നിങ്ങളുടെ സുഹൃത്ത് ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി എത്തിയ സമയം എപ്പോള്‍?

Posted By: Samuel P Mohan

സൗജന്യ ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കുന്നതിന് 2010 ഒക്ടോബറില്‍ പുറത്തിറക്കിയ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റാണ് ഇന്‍സ്റ്റാഗ്രാം.

നിങ്ങളുടെ സുഹൃത്ത് ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി എത്തിയ സമയം എപ്പോള്‍?

അതായത് ഉപഭോക്താക്കള്‍ക്ക് ഫോട്ടോ എടുക്കുന്നതിനും ആവശ്യമായ ഡിജിറ്റല്‍ മാറ്റങ്ങള്‍ വരുത്തി ഇന്‍സ്റ്റാഗ്രാമിന്റേതടക്കമുളള നിരവധി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.

ലോക പ്രശസ്ഥ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ പുതിയ സവിശേഷതയുമായി എത്തിയിരിക്കുന്നു. ഇനി നിങ്ങളുടെ സുഹൃത്തുക്കള്‍ എപ്പോഴാണ് ഓണ്‍ലൈനില്‍ വരുന്നതെന്ന് കാണാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാം ഈ സവിശേഷത തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഈ ഫീച്ചറിന്റെ ജനപ്രീതി പരിഗണിച്ചാണ്. എന്നാല്‍ നേരത്തെ തന്നെ ഈ സവിശേഷത വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാസ്റ്റ് ആക്ടീവ്

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ ഓണ്‍ലൈനിലുളള സമയത്ത് അത് മറ്റുളളവര്‍ക്കും അറിയാന്‍ സാധിക്കുന്ന വിതമാണ് ഈ പുതിയ ഫീച്ചര്‍. അതായത് ഉപഭോക്താക്കള്‍ ഓണ്‍ലൈനിലായിരിക്കുന്ന സമയത്ത് മറ്റുളളവര്‍ക്ക് 'ആക്ടിവേറ്റ് നൗ' എന്നു കാണാന്‍ കഴിയും.

ഇതു കൂടാതെ ലാസ്റ്റ് സീനും അറിയാന്‍ സാധിക്കും. എന്നാല്‍ ഒരാളെ ഫോളോ ചെയ്യുന്ന എല്ലാ ഫോളോവേഴ്‌സിനും ലഭിക്കുമോ എന്ന കാര്യത്തില്‍ കമ്പനി വ്യക്തമായ റിപ്പോര്‍ട്ട് ഒന്നും നല്‍കിയിട്ടില്ല. 'ലാസ്റ്റ് ആക്ടീവ്' ഓപ്ഷന്‍ ഓഫാക്കി വയ്ക്കാനും സാധിക്കുന്ന രീതിയിലാണ് ഈ ഫീച്ചര്‍.

' ലാസ്റ്റ് ആക്ടീവ്' എങ്ങനെ ഓഫാക്കി വയ്ക്കാം?

1. 'ലാസ്റ്റ് ആക്ടീവ്' ഡിസ്‌പ്ലേ അതില്‍ ഓട്ടോമാറ്റിക് ആയി സജ്ജീകരിച്ചിരിക്കുന്നു.

2. ഇത് സെറ്റിങ്ങ്‌സ് ഓപ്ഷന്‍ പേജില്‍ വഴി ഓഫ് ചെയ്യാം.

3. മുകളില്‍ വലതു വശത്ത് കോണില്‍ മൂന്ന് ലംബ അടയാളങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കളുടെ പ്രൊഫൈലില്‍ ക്രമീകരണങ്ങള്‍ ആക്‌സസ് ചെയ്യാനാകും.

4. ഇവിടെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മൂന്ന് ടോഗിള്‍ സ്വിച്ചുകള്‍ കാണാം.

5. ഒന്ന് 'Save Original Photos' എന്നും മറ്റൊന്ന് 'Vibrate For Notifications' എന്നും. മൂന്നാമത് കാണുന്ന ഓപ്ഷനാണ് 'Activity Status'.

6. ഇത് ടേണ്‍ ഓഫ് ചെയ്താല്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം ലാസ്റ്റ് സീന്‍ ആക്ടിവിറ്റി മറ്റുളളവര്‍ക്ക് കാണാന്‍ സാധിക്കില്ല. അതു പോലെ നിങ്ങള്‍ക്ക് മറ്റുളളവരുടേയും ലാസ്റ്റ് ആക്ടിവിറ്റി കാണാന്‍ സാധിക്കില്ല.

സ്‌നാപ്ഡ്രാഗണ്‍ 425, ആന്‍ഡ്രോയ്ഡ് നൗഗട്ട് എന്നിവയുമായി എല്‍ജി X4+ വരുന്നു

ടൈപ്പ്

ഇന്‍സ്റ്റാഗ്രാമിന്റെ മറ്റൊരു പുതിയ സവിശേഷതയും പരിശോധന ഘട്ടത്തിലാണ്. അതാണ് 'ടൈപ്പ്'. സ്റ്റോറീസ് ക്യാമറയുടെ ചുവടെ സവിശേഷത ദൃശ്യമാവുകയും പ്രധാനപ്പെട്ട കഥകള്‍ക്ക് ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് നിരവധി ഫോണ്ടുകളില്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ പശ്ചാത്തലത്തില്‍ ഒരു ചിത്രം തിരഞ്ഞെടുത്ത് അതില്‍ എഴുതാം അതുമല്ലെങ്കില്‍ നിങ്ങള്‍ ഒരു ഫോണ്ടു തിരഞ്ഞെടുത്താല്‍ ഇന്‍സ്റ്റാഗ്രാം തന്നെ ഓട്ടോമാറ്റിക്കായി പശ്ചാത്തലം തിരഞ്ഞെടുക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In a recent update, Instagram has enabled activity status by which your friends will be able to see the last time you were actively using the app was.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot