ഒരു പിസിയില്‍ രണ്ട്‌ മോണിട്ടര്‍ കണക്ട്‌ ചെയ്യുന്നത്‌ എങ്ങനെ ?

Posted By: Archana V

ഒരു പിസിയില്‍ രണ്ട്‌ മോണിട്ടറുകള്‍ കണക്ട്‌ ചെയ്യുക എന്നത്‌ ഏതാനം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ വളരെ സങ്കീര്‍ണവും ചെലവേറിയതുമായ പ്രവര്‍ത്തി ആയിരുന്നു. എന്നാല്‍, സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ വില കുറഞ്ഞ മോണിട്ടറുകള്‍ ലഭ്യമാകാന്‍ തുടങ്ങി. ഇത്‌ ഡ്യുവല്‍ മോണിട്ടറിന്റെയും ചെലവ്‌ കുറച്ചു.

ഒരു പിസിയില്‍ രണ്ട്‌ മോണിട്ടര്‍ കണക്ട്‌ ചെയ്യുന്നത്‌ എങ്ങനെ ?

കൂടാതെ ഇപ്പോഴത്തെ വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റം ഡ്യുവല്‍ മോണിട്ടറിന്റെ സവിശേഷതകള്‍ സ്വയമേവ സപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്യും. ഇത്‌ മുമ്പ്‌ ലഭ്യമായിരുന്നില്ല. ഇതിനായി പ്രത്യേക ഡ്യുവല്‍ മോണിട്ടര്‍ സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിക്കണമായിരുന്നു.

ഒരു പിസിയുമായി രണ്ട്‌ മോണിട്ടര്‍ ബന്ധിപ്പിക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

ഇതിന്‌ ആദ്യം വേണ്ടത്‌ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള രണ്ട്‌ മോണിട്ടറുകള്‍ ആണ്‌ . തീര്‍ത്തും വ്യത്യസ്‌തമായ മോണിട്ടറുകളും ഇതിനായി ഉപയോഗിക്കാം . എന്നാല്‍ മികച്ച കാഴ്‌ച സുഖം നല്‍കുന്നത്‌ സമാനമായ മോണിട്ടറുകള്‍ ആയിരിക്കും.രണ്ട്‌ മോണിട്ടറുകള്‍ ഉപയോഗിച്ചാല്‍ റെസലൂഷന്‍ വ്യത്യസ്‌തമായിരിക്കും , ഇത്‌ സ്വയം ക്രമീകരിക്കപ്പെടും.

മോണിട്ടറിന്റെ പുറകിലെ കണക്ഷനുകള്‍ എങ്ങനെയെന്നാണ്‌ അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. സാധാരണ ഗതിയില്‍ നിരവധി ഇന്‍പുട്ടുകള്‍ ഉള്ള മോണിട്ടറുകള്‍ നമുക്കാവശ്യമില്ല. എന്നാല്‍ രണ്ട്‌ മോണിട്ടറിനും രണ്ട്‌ വ്യത്യസ്‌ത ഇന്‍പുട്ടുകള്‍ ആവശ്യമാണ്‌. ഈ സാഹചര്യത്തില്‍, മള്‍ട്ടിപ്പിള്‍ ഇന്‍പുട്ടുള്ള മോണിട്ടര്‍ വാങ്ങുന്നതാണ്‌ ഉചിതം.

