ഇന്റക്‌സ്‌ കാര്‍ ഇന്‍വെര്‍ട്ടര്‍ ചാര്‍ജര്‍ അവലോകനം

By Archana Pathani
|

അങ്ങനെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്‌. ഓടുന്ന കാറിനുള്ളില്‍ ഇനി ലാപ്‌ടോപ്പ്‌ ചാര്‍ജ്‌ ചെയ്യാം. ഇതിന്‌ സഹായിക്കുന്ന വിസ്‌മയകരമായ ഡിവൈസാണിത്‌.

 

ഇന്റക്‌സ്‌ പുറത്തിറക്കിയ ഈ വിവിധോദ്ദേശ കാര്‍ ഇന്‍വെര്‍ട്ടര്‍ ചാര്‍ജര്‍ ഉപയോഗിച്ച്‌ കാറിന്റെ 12-14വോള്‍ട്ട്‌ ബാറ്ററി പവര്‍ 200 വോള്‍ട്ട്‌ എസി പവര്‍ ആക്കി മാറ്റാന്‍ കഴിയും. ഇപ്പോഴിത്‌ ഉപയോഗിച്ച്‌ ലാപ്‌ടോപ്പുകള്‍ , മാക്‌ എന്നിവ ചാര്‍ജ്‌ ചെയ്യാന്‍ കഴിയും. മാത്രമല്ല വേണെങ്കില്‍ അധിക ലോഡ്‌ വരാത്ത ഉപകരണങ്ങള്‍ ഇതില്‍ പ്ലഗ്‌ ഇന്‍ ചെയ്യാനും സാധിക്കും.

ഇന്റക്‌സ്‌ കാര്‍ ഇന്‍വെര്‍ട്ടര്‍ ചാര്‍ജര്‍ അവലോകനം

ഇതിന്‌ പുറമെ മറ്റ്‌ ചില ചാര്‍ജിങ്‌ സവിശേഷതകള്‍ കൂടിയുണ്ട്‌ ഇതിന്‌. ഈ ഉത്‌പന്നം വേണ്ടത്ര സമയം ഉപയോഗിച്ച്‌ നോക്കിയതിന്‌ ശേഷമാണ്‌ പൂര്‍ണമായ അവലോകനം നടത്തിയിരിക്കുന്നത്‌.

ഇന്റക്‌സ്‌ കാര്‍ ഇന്‍വെര്‍ട്ടര്‍ പൂര്‍ണ അവലോകനം:

ചെറിയ ഡസ്റ്റ്‌ബിന്നിന്റെ ആകൃതിയിലുള്ള ഇന്റക്‌സ്‌ കാര്‍ ഇന്‍വെര്‍ട്ടര്‍ ഡിസി-200 വളരെ സൗകര്യപ്രദമായി കൊണ്ടു നടക്കാവുന്ന ഡിവൈസാണ്‌ . വീതികുറഞ്ഞ അടിവശത്തോടു കൂടിയ ചുതരസ്‌തംഭം പോലെ രൂപകല്‍പന

ചെയ്‌തിരിക്കുന്നതിനാല്‍ മിക്ക കാറുകളിലും നിലവില്‍ കാണപ്പെടുന്ന ഗ്ലാസ്സ്‌ ഹോള്‍ഡറുകളില്‍ വളരെ എളുപ്പം സ്ഥാപിക്കാന്‍ കഴിയും. അടിവശത്തായുള്ള ചെറിയ ഫാന്‍ ഇന്‍വെര്‍ട്ടറിന്റെ ചൂട്‌ കുറച്ച്‌ തണുപ്പ്‌ നിലനിര്‍ത്തും . ദീര്‍ഘനേരം ഉപയോഗിക്കുന്നതിലൂടെ ഇന്‍വെര്‍ട്ടര്‍ ചൂടാകാനുള്ള സാധ്യത ഉണ്ട്‌. മാത്രമല്ല നിങ്ങള്‍ കൂടുതല്‍ കറന്റ്‌ വലിച്ചെടുക്കുകയാണെങ്കില്‍ അതും ചൂട്‌ കൂടാന്‍ കാരണമാകും. എന്ന്‌ കരുതി ആശങ്കപ്പെടേണ്ട കാര്യമില്ല.

