ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

Written By:

ഇന്ന് മിക്കവരും റീട്ടെയില്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവരേക്കാള്‍ ഓണ്‍ലൈന്‍ ഷോപിങിനെ ആശ്രയിക്കുന്നവരായിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍, ചിലപ്പോള്‍ അവ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതായിരിക്കണമെന്നില്ല.

വീഡിയോ ഗെയിം വിനോദം 'തലയ്ക്ക് പിടിച്ചോ' എന്ന് അറിയുന്നതിനുളള മാര്‍ഗങ്ങള്‍...!

ഈ അവസരത്തില്‍ നമുക്ക് ഉല്‍പ്പന്നങ്ങള്‍ തിരിച്ച് ഏല്‍പ്പിക്കാവുന്നതാണ്. എങ്ങനെയാണ് ഫ്ളിപ്കാര്‍ട്ടില്‍ വാങ്ങിയ സാധനം ഇഷ്ടമായില്ലെങ്കില്‍ തിരിച്ച് കൊടുക്കുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

ഫ്ളിപ്കാര്‍ട്ട് ഓര്‍ഡേര്‍സ് പേജ് എന്നതിലേക്ക് പോകുക.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

നിങ്ങള്‍ അടുത്ത കാലത്ത് ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുടെ പട്ടിക ഇവിടെ കാണാവുന്നതാണ്. ഡെലിവറി കഴിഞ്ഞ് ഒരു മാസത്തിനുളളില്‍ നിങ്ങള്‍ ഉല്‍പ്പന്നം തിരിച്ചേല്‍പ്പിക്കണം.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

ഏത് ഇനമാണ് തിരിച്ചേല്‍പ്പിക്കേണ്ടത് എന്ന് കണ്ടെത്തുക, എന്നിട്ട് വലത് വശത്തുളള Return എന്ന ബട്ടണ്‍ അമര്‍ത്തുക.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

അടുത്ത പേജില്‍ നിങ്ങള്‍ എന്തുകൊണ്ട് ഈ ഉല്‍പ്പന്നം തിരിച്ചേല്‍പ്പിക്കുന്നു എന്ന കാരണങ്ങള്‍ കാണാവുന്നതാണ്. ഷിപ്‌മെന്റില്‍ ഉല്‍പ്പന്നം കാണാതാവുക, തെറ്റായ ഇനം നല്‍കുക, ഗുണനിലവാര പ്രശ്‌നങ്ങള്‍, കേടായ ഉല്‍പ്പന്നം തുടങ്ങിയ കാരണങ്ങളാണ് ഇവിടെ നല്‍കിയിട്ടുണ്ടാകുക.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

അടുത്ത ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്ന് എന്താണ് പ്രശ്‌നം എന്നത് തിരഞ്ഞെടുക്കുക, തുടര്‍ന്ന് കമന്റ്‌സ് ബോക്‌സില്‍ പ്രശ്‌നം വിവരിക്കാവുന്നതാണ്.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

അടുത്ത ഡ്രോപ്ഡൗണ്‍ മെനുവില്‍, പുതിയ ഉല്‍പ്പന്നം അഭ്യര്‍ത്ഥിക്കാനുളള ഓപ്ഷന്‍ മാത്രമാണ് ഉളളത്.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

തുടര്‍ന്ന് താഴെ വലത് വശത്തുളള REQUEST RETURN ബട്ടണ്‍ അമര്‍ത്തി തിരിച്ചു കൊടുക്കല്‍ സ്ഥിരീകരിക്കുക.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

തുടര്‍ന്ന് ഫ്ളിപ്കാര്‍ട്ട് നിങ്ങളെ തിരിച്ചു കൊടുക്കല്‍ ആവശ്യമാണോ എന്ന് ഉറപ്പിക്കുന്നതിനായി നിങ്ങളെ ബന്ധപ്പെടുന്നതാണ്, നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വിലാസത്തില്‍ നിന്നും സാധനം തിരികെ എടുക്കുന്നതാണ്. ഇതിനെ കുറച്ച് ദിവസങ്ങള്‍ എടുത്തേക്കാം.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

നിങ്ങള്‍ മറ്റൊരു വിലാസത്തില്‍ നിന്നാണ് ഉല്‍പ്പന്നം തിരിച്ചു കൊടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, നിങ്ങളെ വിളിക്കുന്ന ഉപഭോക്തൃ സേവന പ്രതിനിധിയോട് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുക.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് ആളെത്തി നിങ്ങളുടെ ഇനം തിരിച്ചെടുക്കുന്നതാണ്. ഈ എല്ലാ പ്രക്രിയകളുടേയും ഇമെയില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്, കൂടാതെ ഇനം തിരിച്ചെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു റെസിപ്റ്റും കമ്പനി നല്‍കുന്നതാണ്. പരാതി പരിഹരിച്ച ഉല്‍പ്പന്നം എത്തുന്നത് വരെ നിങ്ങള്‍ ഈ രസീത് സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Return Items Purchased on Flipkart.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot