നിങ്ങളുടെ മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

Written By:

ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ഒരു ടിപ്‌സാണ് പറയാന്‍ പോകുന്നത്. അതായത് പലപ്പോഴും നിങ്ങള്‍ പിസി ഓഫാക്കാന്‍ മറക്കും, അല്ലേ? എന്നാല്‍ വീണ്ടും അവിടെ പോയി അത് ഓഫാക്കാനും നിങ്ങള്‍ മടിക്കും.

മൊബൈല്‍ ഉപയോഗിച്ച് എവിടെയിരിക്കുന്ന ലാപ്‌ടോപ്പും ഷട്ട്ഡൗണ്‍ ചെയ്യാം!

എന്നാല്‍ ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു തന്നെ നിങ്ങളുടെ പിസി ഷട്ട്ഡൗണ്‍ ചെയ്യാന്‍ സാധിക്കും. ഇത് എങ്ങനെയാണെന്നു നോക്കാം.

ഇന്നത്തെ സ്മാര്‍ട്ട്ഫണുകള്‍ പല രീതിയിലും സ്മാര്‍ട്ടാണ് എന്നുളള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യമായി നിങ്ങളുടെ വിന്‍ഡോസ് പിസിയില്‍ 'Airytech switch off' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ 'shut down' എന്ന ഐക്കണ്‍ സിസ്റ്റം ട്രേയില്‍ കാണാവുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

സ്‌റ്റെപ്പ് 3

ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ആവശ്യാനുസരണം ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം, അതായത് ഫോഴ്‌സ് ഷട്ട്ഡൗണ്‍ ഇനേബിള്‍ ചെയ്യുക എന്നിങ്ങനെ.

സ്‌റ്റെപ്പ് 4

ഇനി ഷട്ട്ഡൗണ്‍ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, അതിനു ശേഷം സെറ്റിങ്ങ്‌സ് തുടര്‍ന്ന് റിമോട്ട് സെലക്ഷന്‍ തുടര്‍ന്ന് എഡിറ്റ് വെബ് ഇന്റര്‍ഫേസ് സെറ്റിങ്ങ്‌സ് എന്നിങ്ങനെ തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 5

അതിനു ശേഷം ഇനേബിള്‍ വെബ് ഇന്റര്‍ഫേസ് തിരഞ്ഞെടുക്കുക. ഇനേബിള്‍ ഓതെന്റിക്കേഷന്‍ അണ്‍ചെക്ക് ചെയ്യുക, അതിനു ശേഷം 'Apply' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6

ഇനി വ്യൂ/അപ്‌ഡേറ്റ് സ്റ്റാറ്റിക് അഡ്രസ് എന്നതില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം ഷട്ട്ഡൗണ്‍ യൂആര്‍എല്‍ എവിടെ എങ്കിലും കുറിച്ചു വയ്ക്കുക, അല്ലെങ്കില്‍ മൊബൈലില്‍ ബുക്ക്മാര്‍ക്ക് ചെയ്തും ഇടാവുന്നതാണ്.

ഇനി സിസ്റ്റം ഡ്രേയില്‍ കാണുന്ന ഷട്ട്ഡൗണ്‍ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക അതിനു ശേഷം ടാസ്‌ക്ക് ഇനേബിള്‍ ചെയ്യുക.

 

സ്‌റ്റെപ്പ് 7

ഇനി നിങ്ങളുടെ മൊബൈലില്‍ യൂആര്‍എല്‍ തുറക്കുക അവിടെ നിങ്ങള്‍ക്ക് ഇന്റര്‍ഫേസ് കാണാവുന്നതാണ്.

സ്‌റ്റെപ്പ് 8

ഇനി നിങ്ങള്‍ക്ക് ഷട്ട്ഡൗണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യാവുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We are going to share a useful trick on how to remotely shutdown PC from anywhere using your smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot