നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്ത ഡാറ്റാ വീണ്ടെടുക്കാന്‍....!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിന്റെ ആരംഭം മുതല്‍ നമ്മള്‍ അടിസ്ഥാന ഹാന്‍ഡ്‌സെറ്റില്‍ പോലും മികച്ച സാങ്കേതിക കുതിച്ചു ചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഈ പുരോഗതി അടുത്ത കാലത്തൊന്നും നില്‍ക്കാനും പോകുന്നില്ല.

 

ഇന്നത്തെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇന്റേണല്‍ മെമ്മറി കൂടാതെ തന്നെ ഫലപ്രദമായി 8 മുതല്‍ 16 ജിബി വരെ അധിക മെമ്മറി കൈകാര്യം ചെയ്യാന്‍ സാധിക്കും, ഇത് മൈക്രോഎസ്ഡി കാര്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സമയമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബാക്ക്അപ്പ് എടുക്കുക എന്നത് അത്ര കാര്യമായി ശ്രദ്ധിക്കാറില്ല.

ഈ സാഹചര്യത്തില്‍ ചിലപ്പോഴൊക്കെ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിലെ ഡാറ്റ നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ അത് വീണ്ടെടുക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടാറുണ്ട്. പക്ഷെ അത്രയ്ക്ക് ആശങ്കപ്പെടേണ്ട ഒന്നല്ല ഇത്, കാരണം ചില ലളിതമായ ഉപായങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. എങ്ങനെയന്ന് കാണുക.

1

1

ഒരു സൗജന്യ ഡാറ്റാ റിക്കവറി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. റിക്കുവാ (Recuva) പോലുളള ആപുകള്‍ ഫലപ്രദമായി ഈ പ്രവര്‍ത്തി ചെയ്യുന്നതാണ്. പഴയ ഫയലുകള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുക.

2

2

ഒരിക്കല്‍ ഇത് ചെയ്ത് കഴിഞ്ഞാല്‍, ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ പിസി-യില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇവിടെ നിന്ന് റിക്കവറിംഗ് ചിത്രങ്ങളോട് കൂടിയ ഓട്ടോമേറ്റഡ് വിസാര്‍ഡ് പൊങ്ങി വരുന്നതാണ്.

3

3

ഇനി ആപ് ഏത് ഫയലാണ് വീണ്ടെടുക്കേണ്ടതെന്ന് ചോദിക്കുന്നതാണ്. അതിനുശേഷം ഈ ഡാറ്റാ എവിടെയാണ് സേവ് ചെയ്യേണ്ടതെന്നും ചോദിക്കുന്നതാണ്.

4
 

4

ഒരിക്കല്‍ റിക്കവറിയുടെ ഉറവിടവും, മറ്റ് സെറ്റിങുകളും കൃത്യമായി കഴിഞ്ഞാല്‍, ഇത് നിങ്ങളുടെ സ്‌കാനിങ് ആരംഭിക്കാന്‍ ആവശ്യപ്പെടുന്നതാണ്. നിങ്ങളുടെ ഡാറ്റ വളരെ പഴയതാണെങ്കില്‍, നിങ്ങള്‍ക്ക് ഡീപ് സ്‌കാന്‍ ഓപ്ഷന്‍ ഡാറ്റാ സ്‌കാന്‍ ആരംഭിക്കുന്നത് മുന്‍പായി തിരഞ്ഞെടുക്കാവുന്നതാണ്.

5

5

ആപ് നിങ്ങളുടെ ഡാറ്റയോ, മെമ്മറി കാര്‍ഡോ, തിരഞ്ഞെടുത്ത ഡാറ്റകളോ സ്‌കാന്‍ ചെയ്യാന്‍ ആരംഭിക്കുന്നതാണ്. വീണ്ടെടുക്കല്‍ പ്രക്രിയ കഴിയുന്നതിന് മുന്‍പായി സ്‌കാന്‍ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം ഇത് കാണിക്കുന്നതാണ്. ഇവിടെ നിന്ന്, എല്ലാ ഫയലുകളും വീണ്ടെടുക്കുന്നതിനായി ഇതിന് കുറച്ച് സമയം നല്‍കുക.

 

Best Mobiles in India

Read more about:
English summary
Here we look the steps To Recover Deleted Data From Smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X