കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷം ഇനി ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

Posted By: Samuel P Mohan

ആന്‍ഡ്രോയിഡ് ഗെയിമുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമല്ല. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനകം തന്നെ പല ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകും. നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടില്ല എങ്കില്‍ അപ്പോള്‍ തന്നെ അത് ഡിലീറ്റ് ചെയ്തിട്ടുണ്ടാകും.

കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷം ഇനി ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്

അങ്ങനെ എത്ര പ്രാവശ്യം ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഇതിനെല്ലാം പോം വഴിയുമായി ഗൂഗിള്‍ ഇപ്പോള്‍ പുതിയൊരു സവിശേഷതയുമായി എത്തിയിരിക്കുന്നു. അതായത് ഇനി മുതല്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗെയിമുകള്‍ കണ്ടു നോക്കി ഇഷ്ടപ്പെട്ടു എങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ മതിയാകും.

ഇത് ഗെയിമിന്റെ ഒരു ഭാഗവും ഒപ്പം അതിന്റെ ഗെയിം പ്ലേക്കും സവിശേഷതകളിലേക്കും 'തല്‍ക്ഷണം' ആക്‌സസ് നല്‍കുന്നു. കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷം പിന്നീട് മുഴുവന്‍ ഗെയിമും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്നു ഗെയിം ഡവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്.

ഇതിനെ പറയുന്നത് 'ഗൂഗിള്‍ പ്ലേ ഇന്‍സ്റ്റന്റ്' എന്നാണ്. നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി ഇഷ്ടമുളള ഒരു ഗെയിം തിരഞ്ഞെടുക്കുക., അതിനു ശേഷം 'Test Now' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താല്‍ ഇതു പൂര്‍ത്തിയായി. ഇത് 'Arcade' വിഭാഗത്തിലെ പ്ലേ ഗെയിംസ് ആപ്പ് എന്നതില്‍ സംയോജിപ്പിച്ചിരിക്കുന്നു.

ക്ലാഷ് റോയലിയില്‍ ഇതു പരീക്ഷിച്ചു നോക്കി. വളരെ വേഗത്തില്‍ തന്നെ ലോഡ് ചെയ്തിരുന്നു. 'Instant App' നിമിഷങ്ങള്‍ക്കകം തന്നെ സ്‌ക്രീനില്‍ ദൃശ്യമാകും. ഒരു സ്‌റ്റേജു വരെ നിങ്ങള്‍ക്കിതു കളിക്കാം. ഇഷ്ടപ്പെട്ടു എങ്കില്‍ ഫുള്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനായി ബട്ടണ്‍ ഉണ്ട്.

ഇതു കൂടാതെ ന്യൂ എംപയര്‍, വേഴ്‌സ് വിത്ത് ഫ്രണ്ട്‌സ് 2, ബബിള്‍ വിച്ച് 3 സാഗ, മൈറ്റി ബാറ്റിയല്‍സ് എന്നീ ഗെയിമുകളും കണ്ട് ഇഷ്ടപ്പെട്ടു എങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി. ഗെയിമിന്റെ ഇന്‍സ്റ്റന്റ് വേര്‍ഷന് 10MB-യില്‍ കുറവായിരിക്കണം.

നോക്കിയയുടെ 5499 രൂപയുടെ 'ആൻഡ്രോയിഡ് ഗോ' ഓറിയോ

ഈ സവിശേഷത ഓണ്‍ ചെയ്യാനോ ഓഫ് ചെയ്യാനോ ആണെങ്കില്‍ Settings> Google> Instant Apps എന്നു ചെയ്യുക. നിങ്ങളുടെ ഫോണില്‍ ഇത് അനുയോജ്യമാണെങ്കില്‍ മാത്രമേ ദൃശ്യമാകൂ.

English summary
Google Play Instant is now rolling out for games inside the Play Store. The feature essentially allows users to play trial games before downloading and installing them.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot