ഫയര്‍ഫോക്‌സിലൂടെ വലിയ ഫയലുകള്‍ സുരക്ഷിതമായി അയക്കാം!

By Archana V
|

ഫയര്‍ഫോക്‌സ് സെന്‍ഡ് അവതരിപ്പിക്കുന്നത് വരെ ഒരു ജിബി മുതല്‍ മുകളിലേക്കുള്ള ഫയലുകള്‍ ക്ലൗഡ് സെര്‍വീസ് വഴിയാണ് ഉപയോക്താക്കള്‍ക്ക് അയക്കാന്‍ കഴിഞ്ഞിരുന്നത് . വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ക്ലൗഡിലെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഫയര്‍ഫോക്‌സ് സെന്‍ഡിലൂടെ  വലിയ ഫയലുകള്‍ എങ്ങനെ സുരക്ഷിതമായി അയക്കാം

എന്നാല്‍ ഡേറ്റ അയക്കുന്നതിന് ഉയര്‍ന്ന വേഗതയും മികച്ച സുരക്ഷയും ആവശ്യമാണെങ്കില്‍ ക്ലൗഡ് ഒരു നല്ല ഓപ്ഷന്‍ അല്ല. അതേസമയം ഈ രംഗത്ത് ഫയര്‍ഫോക്‌സ് സെന്‍ഡ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഈ ഫീച്ചര്‍ ഉപയോക്താക്കളെ സംബന്ധിച്ച് പുതിയതാണ് . അതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് അറിയാന്‍ സഹായം ആവശ്യമാണ്. ഫയര്‍ഫോക്‌സ് സെന്‍ഡ് വഴി വലിയ ഫയലുകള്‍ എങ്ങനെ അയക്കാം എന്നതിനെ കുറിച്ചാണ് ്ഇന്നിവിടെ പറയുന്നത്.

ഫയര്‍ഫോക്‌സ് സെന്‍ഡ് വഴി വലിയ ഫയലുകള്‍ അയക്കുന്നത് എങ്ങനെ?

1. ഫയര്‍ഫോക്‌സ് ബ്രൗസറിന്റെ മാത്രം ഭാഗമല്ല ഫയര്‍ഫോക്‌സ് സെന്‍ഡ് എന്ന് ആദ്യം മനസ്സിലാക്കുക. വെബ്‌സൈറ്റില്‍ തിരയാന്‍ ശേഷിയുള്ള ഏത് ബ്രൗസറിലും ഇതിന്റെ പ്രയോജനം ലഭിക്കും. അതിനാല്‍ ഫയര്‍ഫോക്‌സ് സെന്‍ഡ് ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ബ്രൗസര്‍ തുറക്കുക.ഇനി അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം.

ഫയര്‍ഫോക്‌സ് സെന്‍ഡിലൂടെ  വലിയ ഫയലുകള്‍ എങ്ങനെ സുരക്ഷിതമായി അയക്കാം

2. ഇനി 'send.firefox.com' എന്ന അഡ്രസ്സിലേക്ക് പോവുക. ഇത് ഒരു പോര്‍ട്ടല്‍ അഥവ ഫയര്‍ഫോക്‌സ് സെന്‍ഡിലേക്കുള്ള ഇന്റര്‍നെറ്റിലെ ലിങ്ക് ആണ് . ആര്‍ക്കും ഏത് സമയത്തും ഇത് ആക്‌സസസ് ചെയ്യാം. ഈ യുആര്‍എലില്‍ ലിങ്ക് ചെയ്തിട്ടുള്ള പേജില്‍ എത്തിയാല്‍ വലിയ ഫയല്‍ അവിടെ നിന്നും അയക്കുന്നതിന് ചില വ്യവസ്ഥകള്‍ പിന്തുടരേണ്ടതുണ്ട്. അതാണ് അടുത്തതായി പറയുന്നത്

3. കമ്പ്യൂട്ടറിലെ സെലക്ട് എ ഫയല്‍ ബട്ടണ്‍ ക്ലിക് ചെയ്യുക. അപ്പോള്‍ സ്‌ക്രീനില്‍ ഒരു ഫയല്‍ ബ്രൗസര്‍ പ്രത്യക്ഷപ്പെടും . അതില്‍ നിന്നും നിങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയല്‍ സെലക്ട് ചെയ്യുക. ഇതോടെ ഫയല്‍ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്ത് സെന്‍ഡ് ചെയ്യാന്‍ തയ്യാറാകും. ഫയല്‍ അപ്‌ലോഡ് ചെയ്യുക.അപ്പോള്‍ ഫയര്‍ഫോക്‌സ് സ്വാഭാവികമായി ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നത് കാണാന്‍ കഴിയും . ഇത് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് ഫയല്‍ ഷെയര്‍ ചെയ്യാം.

ഫയര്‍ഫോക്‌സ് സെന്‍ഡിലൂടെ  വലിയ ഫയലുകള്‍ എങ്ങനെ സുരക്ഷിതമായി അയക്കാം

4. ഫയല്‍ അപ്‌ലോഡ് ചെയ്താല്‍ മറ്റുള്ളവരുമായും ഇത് ഷെയര്‍ ചെയ്യാന്‍ കഴിയുമോ? കഴിയില്ല, ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെ അല്ല. ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഷെയര്‍ ചെയ്യാന്‍ കഴിയുന്ന പ്രത്യേക ലിങ്കാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

ഒരു തവണ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുന്നത്, കുറച്ച് സമയത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്ത ഫയലിന്റെ ഈ പ്രത്യേക ലിങ്ക് ഉപയോഗശൂന്യമാകും. അതിനാല്‍ യുആര്‍എലില്‍ ലിങ്ക് ചെയ്തിട്ടുള്ള ഫയല്‍ ഒരു തവണ മാത്രമെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയു.

നിങ്ങളുടെ ജോലിയുടെയും കമ്പനിയുടെയും സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ ഫയല്‍ സുരക്ഷിതമായി അയക്കുക എന്നത് വളരെ പ്രധാനമാണ്. ഫയര്‍ഫോക്‌സ് സെന്‍ഡ് ഓപ്ഷന്‍ വഴി സാധ്യമാകുന്നത്ര സുരക്ഷ ലഭ്യമാക്കാന്‍ ഫയര്‍ഫോക്‌സ് ശ്രമിക്കുന്നു.

ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. ഫയല്‍ ട്രാന്‍സ്ഫറിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്.

എയര്‍ടെല്ലിന്റെ പുതിയ സ്റ്റോറില്‍ നിന്നും 7,777 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!എയര്‍ടെല്ലിന്റെ പുതിയ സ്റ്റോറില്‍ നിന്നും 7,777 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം!

Best Mobiles in India

Read more about:
English summary
How to send large files securely to anyone via Firefox.. malayalam gizbot

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X