മൊബൈലില്‍ അടുത്തിടെ തുറന്ന ആപ്ലിക്കേഷനുകള്‍ ക്ലിയര്‍ ചെയ്തതിനു ശേഷം അതു വീണ്ടും എങ്ങനെ കാണാം?

|

ഓരോ ഫോണിനും ഓരോ സവിശേഷതകളാണ്. അതായത് നിങ്ങളുടെ ഫോണില്‍ അടുത്തിടെ തുറന്ന ആപ്ലിക്കേഷനുകള്‍ കാണുവാനും വ്യത്യസ്ഥ ഫോണുകള്‍ക്ക് വ്യത്യസ്ഥ സവിശേഷതകളാണ്. ചില ഫോണുകളില്‍ ഹോം ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്ലിക്കേഷനുകള്‍ കാണാം, എന്നാല്‍ മറ്റു ഫോണുകളില്‍ ഇതിനു പകരം വ്യത്യസ്ഥ ബട്ടണുകള്‍ ആയിരിക്കും.

മൊബൈലില്‍ അടുത്തിടെ തുറന്ന ആപ്ലിക്കേഷനുകള്‍ ക്ലിയര്‍ ചെയ്തതിനു ശേഷം അത

എന്നാല്‍ ഒരൊറ്റ ക്ലിക്കിലൂടെ തന്നെ നിങ്ങള്‍ അടുത്തിടെ മൊബൈലില്‍ തുറന്ന എല്ലാ ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്യാനും സാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഫോണ്‍ മറ്റുളളവര്‍ ഉപയോഗിച്ചാലും നിങ്ങള്‍ക്ക് അതു കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. മൊബൈലില്‍ അടുത്തിടെ തുറന്ന ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്താലും അത് എങ്ങനെ വീണ്ടും നിങ്ങള്‍ക്കു കാണാന്‍ കഴിയും എന്നതിനെ കുറിച്ച് ഒരു ചെറിയ ടിപ്‌സ് ഞങ്ങള്‍ ഇവിടെ പറയുകയാണ്.

ശ്രദ്ധിക്കുക: സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റുകളില്‍ മാത്രമേ ഈ ട്രിക്ക് പ്രവര്‍ത്തിക്കുകയൂളളു. കൂടാതെ ചില മീഡിയാടെക് ഡിവൈസുകളിലും ഇത് ചെയ്യാം.

സ്റ്റെപ്പ് 1: ഡയല്‍ പാഡ് തുറക്കുക.

സ്റ്റെപ്പ് 2: അതിനു ശേഷം, *#*#4636#*#* എന്നു ടൈപ്പു ചെയ്യുക. അപ്പോള്‍ പരീക്ഷണ സ്‌ക്രീന്‍ (Testing screen) തുറക്കും.

സ്റ്റെപ്പ് 3: Testing Screen നു താഴെയായി കാണുന്ന 'Usage statistics' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: അപ്പോള്‍ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്റെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. 'Sort by' ഓപ്ഷനുമായി ബന്ധപ്പെട്ടു കാണുന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്യുക.

ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?

സ്റ്റെപ്പ് 5: ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും 'Usage time' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 6: ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഓരോ സമയത്തും തുറന്ന ആപ്ലിക്കേഷനുകള്‍ എല്ലാം തന്നെ നിങ്ങള്‍ക്കു കാണാം.

Best Mobiles in India

Read more about:
English summary
How To See Your Phones Recently Opened Apps If Someone Cleared Them

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X