ഐഫോണില്‍ സിരി ഉപയോഗിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പ് മെസേജുകള്‍ എങ്ങനെ അയക്കാം..!

By GizBot Bureau
|

ഐഒഎസ് വാട്ട്‌സാപ്പിന് പുതിയ അപ്‌ഡേറ്റ് ലഭിച്ചിരിക്കുന്നു. ഐഫോണ്‍ നമ്പര്‍ പതിപ്പ് 2.18.80 വേര്‍ഷനില്‍ ആണ് ഈ പുതിയ അപ്‌ഡേറ്റ്. സിരി ഉപയോഗിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സാധിക്കും.

ഐഫോണില്‍ സിരി ഉപയോഗിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പ് മെസേജുകള്‍ എങ്ങനെ അയക്

മുന്‍പ് വ്യക്തിഗത സന്ദേശങ്ങള്‍ അയക്കാന്‍ മാത്രമേ സിരി പിന്തുണ നല്‍കിയിരുന്നുളളൂ. ഇനി വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങള്‍ അയക്കാം.

സിരി ഉപയോഗിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശം അയക്കാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം 'Hey Siri' എന്നു പറയുകയോ അല്ലെങ്കില്‍ ഐഫോണിലെ ഹോം ബട്ടണ്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുകയോ ചെയ്യുക.

സ്റ്റെപ്പ് 2: തുടര്‍ന്ന് 'വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഒരു സന്ദേശം അയക്കുക' എന്നു പറയുക. ഉദാഹരണത്തിന് 'PUBG Squard എന്ന ഗ്രൂപ്പിലേക്ക് മെസേജ് അയക്കുക.

സ്റ്റെപ്പ് 3: ഒരേ പേരില്‍ ഒന്നിലധികം ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍, ആ ഗ്രൂപ്പുകളുടെ പട്ടിക സിരി നിങ്ങള്‍ക്ക് കാണിച്ചു തരുന്നതാണ്. അവിടെ നിന്നും നിങ്ങള്‍ സന്ദേശം അയക്കാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആ ഗ്രൂപ്പിലേക്ക് നിങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം പറയുക.

സ്റ്റെപ്പ് 4: സന്ദേശം പറഞ്ഞു കഴിഞ്ഞാല്‍ സിരി തന്നെ അത് അയച്ചു കൊളളും.

വ്യജ ലിങ്ക് തിരിച്ചറിയാനുളള സംവിധാനവും വാട്ട്‌സാപ്പ് ഈയിടെ അവതരിപ്പിച്ചു. ബീറ്റ 2.18.204 ആന്‍ഡ്രോയിഡ് പതിപ്പിലാണ് പുതിയ സംവിധാനം ലഭ്യമാകുക. ഇതിലൂടെ വാട്ട്‌സാപ്പില്‍ എത്തുന്ന ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.

നിങ്ങള്‍ക്ക് ലഭിക്കുന്ന ലിങ്കില്‍ കുഴപ്പം എന്തെങ്കിലും കണ്ടാല്‍ ചുവന്ന ലേബല്‍ മുന്നറിയിപ്പു നല്‍കും. മുന്നറിയിപ്പിന് ശേഷവും ലിങ്ക് തുറന്നാല്‍ രണ്ടാമത് ഒരു അറിയിപ്പു കൂടി നല്‍കും. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് ഈ സവിശേഷതയിലൂടെ ലക്ഷ്യമിടുന്നത്.

ഷവോമിയുടെ പുതിയ അവതാരമായ എംഐ എ2 ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍..!ഷവോമിയുടെ പുതിയ അവതാരമായ എംഐ എ2 ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍..!

Best Mobiles in India

Read more about:
English summary
How to send messages to WhatsApp groups using Siri?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X