വാട്ട്‌സാപ്പ് കോളുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്ങനെ?

Written By:

കോളിങ്ങ് സവിശേഷതയുളള മെസേജിങ്ങ് ആപ്പ്‌സുകളാണ് ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ്, വൈബര്‍, വാട്ട്‌സാപ്പ് എന്നിവ.

വാട്ട്‌സാപ്പില്‍ എങ്ങനെ ഒളിഞ്ഞിരുന്നു ചാറ്റു ചെയ്യാം?

എന്നാല്‍ എല്ലാ ഉപഭോക്താക്കളുടേയും ഒരു സംശയമാണ് വാട്ട്‌സാപ്പ് കോളുകള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുമോ എന്ന്? അങ്ങനെയാണെങ്കില്‍ അതിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?

ഒരു മിസ്‌കോളിലൂടെ എങ്ങനെ സൗജന്യ എയര്‍ടെല്‍ 4ജി ഡാറ്റ നേടാം?

വാട്ട്‌സാപ്പ് കോളുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്

എന്നാല്‍ വാട്ട്‌സാപ്പ് കോളുകള്‍ എട്ട് ലളിതമായ ഘട്ടങ്ങളിലൂടെ റെക്കേര്‍ഡ് ചെയ്യാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡൗണ്‍ലോഡ് റിയല്‍ കോള്‍ റെക്കോര്‍ഡര്‍ (Real Call Recorder)

എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും റിയല്‍ കോള്‍ റെക്കോര്‍ഡര്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഈ ആപ്പ് വഴി ഓണ്‍ലൈന്‍ കോളുകളായ വാട്ട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍, ടാങ്കോ എന്നിവ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നു.

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ Click here.

 

വാട്ട്‌സാപ്പ് ഐക്കണ്‍ പ്രവര്‍ത്തനക്ഷമമാക്കുക

ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍, ആപ്ലിക്കേഷന്‍ തുറക്കുക. അതില്‍ ഓണ്‍/ഓഫ് എന്ന രണ്ട് ഓപ്ഷനുകള്‍ കാണാം. റെക്കോര്‍ഡിങ്ങ് ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ വാട്ട്‌സാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

ഓഡിയോ ഫോര്‍മാറ്റ് സെറ്റ് ചെയ്യുക

സെറ്റിങ്ങ്‌സില്‍ പോയി ഓഡിയോ ഫോര്‍മാറ്റില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുളള ഫോര്‍മാറ്റ് തിരഞ്ഞെടുക്കാം. എംപി3 ഫോര്‍മാറ്റ് തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും ഉചിതം.

റിയല്‍ കോള്‍ റെക്കോര്‍ഡര്‍ ആപ്പ് ക്ലോസ് ചെയ്യുക

റെക്കോര്‍ഡിങ്ങ് മുന്നോട്ട് പോകാനായി റിയല്‍ കോള്‍ റെക്കോര്‍ഡര്‍ ക്ലോസ് ചെയ്യുക.

കോള്‍ ചെയ്യുക

ഇനി വാട്ട്‌സാപ്പ് തുറന്ന് കോള്‍ ചെയ്യുക. നിങ്ങള്‍ ചെയ്യുന്ന എല്ലാ കോളുകളും ഓട്ടോമാറ്റിക്കായി നങ്ങളുടെ എസ്ഡി കാര്‍ഡില്‍ സേവ് ചെയ്യുന്നതായിരിക്കും.

റെക്കോര്‍ഡ് ചെയ്തത് പ്ലേ ചെയ്യാം

റെക്കോര്‍ഡിങ്ങ് കഴിഞ്ഞതിനു ശേഷം നിങ്ങള്‍ക്ക് ഇതെല്ലാം സമയവും, ഡേറ്റും അനുസരിച്ച് കാണാവുന്നതാണ്. ഇനി പ്ലേ ചെയ്യാം.

ഷെയര്‍

റിയല്‍ കോള്‍ റെക്കോര്‍ഡറിന്, റെക്കോര്‍ഡിങ്ങിനു പുറമേ കോളുകള്‍ ഷെയര്‍ ചെയ്യാനുളള സംവിധാനവും ഉണ്ട്.

പിന്തുണയ്ക്കുന്ന ഭാഷകള്‍

ഇംഗ്ലീഷ് ഭാഷ കൂടാതെ, ഈ ആപ്ലിക്കേഷനില്‍ അറബിക്, സ്പാനിഷ്, ഫ്രഞ്ച് മുതലായ ഭാഷകളും പിന്തുണയ്ക്കാന്‍ സാധിക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് എങ്ങനെ അറിയാം?

ബിഎസ്എന്‍എല്‍ 1ജിബി 1 രൂപ താഴെ പ്ലാന്‍ എങ്ങനെ എടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു ജിബി ഡാറ്റ നിരക്കില്‍ 10ജിബി: വോഡാഫോണ്‍ പുതിയ ഓഫര്‍!

English summary
Calling feature on instant messaging apps like Facebook Messenger, Skype, Viber, and WhatsApp has redefined the cellular network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot