ഫേസ്ബുക്കില്‍ നിങ്ങളെ ആരെങ്കിലും അണ്‍ഫ്രന്‍ഡ് ചെയ്താല്‍ അറിയുന്നതിനായി.....!

നിങ്ങളെ ഫേസ്ബുക്കില്‍ ആരെങ്കിലും അണ്‍ഫ്രന്‍ഡ് ചെയ്യുമ്പോള്‍ അവരാരണെന്ന് അറിയണമെന്ന് തോന്നുന്നുണ്ടോ. നിങ്ങളുടെ ഫ്രന്‍ഡ്‌സ് ലിസ്റ്റ് കുറയുമ്പോള്‍ ആരൊക്കെയാണ് അതെന്ന് അറിയാന്‍ ആഗ്രഹം തോന്നാറില്ലേ.

ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, ഓപറാ, സഫാരി തുടങ്ങിയവയില്‍ നിങ്ങളെ ആരെങ്കിലും ഫേസ്ബുക്കില്‍ അണ്‍ഫ്രന്‍ഡ് ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുളള മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്. നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും അവരുടെ പ്രൊഫൈല്‍ ഡിആക്ടിവേറ്റ് ചെയ്യുമ്പോള്‍ അലര്‍ട്ടുകള്‍ ലഭിക്കാനും, നിങ്ങള്‍ക്ക് ലഭിക്കുന്ന ഫ്രന്‍ഡ് റിക്വസ്റ്റുകള്‍ വിശദമായി പിന്തുടരാനും ഈ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

അണ്‍ഫ്രന്‍ഡ് ഫൈന്‍ഡര്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ അണ്‍ഫ്രന്‍ഡ് ചെയ്യുമ്പോള്‍ അവരാരാണെന്ന് അറിയാന്‍ സഹായിക്കുന്നു. ഗൂഗിള്‍ ക്രോമില്‍ എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയന്ന് നോക്കാം.

2

ഈ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഏതൊക്കെ അലര്‍ട്ടുകളാണ് കാണേണ്ടത് എന്നറിയുന്നതിനായി സെറ്റിംഗ്‌സ് മാറ്റുന്നതിനുളള ഓപ്ഷന്‍ ടൂളിലൂണ്ട്.

3

നിങ്ങളുടെ ഹോം പേജിന്റെ താഴെയായി ഫേവറേറ്റ്‌സില്‍ ഇപ്പോള്‍ അണ്‍ഫ്രന്‍ഡ്‌സ് എന്ന പുതിയ ഒരു ഇനം കൂടി കാണാവുന്നതാണ്. ഇതിലാണ് നിങ്ങള്‍ ടൂള്‍ ആക്‌സസ് ചെയ്യുക.

 

4

ഇപ്പോള്‍ ആരെങ്കിലും നിങ്ങളെ ഫേസ്ബുക്കില്‍ അണ്‍ഫ്രന്‍ഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ്അലര്‍ട്ടുകള്‍ ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ഹോം പേജിലെ അണ്‍ഫ്രന്‍ഡ്‌സ് ടാബ് വഴിയും വിവരങ്ങള്‍ അറിയാവുന്നതാണ്.

5

നിങ്ങളെ ആരൊക്കെയാണ് അണ്‍ഫ്രന്‍ഡ് ചെയ്യുന്നതെന്ന് അറിയാന്‍ സാധിക്കുന്നതോടോപ്പം, ഈ ആപ്ലിക്കേഷന്‍ പെന്‍ഡിംഗ് ഫ്രന്‍ഡ് റിക്വസ്റ്റുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look the steps to see when someone unfriends you on facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot