ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

Written By:

ആധാര്‍ അധിഷ്ഠിത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആപ്പാണ് ഭീം ആപ്പ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍ഫേസ് (UPI) ആണ് ഈ ആപ്പ് നടപ്പിലാക്കിയത്. നിലവില്‍ ഈ ആപ്പ് ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

നോക്കിയയുടെ എന്‍ സീരീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

സാധാരണക്കാരെ കൂടുതലായി മൊബൈല്‍ ബാങ്കിംഗിലേക്ക് കൊണ്ടു വരിക ഡിജിറ്റല്‍ ബാങ്കിംഗ് കൂടുതല്‍ ജനകീയമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്പാണ് ഭീം ആപ്പ്.

എങ്ങനെ ഭീം ആപ്പ് വഴി പണം അയയ്ക്കാം?

1. ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക,

2. 'Send Money' എന്നതില്‍ ടാപ്പ് ചെയ്യുക.

3. മുകളില്‍ വലതു ഭാഗത്തു കാണുന്ന മൂന്നു ഡോട്ടില്‍ ടാപ്പ് ചെയ്യുക. 'Adhar pay' എന്നത് തിരഞ്ഞെടുക്കുക.

4. സ്വീകരിക്കുന്ന ആളിന്റെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക.

ബിഎസ്എന്‍എല്‍ ന്റെ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍!

ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

5. 'Verify' എന്നതില്‍ ടാപ്പ് ചെയ്യുക. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഇത് പരിശോധിക്കും.

6. അടുത്ത ഘട്ടത്തില്‍ അയാളുടെ ആധാര്‍ നമ്പര്‍ കാണിക്കും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഉറപ്പു വരുത്തുക.

7. തുക എന്റര്‍ ചെയ്ത് കാരണം കാണിക്കുക.

8. 'Pay' എന്നതില്‍ ടാപ്പ് ചെയ്യുക

വാലന്റയിന്‍സ് ഡേയ്ക്ക് വന്‍ ഓഫറുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

English summary
BHIM is an app developed by the National Payments Corporation of India (NPCI) that allows people to send and receive money using the Unified Payments Interface (UPI).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot