ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ബാറ്ററി സംരക്ഷിക്കുന്നതെങ്ങനെ...!

നിങ്ങള്‍ പുതിയ നെക്‌സസ് 6 എടുത്ത് അതില്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ് പരിഷ്‌ക്കരണം നടത്തിയിട്ടുണ്ടെങ്കില്‍, ചിലപ്പോള്‍ ബാറ്ററിയുടെ പ്രകടനത്തില്‍ സംതൃപ്തരാവണമെന്നില്ല. എങ്കില്‍ നിങ്ങള്‍ക്ക് ബാറ്ററി സേവര്‍ മോഡിലേക്ക് ഫോണിനെ മാറ്റാവുന്നതാണ്. ഇത് നിങ്ങളുടെ ബാറ്ററിയെ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതാണ്. ആന്‍ഡ്രോയിഡ് സ്‌റ്റോറില്‍ ബാറ്ററി സേവര്‍ മോഡ് പോലെ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുളള അനേകം ആപ്ലിക്കേഷനുകള്‍ ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ബാറ്ററി സംരക്ഷിക്കുന്നതെങ്ങനെ...!

ബാറ്ററി സേവര്‍ മോഡ്

ആന്‍ഡ്രോയിഡ് ഫോണില്‍ നിര്‍ത്തിയാലും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപുകള്‍ നിരവധിയാണ്, ഉദാഹരണത്തിന് ഫേസ്ബുക്ക് മെസജര്‍ പോലുളളവ. നിങ്ങളുമായി ആരെങ്കിലും ഫേസ്ബുക്ക് മെസജറില്‍ ചാറ്റ് ചെയ്യുകയാണെങ്കില്‍ ഉടനെ നിങ്ങള്‍ക്ക് ഫോണില്‍ നോട്ടിഫിക്കേഷന്‍ വരുന്നതാണ്. ഫേസ്ബുക്ക് മെസജര്‍ ഇടയ്ക്കിടെ ഡാറ്റാ സിങ്ക് ചെയ്യുന്നതിനാലാണിത്. ബാറ്ററി സേവര്‍ മോഡ് നിങ്ങളുടെ ആപില്‍ ഉണ്ടാകുന്ന സിങ്കിനെ തടയുകയാണ് ചെയ്യുന്നത്, അതായത് നിങ്ങള്‍ ആ ആപ് തുറക്കുമ്പോള്‍ ഒറ്റയടിക്ക് മുഴുവന്‍ ഡാറ്റയും സേവ് ആകുകയാണ് ചെയ്യുന്നത്. ഇതിനാല്‍ ഒരു തവണ എത്ര ബാറ്ററിയാണ് ഉളളത്, അത്രത്തോളം ബാറ്ററി മാത്രമാണ് സിങ്ക് ചെയ്യപ്പെടുക.

ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ബാറ്ററി സംരക്ഷിക്കുന്നതെങ്ങനെ...!

എങ്ങനെയാണ് സെറ്റ് ചെയ്യുക

ബാറ്ററി സേവര്‍ മോഡ് സെറ്റ് ചെയ്യുന്നതിനായി ഇത് ആദ്യം തന്നെ തുറന്ന് സൈറ്റില്‍ തന്നിരിക്കുന്ന ബാറ്ററി സേവര്‍ ഓപ്ഷന്‍ ഓണ്‍ ആക്കുക. ഇത് ഓണ്‍ ആക്കിയ ശേഷം, നിങ്ങളുടെ ബാറ്ററി എപ്പോഴൊക്കെ കുറവാകുന്നുവോ അപ്പോള്‍ ഇത് ആക്ടിവേറ്റ് ആകുകയും നിങ്ങളുടെ ഫോണില്‍ ഓട്ടോമാറ്റിക്ക് ആയി ഡാറ്റാ സിങ്ക് ആകുന്ന ആപുകളെ നിര്‍ത്തുകയും അതുകൊണ്ട് നിങ്ങളുടെ ബാറ്ററിയുടെ ഊര്‍ജം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

English summary
how to set up battery saver mode on android 5.0 lollipop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot