പ്രധാന മെസ്സേജുകളും ചാറ്റും വാട്‌സ് ആപ്പില്‍ സേവ് ചെയ്യാം

|

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരം കേള്‍ക്കുന്ന വാക്കുകളിലൊന്നാണ് വാട്‌സ് ആപ്പ്. വാട്‌സ് ആപ്പ് ഉപയോഗിക്കാത്തവരെ കണ്ടെത്തുക പ്രയാസവുമാണിന്ന്. 2010ലാണ് ഇന്ത്യയില്‍ വാട്‌സ് ആപ്പ് ലോഞ്ച് ചെയ്യുന്നത്. ഏകദേശം 200 മില്ല്യണ്‍ ആക്ടീവ് വാട്‌സ് ആപ്പ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ലോകമെമ്പാടുമാകട്ടെ ഏതാണ്ട് 1.5 ബില്ല്യണ്‍ ഉപയോക്താക്കളുമുണ്ട്.

 
പ്രധാന മെസ്സേജുകളും ചാറ്റും വാട്‌സ് ആപ്പില്‍ സേവ് ചെയ്യാം

വാട്‌സ് ആപ്പില്‍ അധികം പ്രചാരമില്ലാത്തെ ചില ഫീച്ചറുകള്‍ ഇന്നുമുണ്ട്. പ്രധാനപ്പെട്ട മെസ്സേജുകളും ചാറ്റും സേവ് ചെയ്യാനുള്ള ഓപ്ഷനാണ് അതിലൊന്ന്. ഫേസ്ബുക്കിലുണ്ടായിരുന്ന ഈ ഫീച്ചറിനെ വാട്‌സ് ആപ്പിലേക്കും കമ്പനി കൊണ്ടുവരികയായിരുന്നു. വളരെ ലളിതമായ ഈ ഫീച്ചറിനെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

ചാറ്റ് പിന്നിംഗ്

ചാറ്റ് പിന്നിംഗ്

വളരെ പ്രധാനപ്പെട്ട ചാറ്റുകള്‍ ഉപയോക്താക്കള്‍ക്ക് പിന്‍ ചെയ്യാനുള്ള സൗകര്യം വാട്‌സ് ആപ്പിലുണ്ട്. അതായത് വീണ്ടും വീണ്ടും വായിക്കേണ്ടിവരുന്ന ഇത്തരം മെസ്സേജുകള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തുകയാണ് ഈ സവിശേഷത കൊണ്ടു ലക്ഷ്യമിടുന്നത്.

എങ്ങിനെ ചെയ്യും

എങ്ങിനെ ചെയ്യും

വാട്‌സ് ആപ്പ് മെസ്സഞ്ചര്‍ ഓണാക്കുക

ഏത് ചാറ്റാണോ പിന്‍ ചെയ്യേണ്ടത് അതില്‍ ലോംഗ് പ്രസ് ചെയ്യുക

മുകളിലായി വരുന്ന ഓപ്ഷനില്‍ നിന്നും പിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ഇതിലൂടെ പിന്‍ ചെയ്ത ചാറ്റ് ഏറ്റവും മുകളിലായി പ്രത്യേകം പ്രത്യക്ഷമായിരിക്കും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഉപയോക്താവിന് പരമാവധി മൂന്നു ചാറ്റുകള്‍ മാത്രമേ പിന്‍ ചെയ്യാന്‍ കഴിയൂ. അണ്‍ പിന്‍ ചെയ്യാനായി ഡിസേബിള്‍ പിന്‍ ഐക്കണില്‍ പ്രസ് ചെയ്താല്‍ മതിയാകും.

ചാറ്റ് തുടങ്ങാന്‍
 

ചാറ്റ് തുടങ്ങാന്‍

പ്രധാനപ്പെട്ട മെസ്സേജിനെ സ്റ്റാര്‍ ചെയ്ത് സൂക്ഷിക്കാനും വാട്‌സ് ആപ്പില്‍ സൗകര്യമുണ്ട്. ഇതിനായി ചെയ്യേണ്ടത് ചുവടെ.

ചാറ്റ് ഓപ്പണാക്കി അവശ്യമുള്ള മെസ്സേജ് സെലക്ട് ചെയ്യുക.

മെസ്സേജില്‍ ലോംഗ് പ്രസ് ചെയ്യുക.

അഞ്ച് ഐക്കണുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിന്നും അവശ്യമുള്ള മെസ്സേജിനു നേരെയുള്ള സ്റ്റാര്‍ ബട്ടണ്‍ പ്രസ് ചെയ്യുക.

സ്റ്റാര്‍ഡ് മെസ്സേജ് കണ്ടെത്താന്‍

സ്റ്റാര്‍ഡ് മെസ്സേജ് കണ്ടെത്താന്‍

വാട്‌സ് ആപ്പ് ഓണാക്കുമ്പോള്‍തന്നെ മൂന്നു ഡോട്ടുള്ള ഐക്കണ്‍ പ്രത്യേക്ഷപ്പെടുന്നതു കാണാം. ഇത് സെലക്ട് ചെയ്താല്‍ നാലാമതായി സ്റ്റാര്‍ഡ് മെസ്സേജസ് എന്ന ഓപ്ഷന്‍ കാണാനാകും.

സ്റ്റാര്‍ഡ് മെസ്സേജില്‍ നിന്നും അവശ്യമായവ തെരഞ്ഞെടുക്കാം.

ഒരാള്‍ക്ക് എത്ര മെസ്സേജുകള്‍ വേണമെങ്കിലും സ്റ്റാര്‍ ചെയ്യാവുന്നതാണ്.

ചാറ്റ് ഇമെയിലിംഗ്

ചാറ്റ് ഇമെയിലിംഗ്

ഉപയോക്താവിന് തന്റെ മുഴുവന്‍ ചാറ്റ് ഹിസ്റ്ററിയും ഇമെയിലിലൂടെ അയക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത്.

മെയില്‍ ചെയ്യാന്‍ ആവശ്യമായ ചാറ്റ് സെലക്ട് ചെയ്യുക.

മുകളില്‍ വലതുവശത്തായി ഐക്കണ്‍ കാണാനാകും.

ഐക്കണിനു താഴെ മോര്‍ എന്നൊരു ഓപ്ഷനുണ്ട് അത് തെരഞ്ഞെടുക്കുക.

ശേഷം എക്‌സ്‌പോര്‍ട്ട് ചാറ്റ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

അതില്‍ നിന്നും ഇമെയില്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് അയക്കാവുന്നതാണ്.

ശബ്ദമികവില്‍ കേമനായി 'സ്‌കള്‍ക്യാന്റി വെന്യു' ഹെഡ്‌ഫോണ്‍; റിവ്യൂശബ്ദമികവില്‍ കേമനായി 'സ്‌കള്‍ക്യാന്റി വെന്യു' ഹെഡ്‌ഫോണ്‍; റിവ്യൂ

Best Mobiles in India

Read more about:
English summary
How to save important messages, chats on WhatsApp

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X