ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

Written By:

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് നഷ്ടപ്പെട്ട ഡാറ്റകള്‍ വീണ്ടെടുക്കുന്നത് എങ്ങനെയന്ന് നിങ്ങള്‍ ആകുലതപ്പെടാറുണ്ടോ? നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും മാത്രമല്ല, എസ്എംഎസുകളും കോണ്‍ടാക്റ്റുകളും നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നോ ടാബ്ലറ്റില്‍ നിന്നോ വീണ്ടെടുക്കാവുന്നതാണ്.

സോഷ്യല്‍ മീഡിയ ഭീമന്റെ മായിക സമാനമായ ആസ്ഥാന മന്ദിരം ഇതാ...!

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് നഷ്ടപ്പെട്ട ഡാറ്റകള്‍ വീണ്ടെടുക്കാം എന്നറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

ഒരിക്കല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഡാറ്റകള്‍ നഷ്ടപ്പെട്ടാല്‍ വീണ്ടും ഡിവൈസിലേക്ക് ഡാറ്റകള്‍ ചേര്‍ക്കുന്നതോ, അതില്‍ നിന്ന് ഡാറ്റകള്‍ ഇല്ലാതാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയിഡ് ഡാറ്റാ റിക്കവറി പ്രോഗ്രാം റണ്‍ ചെയ്യുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

തുടര്‍ന്ന് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിനെ യുഎസ്ബി വഴി പിസി-യുമായി ബന്ധിപ്പിക്കുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

യുഎസ്ബി ഡിബഗ്ഗിങ് പ്രാപ്തമാക്കുന്നതിനായി ആന്‍ഡ്രോയിഡ് 4.2 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

'Settings' < 'About Phone' < 'Build number' എന്നത് പല തവണ ടാപ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് 'You are under developer mode' എന്ന നോട്ട് ലഭിക്കുന്നതാണ്. വീണ്ടും സെറ്റിങ്‌സില്‍ പോയി 'Developer options' എന്നത് ക്ലിക്ക് ചെയ്ത് 'USB debugging' എന്നത് ചെക്ക് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

ഒരിക്കല്‍ നിങ്ങള്‍ യുഎസ്ബി ഡിബഗ്ഗിങ് പ്രാപ്തമാക്കിയാല്‍, പ്രോഗ്രാം ഡിവൈസിനെ ഡിറ്റക്ട് ചെയ്യുന്നതാണ്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡാറ്റാ വിശകലനം ചെയ്യുന്നതിനായി 'Start' എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

തുടര്‍ന്ന് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ചെന്ന് 'Allow' ഐക്കണില്‍ ടാപ് ചെയ്യുക. വീണ്ടും കമ്പ്യൂട്ടറില്‍ ചെന്ന് തുടരുന്നതിനായി സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

നിങ്ങളുടെ നഷ്ടപ്പെട്ട ഡാറ്റകളുടെ പ്രിവ്യൂ ഇപ്പോള്‍ കാണാവുന്നതാണ്.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

നിങ്ങളുടെ നഷ്ടപ്പെട്ട എസ്എംഎസുകള്‍, കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയില്‍ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവ ടിക്ക് ചെയ്ത് 'Recover' എന്നത് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ചെക്ക് ചെയ്ത ഡാറ്റകള്‍ കമ്പ്യൂട്ടറില്‍ സംരക്ഷിക്കപ്പെടുന്നതാണ്.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

സമയാസമയങ്ങളില്‍ ആന്‍ഡ്രോയിഡ് ഡിവൈസിലെ ഡാറ്റകള്‍ ബാക്ക് അപ്പ് എടുക്കുന്നത് നിങ്ങളുടെ ഡാറ്റകള്‍ നഷ്ടപ്പെടുമോ എന്ന വേവലാതിയില്‍ നിന്ന് നിങ്ങളെ മോചിതനാക്കും. എളുപ്പത്തില്‍ ആന്‍ഡ്രോയിഡ് ഡിവൈസിലെ ഡാറ്റകള്‍ ബാക്ക് അപ്പ് എടുക്കുന്നതിന് ആന്‍ഡ്രോയിഡ് ട്രാന്‍സ്ഫര്‍ എന്ന ആപ് ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Recover deleted Data from Android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot