നിങ്ങളുടെ പ്രിയപ്പെട്ട ഫെയ്‌സ്ബുക്ക് പേജുകളിലെ പോസ്റ്റുകള്‍ കാണുന്നത് എങ്ങനെ?

|

ഫെയ്‌സ്ബുക്ക് ചില മാറ്റങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. അതിനാല്‍ പ്രിയപ്പെട്ട ഫെയ്‌സ്ബുക്ക് പേജിലെ എല്ലാ പോസ്റ്റുകളും നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേജില്‍ പോസ്റ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ചില പൊടിക്കൈകളുണ്ട്. ഇതിനായി വെബിലും മൊബൈലിലും ചെയ്യേണ്ടത് വ്യത്യസ്തമായ കാര്യങ്ങളാണ്. അവ എന്താണെന്ന് നോക്കാം.

 
നിങ്ങളുടെ പ്രിയപ്പെട്ട ഫെയ്‌സ്ബുക്ക് പേജുകളിലെ പോസ്റ്റുകള്‍ കാണുന്നത്

കമ്പ്യൂട്ടറില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ചെയ്യുക:

 

1. ഫെയ്‌സ്ബുക്ക് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള പേജുകള്‍ തിരയുക

2. ഫോളോയിംഗ് ടാബ് എടുക്കുക

3. In Your News Feed-ല്‍ നിന്ന് See First സെലക്ട് ചെയ്യുക. പേജില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകളും ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.

4. Notification-ന് അടുത്തുള്ള പെന്‍സില്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക

5. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്‌സില്‍ നിന്ന് Choose what you see from this page തിരഞ്ഞെടുക്കുക. Post എന്ന ബോക്‌സില്‍ ടിക്ക് ചെയ്യുക. ഇനി Done-ല്‍ ക്ലിക്ക് ചെയ്യണം. നിങ്ങള്‍ തിരഞ്ഞെടുത്ത പേജുകളില്‍ പുതുതായി എന്ത് പോസ്റ്റ് ചെയ്താല്‍ അപ്പോള്‍ തന്നെ നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.

മൊബൈലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ ചെയ്യേണ്ടത് ഇത്ര മാത്രം

1. നിങ്ങള്‍ക്ക് വേണ്ട ഫെയ്‌സ്ബുക്ക് പേജുകള്‍ ഓപ്പണ്‍ ചെയ്യുക

2. Following-ല്‍ ക്ലിക്ക് ചെയ്യുക

3. Get Notification എടുത്ത് In Your News Feed സെക്ഷനില്‍ നിന്ന് See Firts തിരഞ്ഞെടുക്കുക.

ഏതെങ്കിലും പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന പുതിയ അഞ്ച് നോട്ടിഫിക്കേഷനുകള്‍ വരെ നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. ന്ൂസ് ഫീഡില്‍ നിങ്ങള്‍ ആദ്യം കാണുന്നതും ഈ പേജുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ആയിരിക്കും.

ഈ പേജുകളില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കണമെന്നുണ്ടെങ്കില്‍, Edit Notifications Settings-ല്‍ ക്ലിക്ക് ചെയ്ത് Posts-ന് മുന്നിലുള്ള വട്ടത്തില്‍ ടിക്ക് ചെയ്യുക. ഈ പേജുകളില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉടന്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് വിജറ്റുകള്‍ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് വിജറ്റുകള്‍

Best Mobiles in India

English summary
Facebook is making few changes in its algorithm. As a result of this, no one can guarantee that you would be able to see every post from your favorite Facebook pages. However, if you don't want to miss any posts from your favorite Facebook page, you need to make few changes to receive the notification of the posts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X