വെബിന് വേണ്ടി ആന്‍ഡ്രോയ്ഡ് മെസേജ് സെറ്റപ്പ് ചെയ്യുന്നത് എങ്ങനെ?

|

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കമ്പ്യൂട്ടറില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡ് മെസേജുകളുടെ ഭാഗമായാണ് ഈ സൗകര്യം പുറത്തിറക്കിയിരിക്കുന്നത്. ഇതിന് വേണ്ട ക്രമീകരണം ചെയ്തുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അയക്കാനും വായിക്കാനുമായി ഇടയ്ക്കിടെ ഫോണ്‍ നോക്കേണ്ട കാര്യമില്ല.

 

വെബിന് വേണ്ടി ആന്‍ഡ്രോയ്ഡ് മെസേജുകള്‍ എങ്ങനെ സെറ്റപ്പ് ചെയ്യാമെന്ന് നോക്കാം.

വെബിന് വേണ്ടി ആന്‍ഡ്രോയ്ഡ് മെസേജുകള്‍ എങ്ങനെ സെറ്റപ്പ് ചെയ്യാമെന്ന് നോക്കാം.

1. ആന്‍ഡ്രോയ്ഡ് മെസ്സേജസ് ഓപ്പണ്‍ ചെയ്യുക

2. സ്‌ക്രീനിന് താഴെ പോപ്-അപ്പില്‍ കാണുന്ന Try It ബട്ടണില്‍ അമര്‍ത്തുക. (അല്ലെങ്കില്‍ വലതുവശത്ത് മുകളിലായി കാണുന്ന മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തി മെസ്സേജസ് ഫോര്‍ വെബ് എടുക്കുക.)

3. കമ്പ്യൂട്ടറില്‍ https://messages.android.com എടുക്കുക.

4. കമ്പ്യൂട്ടറില്‍ കാണുന്ന QR കോഡ് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.

ആന്‍ഡ്രോയ്ഡ് മെസേജ്

ആന്‍ഡ്രോയ്ഡ് മെസേജ്

സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ വെബില്‍ ആന്‍ഡ്രോയ്ഡ് മെസേജ് ഉപയോഗിക്കാന്‍ കഴിയും. സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

സെറ്റിംഗ്‌സ് പേജില്‍
 

സെറ്റിംഗ്‌സ് പേജില്‍

ആന്‍ഡ്രോയ്ഡ് മെസ്സേജസ് വെബ്‌സൈറ്റിലെ സെറ്റിംഗ്‌സ് പേജില്‍ ഉപയോഗപ്രദമായ നിരവധി ടൂളുകള്‍ കാണാനാകും. നോട്ടിഫിക്കേഷന്‍സ്, മെസ്സേജ് പ്രിവ്യൂ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവ നിങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ ഡാര്‍ക്ക് മോഡും പ്രവര്‍ത്തനസജ്ജമാക്കുക. ഇനി ഫോണില്‍ ചെറിയ ചില മാറ്റങ്ങള്‍ കൂടി വരുത്തണം.

ഫോണില്‍ പ്രത്യക്ഷപ്പെടും

ഫോണില്‍ പ്രത്യക്ഷപ്പെടും

ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാല്‍ അറിയിപ്പുകള്‍ ഫോണില്‍ പ്രത്യക്ഷപ്പെടും. ഇത് അനാവശ്യ തലവേദനയായി മാറാന്‍ അധിക സമയം വേണ്ട. അറിയിപ്പുകള്‍ ഒഴിവാക്കാനുള്ള വിദ്യയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

1. ആന്‍ഡ്രോയ്ഡ് മെസേജസ് ഓപ്പണ്‍ ചെയ്ത് വലതുവശത്ത് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തുക.

2. മെസ്സേജസ് ഫോര്‍ വെബില്‍ അമര്‍ത്തുക.

3. വീണ്ടും മൂന്ന് ഡോട്ടുകളില്‍ അമര്‍ത്തുക.

4. നോട്ടിഫിക്കേഷന്‍സില്‍ അമര്‍ത്തുക.

5. Show persistent notification-ല്‍ അമര്‍ത്തി പ്രവര്‍ത്തനരഹിതമാക്കുക.

ദിവസേന 1 ജി.ബി ഡാറ്റ 28 ദിവസത്തേയ്ക്ക്.. വോഡഫോണിന്റ പുതിയ 159 രൂപ പ്ലാന്‍ദിവസേന 1 ജി.ബി ഡാറ്റ 28 ദിവസത്തേയ്ക്ക്.. വോഡഫോണിന്റ പുതിയ 159 രൂപ പ്ലാന്‍

Best Mobiles in India

Read more about:
English summary
How to set up Android Messages for web

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X