ആന്‍ഡ്രോയിഡ് ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ എസ്.ഡി കാര്‍ഡിലേക്ക് എങ്ങിനെ സേവ് ചെയ്യാം... ? അറിയേണ്ടതെല്ലാം

|

ഫോട്ടോകള്‍ കൊണ്ടു നിറഞ്ഞ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറഞ്ഞോ ? ഇന്റേണല്‍ മെമ്മറി നിറഞ്ഞാലുണ്ടാകുന്ന ലാഗിംഗ് പിന്നെ പറയേണ്ടതില്ലല്ലോ... എന്നാല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ എസ്.ഡി കാര്‍ഡിലേക്കു നേരിട്ട് സേവ് ചെയ്യാനുള്ള സൗകര്യമുണ്ട്.

 
ആന്‍ഡ്രോയിഡ് ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ എസ്.ഡി കാര്‍ഡിലേക്ക് എങ്ങിനെ

എത്രപേര്‍ക്കറിയാം ഈ സംവിധാനത്തെക്കുറിച്ച് ? ചില ആന്‍ഡ്രോയിഡ് വേര്‍ഷനുകള്‍ എസ്.ഡി കാര്‍ഡ് സേവിംഗ് സംവിധാനം ഔദ്യോഗികമായി നല്‍കുന്നില്ല. എന്നാല്‍ അത് കഴിയും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക. വിവിധ ആന്‍ഡ്രോയിഡ് വേര്‍ഷനുകളും സേവിംഗ് സംവിധാനത്തെക്കുറിച്ചും അവിടെ വിവരിക്കുന്നുണ്ട്.

മൈക്രോ എസ്.ഡി കാര്‍ഡുള്ള ഏതൊരു സ്മാര്‍ട്ട്‌ഫോണിലും ഈ സംവിധാനം ചെയ്യാനാകും. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഈ പ്രക്രിയ ഏതാണ്ട് സമാനവുമായിരിക്കും. എന്നാല്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ മാറും തോറും ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയെ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഒറിയോ, പൈ വേര്‍ഷനില്‍ എങ്ങിനെ സേവ് ചെയ്യാം

ആന്‍ഡ്രോയിഡ് ഒറിയോ, പൈ വേര്‍ഷനില്‍ എങ്ങിനെ സേവ് ചെയ്യാം

മൈക്രോ എസ്.ഡി കാര്‍ഡുകളെ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നവരല്ല ഗൂഗിള്‍. അതുകൊണ്ടുതന്നെ ഒറിയോ, പൈ ഓ.എസുകളില്‍ മൈക്രോ എസ്.ഡി കാര്‍ഡുകളിലേക്ക് നേരിട്ട് ഫോട്ടോകള്‍ സേവ് ചെയ്യാനുള്ള സൗകര്യമില്ല. എന്നാല്‍ ക്യാമറ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാകും. ആപ്പ് പ്രവര്‍ത്തിപ്പിച്ച ശേഷം ഡിഫോള്‍ട്ട് സ്റ്റോറേജായി മൈക്രോ എസ്.ഡി കാര്‍ഡിനെ തെരഞ്ഞെടുത്താല്‍ മതി.

ക്യാമറ എം.എക്‌സ് എന്ന ആപ്പാണ് ഇതിന് ഉത്തമം. ആപ്പിന്റെ സെറ്റിംഗ്‌സില്‍ ചെന്ന് കസ്റ്റം സ്റ്റോറേജ് ലൊക്കേഷന്‍ തെരഞ്ഞെടുത്ത് എസ്.ഡി കാര്‍ഡാക്കിയാല്‍ മതി ഈ സംവിധാനം പ്രവര്‍ത്തിക്കും. പിന്നെ എടുക്കുന്ന ചിത്രങ്ങളെല്ലാം സേവാകുക എസ്.ഡി കാര്‍ഡിലോട്ടാകും.

ആന്‍ഡ്രോയിഡ് നൗഗട്ടിലെ പ്രവര്‍ത്തനം

ആന്‍ഡ്രോയിഡ് നൗഗട്ടിലെ പ്രവര്‍ത്തനം

ആന്‍ഡ്രോയിഡ് നൗഗട്ടി പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരിട്ടു തന്നെ എസ്.ഡി കാര്‍ഡിലേക്കു സേവ് ചെയ്യാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. രണ്ടു വഴികളാണ് ഇത് എനേബിള്‍ ചെയ്യാന്‍ ആവശ്യമായുള്ളത്. മൈക്രോ എസ്.ഡി കാര്‍ഡിട്ട ശേഷം ഫോണിലെ ക്യാമറ ആപ്പ് ഓണാക്കുക. ഓപ്ഷനില്‍ സ്റ്റോറേജ് ചേഞ്ചിംഗ് സംവിധാനമുണ്ടാകും അതില്‍ എസ്.ഡി കാര്‍ഡ് തെരഞ്ഞെടുക്കുക.

