങ്സ്സിൽ പ്രൈവസി ഓപ്ഷനിൽ ഡയറക്റ്റ് മെസ്സേജ് തിരഞ്ഞെടുത്ത് റീഡ് റെസിപ്റ്റ്സ് ഓഫ് ചെയ്തുവെക്കാം.

ഇവ കൂടാതെയുള്ള പൊതുവായ ഒരു മാർഗ്ഗം
ഇത് ഏതൊരാൾക്കും അറിയുന്നത് തന്നെയാണ്. നിങ്ങളുടെ നോട്ടിഫിക്കേഷൻ ബാറിൽ നിന്നും മെസ്സേജുകൾ വായിക്കുക എന്നത് തന്നെ. ആൻഡ്രോയിഡ് 7 മുതൽ പല ഫോണുകളിലും നോട്ടിഫിക്കേഷൻ വഴി മെസ്സേജുകൾ എക്സ്പാൻഡ് ചെയ്‌താൽ പൂർണ്ണമായും വായിക്കാനും ആവശ്യമെങ്കിൽ റീപ്ലേ കൊടുക്കാനും സാധിക്കും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790