ട്രൂകോളറിന്റെ 'കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍' എങ്ങനെ ഉപയോഗിക്കാം?

|

കഴിഞ്ഞ മാസമാണ് ട്രൂകോളര്‍ അതിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ 'കോള്‍ റെക്കോര്‍ഡിംഗ്' ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ മിക്കവാറുമുളള എല്ലാ ഉപയോക്താക്കള്‍ക്കും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. കോള്‍ റെക്കോര്‍ഡിംഗ് സൗകര്യം ആദ്യത്തെ 14 ദിവസം വരെ സൗജന്യമാണ്. ശേഷം ഈ സേവനം തുടര്‍ന്നു കൊണ്ടു പോകണമെങ്കില്‍ ഉപയോക്താക്കള്‍ പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങേണ്ടതാണ്.

ട്രൂകോളറിന്റെ 'കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍' എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ ഫോണില്‍ കോള്‍റെക്കോര്‍ഡിംഗ് സൗകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ആദ്യം ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. കോള്‍ റെക്കോര്‍ഡുകള്‍ നിങ്ങളുടെ ഫോണ്‍ സ്‌റ്റോറേജില്‍ സേവ് ചെയ്യുന്നതാണ്. റെക്കോര്‍ഡിംഗിനായി ഇന്റര്‍നെറ്റിന്റെ ആവശ്യവും ഇല്ല.

റെക്കോര്‍ഡിംഗ് സവിശേഷത നിങ്ങളുടെ ഫോണില്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അറിയാനായി ട്രയല്‍ വേര്‍ഷനും നല്‍കിയിട്ടുണ്ട്.

സ്‌റ്റെപ്പ് 1: ആദ്യം ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2: തുടര്‍ന്ന് മുകളില്‍ നിന്നും ഇടതു വശത്തുളള മൂന്ന് തിരശ്ചീന ബാറുകളില്‍ ടാപ്പു ചെയ്യുക.

സ്‌റ്റെപ്പ് 3: ശേഷം 'Call Recording' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 4: അടുത്തതായി വിന്‍ഡോയില്‍ കാണുന്ന 'Start free trial' ബട്ടണ്‍ തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 5: ആവശ്യമുളള എല്ലാ അനുമതികളും നല്‍കുക.

സ്‌റ്റെപ്പ് 6: ഇത്രയും ചെയ്തു കഴിഞ്ഞാല്‍ കോള്‍ റെക്കോര്‍ഡിംഗ് പ്രാപ്തമാക്കി എന്നു കാണാം.

മുകളില്‍ പറഞ്ഞ ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഫോണിന്റെ സ്‌ക്രീനില്‍ ട്രൂകോളര്‍ ലോഗോയും റെക്കോര്‍ഡ് ബട്ടണും ഉപയോഗിച്ച് ഒരു പോപ്അപ്പ് കാണാം. ആ ബട്ടണില്‍ ടാപ്പ് ചെയ്ത് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിക്കുക.

ട്രൂകോളര്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റബേസ് ആണ്. അതായത് ഇത് അജ്ഞാത കോളര്‍മാരെ തിരിച്ചറിയാനും, ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ച് തിരയുന്നതിനും, സ്പാം കോളര്‍മാരെ തിരിച്ചറിഞ്ഞ് തടയുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നു. കോള്‍റെക്കോര്‍ഡിംഗിന്റെ പ്രതിമാസ ചാര്‍ജ്ജ് 49 രൂപയാണ്. ഇതിന്റെ വാര്‍ഷിക ചാര്‍ജ്ജ് 449 രൂപയും.

ഇന്ത്യന്‍ ടിവി വിപണിയെ ഇളക്കിമറിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവിഇന്ത്യന്‍ ടിവി വിപണിയെ ഇളക്കിമറിച്ച് മാര്‍ക്യു ബൈ ഫ്‌ളിപ്കാര്‍ട്ട് ആന്‍ഡ്രോയ്ഡ് ടിവി

Best Mobiles in India

English summary
How to record calls using TrueCaller call recording feature

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X