ചാര്‍ജറിന്റെ മുകള്‍ഭാഗത്തായി ഒരു അടപ്പുണ്ട്‌. ഇതിനകത്തായാണ്‌ നമുക്കാവശ്യമായ പോര്‍ട്ടുകള്‍. ഏകദേശം 200വോള്‍ട്ട്‌ എസി ഔട്ട്‌പുട്ട്‌ ലഭ്യമാക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ്‌ 3 പിന്‍ പ്ലഗ്‌ ഇതിലുണ്ട്‌. അടുത്തതായി രണ്ട്‌ യുഎസ്‌ബി പോര്‍ട്ടുകളാണ്‌ ഉള്ളത്‌. ഇതില്‍ ഒന്നില്‍ എഴുതിയിരിക്കുന്നത്‌ 2.4എ എന്നാണ്‌. അടുത്തത്‌ 0-2.4 എ ഓട്ടോറേഞ്ചോടു കൂടിയതാണ്‌. നിങ്ങളുടെ സ്‌മാര്‍ട്‌ഫോണിന്‌ അനുസൃതമായി കറന്റ്‌ എടുക്കുമ്പോള്‍ ഇതില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല. ഈ രണ്ട്‌ യുഎസ്‌ബി പോര്‍ട്ടുകളും നിങ്ങളുടെ സ്‌മാര്‍ട്‌ഫോണുകള്‍ ചാര്‍ജ്‌ ചെയ്യാന്‍ ഉപയോഗിക്കാം.

 

പിന്നീട്‌ കാണുന്നത്‌ ഒരു സിഗരറ്റ്‌ ലൈറ്റര്‍ സ്ലോട്ടാണ്‌. ഇത്‌ നിങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ ഉദ്ദേശമില്ല എങ്കില്‍ ഇതിനുള്ളില്‍ വീണ്ടും ഒരു കാര്‍ചാര്‍ജര്‍ കൂടി ഉള്‍പ്പെടുത്താം.

ഓണ്‍/ഓഫ്‌ ചെയ്യുന്നതിനുള്ള ഒരു ചെറിയ വെളുത്ത ടോഗിള്‍ സ്വിച്ചും ഒരു ഇന്‍ഡിക്കേറ്റര്‍ എല്‍ഇഡിയും ( പവര്‍/ഫോള്‍ട്ട്‌) ആണ്‌ ഇതില്‍ പിന്നീടുള്ളത്‌
.ഇന്‍വെര്‍ട്ടറിന്റെ ഡിസൈനും നിര്‍മ്മാണവും വളരെ മികച്ചതാണ്‌. കാറിന്റെ സിഗരറ്റ്‌ ലൈറ്റര്‍ സ്ലോട്ടിലേക്കുള്ള കാര്‍ ചാര്‍ജര്‍ പ്ലഗോടു കൂടിയ കേബിള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും .

സവിശേഷതകള്‍:

3പിന്‍ എസി പ്ലഗ്‌ -ലാപ്‌ടോപ്പ്‌ ചാര്‍ജറുകള്‍ക്കും മറ്റ്‌ ഉപകരണങ്ങള്‍ക്കും വേണ്ടി

2 യുഎസ്‌ബി 2.4എ പോര്‍ട്ടുകള്‍- സ്‌മാര്‍ട്‌ ഫോണുകള്‍ ചാര്‍ജ്‌ ചെയ്യാന്‍

1കാര്‍ ചാര്‍ജര്‍ സ്ലോട്ട്‌ / സിഗരറ്റ്‌ ലൈറ്റര്‍

മറ്റ്‌ സാങ്കിതക വിവരങ്ങള്‍ - 250 വാട്ട്‌ പരമാവധി ഔട്ട്‌പുട്ടോട്‌ കൂടി 200 വാട്ട്‌ റേറ്റ്‌ ചെയ്‌തിട്ടുള്ള ഈ ഇന്‍വെര്‍ട്ടര്‍ പരമാവധി പവറില്‍ 500 വാട്ട്‌ വരെ പോകാം. യുഎസ്‌ബി പോര്‍ട്ടുകള്‍ 5വി 3.4എയില്‍ ആണ്‌ റേറ്റ്‌ ചെയ്‌തിരിക്കുന്നത്‌.

Best Mobiles in India

Read more about:
English summary
Intex had launched this multipurpose car inverter charger which can be used to convert car 12-14V DC battery power to 200V AC power. Now this can be used to plug in chargers of laptops/mac or if need be you can even plug in some light load appliances.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X