ഫോണില്‍ വെളളം കയറിയാല്‍ ചെയ്യേണ്ടത് എന്തെല്ലാം...!

Written By:

സെല്‍ഫോണുകള്‍ വെളളത്തില്‍ വീണാല്‍ നിങ്ങള്‍ പരിഭ്രമിക്കാറുണ്ടോ? ഫോണിന്റെ പ്രവര്‍ത്തനം തകരാറിലാവുമെന്ന് നിങ്ങള്‍ ആശങ്കപ്പെടാറുണ്ടോ?

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

ഇന്ന് ഇറങ്ങുന്ന ഫോണുകളില്‍ പലതും വെളളത്തെ പ്രതിരോധിക്കാന്‍ ശേഷിയുളളതാണെങ്കിലും, മിക്കവയും ഈ സവിശേഷത വാഗ്ദാനം ചെയ്യുന്നതല്ല. ഈ അവസരത്തില്‍ ഫോണില്‍ വെളളം കയറിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

ഫോണ്‍ വെളളത്തില്‍ വീണാല്‍ ഉടനടി ഡിവൈസ് പുറത്തിടക്കുകയാണ് വേണ്ടത്.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

മൈക്രോഫോണ്‍, ചാര്‍ജിങ്, യുഎസ്ബി കേബിള്‍ കണക്ടിവിറ്റി, പ്ലാസ്റ്റിക്ക് കവര്‍ എന്നിവയുടെ ദ്വാരങ്ങളില്‍ കൂടിയാണ് ഫോണില്‍ വെളളം കയറാനുളള സാധ്യത. പക്ഷെ, ഉടനടി വെളളത്തില്‍ നിന്ന് ഫോണ്‍ എടുക്കുന്നതിനാല്‍ ഡിവൈസിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയില്ല.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

ഫോണ്‍ വെളളത്തില്‍ നിന്ന് പുറത്തിടത്താല്‍, കുറച്ച് പേപ്പര്‍ ടവലുകളിലോ മൃദുവായ തുണികളിലോ ഫോണ്‍ വയ്ക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ബാറ്ററി കവര്‍ നീക്കം ചെയ്ത് ബാറ്ററി പുറത്തെടുക്കുക.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

നിങ്ങളുടെ ഫോണില്‍ സിം കാര്‍ഡ് ഉണ്ടെങ്കില്‍, അത് നീക്കം ചെയ്യുക.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

ഇയര്‍ ബഡുകള്‍, മെമ്മറി കാര്‍ഡുകള്‍, ഫോണ്‍ കേസുകള്‍ എന്നിവ അടര്‍ത്തി മാറ്റുക.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

ഫോണ്‍ അധികം അനക്കാതെയോ, ഇളക്കാതെയോ ഒരു മൃദുവായ ടവല്‍ കൊണ്ട് ഒപ്പുക.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

ഫോണിന്റെ ഉള്‍ഭാഗത്ത് നിന്ന് വെളളം കളയുന്നതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുക.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

എന്നാല്‍ ഫോണിനുളളിലെ ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ക്ക് കേട് സംഭവിക്കുമെന്നതിനാല്‍ ഫോണ്‍ ഉണക്കുന്നതിന് ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നത് തീര്‍ച്ചയായും അപകടകരമാണ്.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

ഫോണിനുളളിലെ ശേഷിക്കുന്ന ഈര്‍പ്പം കളയുന്നതിന് ഒരു പാത്രത്തില്‍ അരിയെടുത്ത് അതിനുളളില്‍ താഴ്ത്തി വയ്ക്കുക.

ഒരു നനഞ്ഞ ഫോണിനെ രക്ഷിക്കുന്നതെങ്ങനെ...!

തുടര്‍ന്ന്, ഈര്‍പ്പം വലിച്ചെടുക്കുന്ന ടവലുകളിലോ, നാപ്കിനുകളിലോ ഫോണ്‍ കുറച്ച് മണിക്കൂറുകള്‍ വയ്ക്കുക.

ഈര്‍പ്പം ഇനിയും പൂര്‍ണമായി പോയിട്ടില്ലെങ്കില്‍, വാക്വം ക്ലീനര്‍ ഉപയോഗിക്കുകയും അരിയില്‍ ഉണക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Save a Wet Cell Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot