പിസിയില്‍ സ്വിച്ച് ഓണും സ്വിച്ച്ഓഫും എങ്ങനെ മുന്‍കൂട്ടി ക്രമീകരിക്കാം

By Archana V
|

നമ്മളില്‍ ഏറെ പേരും കമ്പ്യൂട്ടര്‍ സ്വയം ഷട്ട്ഡൗണ്‍ ചെയ്യുന്നവരാണ്.എന്നാല്‍, നിങ്ങളുടെ പിസി ഷട്ട് ഡൗണ്‍ ചെയ്യാനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഏതെങ്കിലും പ്രവര്‍ത്തി നിശ്ചിത സമയത്ത് ചെയ്യാനും മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന ടാസ്‌ക് െഷഡ്യൂബളര്‍ എന്ന ഒരു ഓപ്ഷന്‍ ഇതില്‍ ഉണ്ട്.

 

<strong>ഐഫോണില്‍ എങ്ങനെ ടച്ച്‌സ്‌ക്രീന്‍ ഹോം ബട്ടണ്‍ ചേര്‍ക്കാം?</strong>ഐഫോണില്‍ എങ്ങനെ ടച്ച്‌സ്‌ക്രീന്‍ ഹോം ബട്ടണ്‍ ചേര്‍ക്കാം?

പിസിയില്‍ സ്വിച്ച് ഓണും സ്വിച്ച്ഓഫും എങ്ങനെ മുന്‍കൂട്ടി ക്രമീകരിക്കാം

വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് ഉള്‍പ്പെടയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ബൂട്ട്-അപ്, ഷട്ട്-ഡൗണ്‍, റീസ്റ്റാര്‍ട്ട് എന്നിവ ഷെഡ്യൂള്‍ ചെയ്യാന്‍ അനുവദിക്കും. ഇത് എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

വിന്‍ഡോസ്

വിന്‍ഡോസ്

ടാസ്‌ക് ഷെഡ്യൂളര്‍ ഉപയോഗിച്ച് ബൂട്ട്-അപ്, ഷട്ട്ഡൗണ്‍ സമയങ്ങള്‍ സെറ്റ് ചെയ്യാന്‍ വിന്‍ഡോസ് ഒഎസ് അനുവദിക്കും. റണ്ണിങ് കമാന്‍ഡ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്ലീപ് മോഡിലാക്കാനും ഷട്ട് ഡൗണ്‍ ചെയ്യാനും , സ്വിച്ച് ഓണ്‍ ചെയ്യാനും കഴിയും.

അതിനുള്ള കമാന്‍ഡ് ഇവയാണ്

ഷട്ട് ഡൗണ്‍: shutdown.exe-s-t 00

നിഷ്‌ക്രിയമാക്കുക: rundll32.exe powrprof.dll,setsuspendstate

സ്ലീപ്പ്: rundll32.exe powrprof.dll,setsuspendstate 0,1,0

ടാസ്‌ക് ഷെഡ്യൂളര്‍ വഴി ചെയ്യുന്നതിന്
 

ടാസ്‌ക് ഷെഡ്യൂളര്‍ വഴി ചെയ്യുന്നതിന്

സ്റ്റെപ് 1

സ്റ്റാര്‍ട്ട് മെനു ക്ലിക് ചെയത് task sheduler എന്ന് ടൈപ്പ് ചെയ്ത് സെലക്ട് ചെയ്യുക

സ്റ്റെപ് 2:

വലത് വശത്ത് create task ല്‍ ക്ലിക് ചെയ്യുക. ഇനി ഒരു പേര് സെലക്ട് ചെയ്ത് run with highest previleges ചെക് ചെയ്യുക. കൂടാതെ run whether user is logged on or not ഉം ചെക് ചെയ്യുക.

സ്റ്റെപ് 3:

സെറ്റിങ്‌സ് ടാബില്‍ പോയി 'stop the task if it runs longer than' എന്നതില്‍ ക്ലിക് ചെയ്ത് ഇത് ' 1hour' എന്ന് സെറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിലവില്‍ റണ്‍ ചെയ്യുന്ന ടാസ്‌ക് തുടരുന്നതില്‍ നിന്നും കമ്പ്യൂട്ടറിനെ തടയും.

സ്റ്റെപ് 4

ആക്ഷന്‍ ടാബില്‍ പോയി ന്യൂ വില്‍ ക്ലിക് ചെയ്ത് ' start a program' സെലക്ട് ചെയ്യുക. അതിന് ശേഷം പ്രോഗ്രാം ഷട്ട് ഡൗണ്‍ എന്നും ആര്‍ഗ്യുമെന്റ് -s എന്നും സെറ്റ് ചെയ്യുക.

സ്റ്റെപ് 5

ട്രിഗര്‍ ടാബില്‍ ക്ലിക് ചെയ്ത് ന്യൂവില്‍ ക്ലിക് ചെയ്യുക. ഇനി നിങ്ങള്‍ക്കിണങ്ങുന്ന സമയത്തിന് അനുസരിച്ച് ഷെഡ്യൂളില്‍ മാറ്റം വരുത്തുക( ഉദാഹരണത്തിന് Daily 12:00 am) , ഒകെ ക്ലിക് ചെയ്യുക.

മാക് ഒഎസ് എക്‌സ്

മാക് ഒഎസ് എക്‌സ്

മാക് ഒഎസിലെ സിസ്റ്റം പ്രിഫറന്‍സിലെ എനര്‍്ജി സേവര്‍ ഐക്കണില്‍ ക്ലിക് ചെയ്യുക. എനര്‍ജി സേവര്‍ പ്രിഫറന്‍സിന്റെ താഴെ കാണുന്ന ഷെഡ്യൂള്‍ ബട്ടണില്‍ ക്ലിക് ചെയ്യുക. മാകിന്റെ സ്റ്റാര്‍ട് അപ്/ വേക് ടൈം ഷെഡ്യൂള്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഉപയോഗിക്കുക.

ഇതിലൂടെ ഷട്ട് ഡൗണ്‍, വേക് അപ് തുടങ്ങിയവ നിങ്ങളുടെ ഇഷടത്തിന് അനുസരിച്ച് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. മാക് ഒഎസില്‍ പ്ലഗ് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്ത കാര്യങ്ങള്‍ സംഭവിക്കുക.

വാട്‌സ്ആപ്പില്‍ ഇനി പുതിയ ഇമോജികള്‍വാട്‌സ്ആപ്പില്‍ ഇനി പുതിയ ഇമോജികള്‍

ലിനക്‌സ്

ലിനക്‌സ്

ലിനക്‌സില്‍ rtcwake എന്ന കമാന്‍ഡ് വഴി വേക് അപ് ഷെഡ്യൂള്‍ ചെയ്യാം. ഈ കമാന്‍ഡിലൂടെ കമ്പ്യൂട്ടര്‍ സ്ലീപ് മോഡിലാക്കാനും , നിഷ്‌ക്രിയമാക്കാനും ഷട്ട് ഡൗണ്‍ ചെയ്യാനും റീസ്റ്റാര്‍ട് ചെയ്യാനും മുന്‍കൂട്ടി സമയം സെറ്റ് ചെയ്യാന്‍ കഴിയും.

Most Read Articles
Best Mobiles in India

Read more about:
English summary
While most of us shut down our computer manually, there is an option you can use called the Task Scheduler to shut down, restart or perform any action at a specific time as you wish. Check out for more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X