'ഗൂഗിൾ പേ'; ക്രമീകരിക്കലും ഉപയോഗവും വളരെ ലളിതം

|

ഫോൺ നമ്പർറുപയോഗിച്ച് യു.പി.ഐ പേമെൻറ് നടത്താൻ സഹായിക്കുന്ന ഗൂഗിളിൻറെ സ്വന്തം ആപ്പാണ് ഗൂഗിൾ പേ. ആദ്യം ഗൂഗിൾ തേസ് എന്നറിയപ്പെട്ടിരുന്നെങ്കിലും ഗൂഗിൾ പേയെന്ന് പേര് മാറ്റുകയായിരുന്നു. ഫോൺ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാർഗമായി ഇന്ന് ഗൂഗിൾ പേ മാറിയിരിക്കുകയാണ്. വളരെ ലളിതമായ മാർഗത്തിലൂടെ ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ഉപയോഗിക്കാമെന്നതാണ് ഈ സംവിധാനത്തെ ഏറെ ജനപ്രീയമാക്കിയത്.

'ഗൂഗിൾ പേ'; ക്രമീകരിക്കലും ഉപയോഗവും വളരെ ലളിതം

ബാങ്കുകളുടെ സൈറ്റിൽ കയറിയുള്ള ഓൺലൈൻ ബാങ്കിംഗ് പോലെ അത്ര കടുപ്പമില്ല. സ്മാർട്ട്ഫോണും ഇൻറർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ഏതു സമയവും പണം കൈമാറാനാകുമെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പണം കൈമാറുന്നവർക്കും ലഭിക്കുന്നവർക്കുമായി നിരവധി കാഷ് ബാക്ക് ഓഫറുകളും ഗൂഗിൾ നൽകുന്നുണ്ട്. എന്നാൽ ഇത് എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടെങ്കിൽ അവർക്കായി ഉപയോഗിക്കേണ്ട രീതി വിവരിച്ചു നൽകുകയാണ് ഈ പംക്തിയിലൂടെ.

ആവശ്യമായി വേണ്ടത്

ആവശ്യമായി വേണ്ടത്

ഇൻറർനെറ്റ് കണക്ടീവിറ്റിയുള്ള സമാർട്ട്ഫോണുമാണ് വേണ്ട അടിസ്ഥാന വസ്തു. ആൻഡ്രോയിഡ് ലോലിപ്പോപ്പ് മുതൽ മുകളിലോട്ടുള്ള ഫോണുകളിൽ മാത്രമാണ് ഗൂഗിൾ പേയുടെ സഹായം ലഭിക്കുക. ആപ്പിൾ ഐ.ഓ.എസാണെങ്കിൽ 10ന് മുകളിലോട്ട് വേണ്ടിവരും. നിങ്ങളുടെ മൊബൈലിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പർ തന്നെയാകണം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇക്കാര്യം ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക. എന്നാൽ മാത്രമേ ഗൂഗിൾ പേ പ്രവർത്തിക്കുകയുള്ളൂ.

ഉപയോഗക്രമം

ഉപയോഗക്രമം

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഡൌൺലോഡ് ചെയ്യുക.

2. ആപ്പ് ഓണാക്കിയ ശേഷം ഭാഷ തിരഞ്ഞെടുക്കുക.

3. സ്മാർട്ടഫോണിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക.

4. ചില പെർമിഷൻസ് ചോദിക്കും. അതെല്ലാം അംഗീകരിക്കുക.

5. ഗൂഗിൾ അക്കൌണ്ടിൽ കയറി കണ്ടിന്യൂ ക്ലിക്ക് ചെയ്യുക

6. ഓ.റ്റി.പി നിങ്ങളുടെ ഫോണിൽ ലഭിക്കും. അതിനു ശേഷം കണ്ടിന്യൂ കൊടുക്കുക.

ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ
 

ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ

1. നിങ്ങളുടെ ബാങ്ക് യു.പി.ഐ പേമെൻറ് അംഗീകരിക്കുന്നുണ്ടോയെന്ന് ആദ്യം തിരക്കുക. അംഗീകരിക്കാത്തവയാണെങ്കിൽ ഗൂഗിൾ പേ പ്രവർത്തിക്കുകയില്ല.

2. ഗൂഗിൾ പേ ആപ്പ് ഓണാക്കിയ ശേഷം പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക.

3. അവിടെ ബാങ്ക് അക്കൌണ്ട് ആഡ് ചെയ്യാനുള്ള ഓപ്ഷൻ കാണും.

4. ലിസ്റ്റിൽ നിന്നും ആവശ്യമായ ബാങ്ക് തിരഞ്ഞെടുക്കുക.

5. നേരത്തെ തന്നെ യു.പി.ഐ അക്കൌണ്ടും പിൻ നമ്പരുമുള്ളവരാണെങ്കിൽ അത് എൻറർ ചെയ്യുക.

6. എക്സ്പൈറി ഡേറ്റ് എൻറർ ചെയ്ത ശേഷം കണ്ടിന്യു ചെയ്യുക.

7. വെരിഫിക്കേഷൻ പ്രോസസ്സിനായി കാത്തിരിക്കുക.

8. ഇതു കഴിഞ്ഞ ശേഷം ആപ്പ് ഉപയോഗിക്കാവുന്നതാണ്.

എങ്ങിനെ പേമെൻറ് നടത്താം

എങ്ങിനെ പേമെൻറ് നടത്താം

1. ഗൂഗിൾ പേ ആപ്പ് ഓണാക്കുക.

2. സ്ക്രീൻ താഴോട്ട് നീക്കുക.

3. നിങ്ങൾക്ക് ആർക്കാണോ പണമയക്കേണ്ടത് അയാളുടെ കോണ്ടാക്ട് സെലക്ട് ചെയ്യുക.

4. പേ ഓപ്ഷൻ സെലക്ട് ചെയ്ത ശേഷം അയക്കേണ്ട തുക നൽകുക.

5. പ്രൊസീഡ് ടു പേ ഓപ്ഷൻ സെലക്ട് ചെയ്യുക.

6. ശേഷം യു.പി.ഐ പിൻ കൂടി നൽകിയാൽ പേമെൻറ് നടക്കും.

അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1: കുറ്റംപറയാനില്ലാത്ത ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍അസൂസ് സെന്‍ഫോണ്‍ മാക്‌സ് M1: കുറ്റംപറയാനില്ലാത്ത ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

Best Mobiles in India

Read more about:
English summary
How to set up and use Google Pay

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X