മാര്‍ഷ്‌മെല്ലോയിലെ പ്രവര്‍ത്തനം
 

മാര്‍ഷ്‌മെല്ലോയിലെ പ്രവര്‍ത്തനം

എസ്.ഡി കാര്‍ഡ് കൃത്യമായി ഇന്‍സേര്‍ട്ട് ചെയ്യുകയെന്നതാണ് ആദ്യ പടി. ശേഷം ക്യാമറ ആപ്ലിക്കേഷന്‍ ഓണാക്കുക. അവിടെ ചോദിക്കുന്ന സ്റ്റോറേജ് ലൊക്കേഷനില്‍ നിന്നും എസ്.ഡി കാര്‍ഡ് തെരഞ്ഞെടുക്കുക. മിക്ക ഫോണുകളിലും എസ്.ഡി കാര്‍ഡിട്ട ശേഷം ക്യാമറ ആപ്ലക്കേഷന്‍ ഓണാക്കുമ്പോള്‍ സ്റ്റോറേജ് ലൊക്കേഷന്‍ തെരഞ്ഞെടുക്കാനുള്ള പോപ്പ്-അപ്പ് കാണിക്കാറുണ്ട്.

അഥവാ പോപ്പ്-അപ്പ് കാണിച്ചില്ലെങഅകിലും ക്യാമറ ആപ്ലിക്കേഷനിലെ സെറ്റിംഗ്‌സില്‍ കയറി സ്‌റ്റോറേജ് ലൊക്കേഷന്‍ എസ്.ഡി കാര്‍ഡാക്കാനാകും. മാര്‍ഷ് മെല്ലോയുടെ കാര്യത്തില്‍ ഒരുകാര്യം ശ്രദ്ധിക്കുക. ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ യു.എസ്.ബി ഉപയോഗിച്ച് കംപ്യൂട്ടറുമായി കണക്ട് ചെയ്യേണ്ടി വരും. മറ്റ് ഡിവൈസുകളിലേക്ക് കാര്‍ഡിലുള്ള ഫോട്ടോകള്‍ നേരിട്ടയക്കാനുള്ള സംവിധാനമില്ല.

5.0 ലോലിപ്പോപ്പിലെ പ്രവര്‍ത്തനം

5.0 ലോലിപ്പോപ്പിലെ പ്രവര്‍ത്തനം

ഫോട്ടോകള്‍ എസ്.ഡി കാര്‍ഡിലേക്ക് സേവ് ചെയ്യാനുള്ള ഡിഫോള്‍ട്ട് ലൊക്കേഷന്‍ സെറ്റ് ചെയ്യാനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമാണ് ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലുള്ളത്. അഥവാ ഏതെങ്കിലും സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ക്യാമറ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും.

കിറ്റ്കാറ്റിലെ പ്രവര്‍ത്തനം

കിറ്റ്കാറ്റിലെ പ്രവര്‍ത്തനം

എക്‌സ്റ്റേണല്‍ കാര്‍ഡിനെ ഇഷ്ടപ്പെടുന്നവനല്ല കിറ്റ്കാറ്റ്. ഫോട്ടോകള്‍ ഇന്റേണല്‍ മെമ്മറിയില്‍ തന്നെ സേവാകും. ലൊക്കേഷന്‍ ചേഞ്ച് ചെയ്യുകയെന്നതും ശ്രമകരമാണ്. ഇതിനായി ചെറിയൊരു സംവിധാനം നിലവിലുണ്ട്. എം.എക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഓണാക്കി അതിലൂടെ എടുക്കുന്ന ഫോട്ടോകള്‍ എസ്.ഡി കാര്‍ഡിലേക്ക് സേവ് ചെയ്യാനുള്ള സൗകര്യമുണ്ട്.

സാംസംഗ് ഫോണുകളിലെ പ്രവര്‍ത്തനം

സാംസംഗ് ഫോണുകളിലെ പ്രവര്‍ത്തനം

ഇവിടെ കാര്യങ്ങള്‍ എളുപ്പമാണ്. എസ്.ഡി കാര്‍ഡിട്ട ശേഷം ക്യാമറ ആപ്പ് ഓണാക്കുക. തൊട്ടുമുകളില്‍ കാണുന്ന വിന്റോയില്‍ സ്‌റ്റോറേജ് ഓപ്ഷന്‍ എസ്.ഡി കാര്‍ഡാക്കാനുള്ള സംവിധാനമുണ്ട്. വിന്റോ കണ്ടില്ലെങ്കില്‍ നേരിട്ടു സെറ്റിംഗ്‌സില്‍ കയറിയും ഓപ്ഷന്‍ മാറ്റാനാകും.

എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ പ്ലാന്‍: ഇവയില്‍ കിടിലന്‍ ആര്??എയര്‍ടെല്‍ 289 രൂപ, വോഡാഫോണ്‍ 279 രൂപ, ജിയോ 299 രൂപ പ്ലാന്‍: ഇവയില്‍ കിടിലന്‍ ആര്??

Most Read Articles
Best Mobiles in India

Read more about:
English summary
How to save photos to SD card on your Android phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X