അടുത്തതായി വേണ്ടത്‌ ഗ്രാഫിക്‌ കാര്‍ഡ്‌ ആണ്‌. സാധാരണയായി മോണിട്ടറുകള്‍ മദര്‍ബോര്‍ഡിലോ ഗ്രാഫിക്‌ കാര്‍ഡിലോ ആണ്‌ കണക്ട്‌ ചെയ്യുക. ഗ്രാഫിക്‌ കാര്‍ഡാണെങ്കില്‍ രണ്ടോ അതിലധികമോ മോണിട്ടര്‍ കണക്ഷനുകള്‍ സപ്പോര്‍ട്ട്‌ ചെയ്യും, അതേസമയം മദര്‍ബോര്‍ഡ്‌ ഓന്നോ രണ്ടോ മാത്രമാണ്‌ സപ്പോര്‍ട്ട്‌ ചെയ്യുക. അതിനാല്‍ മള്‍ട്ടിപ്പിള്‍ ഔട്ട്‌പുട്ടുള്ള ഒരു ഗ്രാഫിക്‌ കാര്‍ഡ്‌ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ ഗ്രാഫിക്‌ കാര്‍ഡുകള്‍ തിരഞ്ഞെടുക്കുക.

ഡ്യുവല്‍ മോണിട്ടറിനായുള്ള വിന്‍ഡോസിലെ ക്രമീകരണം

രണ്ടാമതൊരു മോണിട്ടര്‍ കണക്ട്‌ ചെയ്‌താല്‍ വിന്‍ഡോസ്‌ സ്വയമേവ ഇത്‌ കണ്ടുപിടിക്കുകയും രണ്ടാമത്തെ ഡെസ്‌ക്ടോപ്‌ മോണിട്ടറില്‍ കാണിച്ച്‌ തരികയും ചെയ്യും.

ഡെസ്‌ക്‌ ടോപ്പില്‍ റൈറ്റ്‌ ക്ലിക്‌ ചെയ്‌ത്‌ ഡിസ്‌പ്ലെ സെറ്റിങ്‌ തിരഞ്ഞെടുത്ത്‌ ആദ്യത്തെ മോണിട്ടര്‍ ഏതെന്ന്‌ നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. ഇത്‌ തീരുമാനിച്ച്‌ കഴിഞ്ഞാല്‍ ഡിസ്‌പ്ലെ സ്‌ക്രീന്‍ ക്രമീകരിക്കുന്നിടത്തേക്ക്‌ പോകും . ഇവിടെ മോണിട്ടറിനെ പ്രതിനിധീകരിക്കുന്ന ഒരു നമ്പര്‍ കാണാന്‍ കഴിയും.

ഒരു പോലെ ഡാറ്റ പ്ലാനുകള്‍ നല്‍കി എയര്‍ടെല്‍/ ജിയോ യുദ്ധം: ആര് വിജയി?

താഴെയായി കാണുന്ന അഡ്വാന്‍സ്‌ഡ്‌ ഡിസ്‌പ്ലെ സെറ്റിങില്‍ പോയാല്‍ മോണിട്ടറിന്റെ റെസല്യൂഷന്‍ ക്രമീകരിക്കാന്‍ കഴിയും. കൂടാതെ റൈറ്റ്‌ ക്ലിക്‌ ചെയ്‌ത്‌ പ്രോപ്പര്‍ട്ടീസില്‍ പോയി ടാസ്‌ക്‌ ബാറും ക്രമീകരിക്കാം.

മള്‍ട്ടിപ്പിള്‍ ഡിസ്‌പ്ലെ ഓപ്‌ഷന്‍ കാണുമ്പോള്‍ ടാസ്‌ക്‌ ബാര്‍ ഡിസ്‌പ്ലെകളില്‍ കാണിക്കണോ വേണ്ടയോ എന്ന്‌ തിരഞ്ഞെടുക്കാം.

മോണിട്ടറുകളുടെ പശ്ചാത്തലം ക്രമീകരിക്കാം. രണ്ട്‌ മോണിട്ടറിലുമായി ഒരു ചിത്രം നല്‍കുന്നതിന്‌ പേഴ്‌സണലൈസേഷനില്‍ പോയി ബാക്‌ഗ്രൗണ്ടില്‍ നിന്നും സ്‌പാന്‍ തിരഞ്ഞെടുത്താല്‍ മതിയാകും

English summary
A few years back, setting up dual monitor used to be a complicated task and even expensive at times. But today, its not! Check here on how to set up dual monitors for your PC

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot