ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

ഇന്നത്തെ കാലത്ത് പാസ്‌വേഡുകള്‍ കണ്ടു പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.

|

നിങ്ങളുടെ ഡിവൈസില്‍ വീണ്ടും വൈ-ഫൈ കണക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? അനേകം വൈ-ഫൈ കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഒരു ഉപയോക്താവാണെങ്കില്‍ എല്ലാ പാസ്‌വേഡുകളും ഓര്‍ക്കാന്‍ സാധ്യതയില്ല. ഇന്നത്തെ കാലത്ത് പാസ്‌വേഡുകള്‍ കണ്ടു പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. കാരണം എല്ലാ പാസ്‌വേഡുകളിലും ഒരു പോലെ കാരക്ടറുകളും സ്റ്റാറുകളും ഉണ്ട്.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

എന്നിരുന്നാലും ചില ട്രിക്‌സുകള്‍ ഉപയോഗിച്ച് പാസ്‌വേഡുകള്‍ കണ്ടെത്താം. അതിനായി നിങ്ങള്‍ക്ക് ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ ആവശ്യമാണ്. ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി പാസ്‌വേഡ് വീണ്ടെടുക്കാനുളള എളുപ്പ വിദ്യ പറഞ്ഞു തരാം.

<strong>ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!</strong>ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

വൈ-ഫൈ കീ റെക്കവറി

സ്റ്റെപ്പ് 1

ആദ്യമായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്തു എന്നു ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഈ പ്രക്രിയ നടക്കില്ല. റൂട്ടിങ്ങ് പ്രക്രിയ നടന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ഡിവൈസില്‍ വൈ-ഫൈ കീ റെക്കവറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2

ഇന്‍സ്റ്റലേഷന്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പിന് സ്മാര്‍ട്ട്‌ഫോണില്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുക.

സ്‌റ്റെപ്പ് 3

അതിനു ശേഷം നിങ്ങളെ മറ്റൊരു പേജിലേക്ക് കൊണ്ടു പോകുന്നതാണ്, അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്‌വേഡ് ഉപയോഗിച്ച് കണക്ട് ചെയ്ത എല്ലാ വൈ-ഫൈ കണക്ഷനുകളും കാണാവുന്നതാണ്.

സ്റ്റെപ്പ് 4

ഇനി പാസ്‌വേഡ് കോപ്പി ചെയ്ത് വൈ-ഫൈ കണക്ഷന്‍ ലോഗില്‍ ചെയ്യുക. നിങ്ങള്‍ക്ക് പാസ്‌വേഡ് മാറ്റണമെങ്കില്‍ മാറ്റുകയും ചെയ്യാം.

എയര്‍ടെല്‍ 30ജിബി സൗജന്യ 4ജി ഡാറ്റ നല്‍കുന്നു! റീച്ചാര്‍ജ്ജ് ഒന്നും തന്നെ വേണ്ട!എയര്‍ടെല്‍ 30ജിബി സൗജന്യ 4ജി ഡാറ്റ നല്‍കുന്നു! റീച്ചാര്‍ജ്ജ് ഒന്നും തന്നെ വേണ്ട!

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എങ്ങനെ വൈ-ഫൈ പാസ്‌വേഡ് വീണ്ടെടുക്കാം?

ഫ്രീ വൈ-ഫൈ പാസ്‌വേഡ് റെക്കവറി ആപ്പ്

സ്റ്റെപ്പ് 1

ആദ്യം നിങ്ങളുടെ റൂട്ട് ചെയ്ത് മൊബൈലില്‍ ഫ്രീ വൈ-ഫൈ പാസ്‌വേഡ് റെക്കവറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2

ഇന്‍സ്റ്റലേഷന്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പിനെ നിങ്ങളുടെ ഫോണ്‍ ആക്‌സസ് ചെയ്യാനുളള അനുമതി ലഭിക്കും.

സ്‌റ്റെപ്പ് 3

ഈ നടപടിക്രമങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ SSD പേര്, പാസ് എന്നിവ അടങ്ങിയ സേവ് ചെയ്ത വൈ-ഫൈ പാസ്‌വേഡ് ലിസ്റ്റ് കാണിക്കും.

Best Mobiles in India

English summary
Do you need to re-connect your device to WiFi, but forgot your password?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X